നീരാളി പരാജയപ്പെട്ടതിന്റെ കാരണമിങ്ങനെ.. പ്രതീക്ഷിച്ചതൊന്നും സിനിമയിൽ ഉണ്ടായിരുന്നില്ല!!
ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ആദ്യ സിനിമയായി എത്തിയ ചിത്രമായിരുന്നു നീരാളി. ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷിച്ച പോലെ വിജയമായിരുന്നില്ല. മോഹന്‍ലാലിന്റെ കരിയറില്‍ ഇന്ന് വരെ ചെയ്യാത്ത ഒരു ജെമ്മോളജിസ്റ്റിന്റെ വേഷത്തിലായിരുന്നു അദ്ദേഹം അഭിനയിച്ചിരുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി നാദിയ മൊയ്തു അഭിനയിച്ച സിനിമ എന്ന പ്രത്യേകതയും നീരാളിയ്ക്കുണ്ടായിരുന്നു. ജൂലൈയില്‍ റിലീസിനെത്തിയ സിനിമ ബോക്‌സോഫീസില്‍ പരാജയമായതിനെ കുറിച്ച് സിനിമയുടെ ക്യാമറമാന്‍ സന്തോഷ് തുണ്ടിയില്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

സന്തോഷിന്റെ വാക്കുകളിലേക്ക്..
നീരാളി സമ്പൂര്‍ണമായൊരു മോഹന്‍ലാല്‍ ചിത്രമായിരുന്നു. ചിലര്‍ക്ക് ഇഷ്ടമായി. മറ്റു ചിലര്‍ക്ക് ഇഷ്ടമായില്ല. സാധാരണ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ പ്രതീക്ഷിക്കുന്ന ചേരുവകളൊന്നും നീരാളിയില്‍ ഉണ്ടായിരുന്നില്ല. വെറും 35 ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി. വെറും 20 ദിവസം മാത്രമായിരുന്നു മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിച്ചത്.
സിനിമയില്‍ മോഹന്‍ലാലും സൂരാജും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 11 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. ഇന്ത്യന്‍ സിനിമയില്‍ മാര്‍ക്കറ്റുള്ള മോഹന്‍ലാലിന്റെ സിനിമ വളരെ ചിലവ് കുറച്ച് ചെയ്യാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് നീരാളിയുടെ നേട്ടം.


Click it and Unblock the Notifications











