പൗരത്വ ഭേദഗതി നിയമം, ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് സുഡാനി ടീം
ദേശീയ പൗരത്വ ഭേഭഗതി- എൻ ആർ സി എന്നിവയിൽ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുമന്ന് സുഡാനി ഫ്രം നൈജീരിയ ടീം. സംവിധായകൻ സക്കരി മുഹമ്മദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ എന്ന നിലക്ക് ഞാനും തിരക്കഥാകൃത്ത് മുഹ്സിൻ പരാരിയും നിർമ്മാതാക്കളും വിട്ടുനിൽക്കും.
അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരുസ്കാരങ്ങളായിരുന്നു ഈ കഴിഞ്ഞ ഓാഗസ്റ്റിൽ പ്രഖ്യാപിച്ചത്. മികച്ച മലയാള ചിത്രത്തിനുളള പുരസ്കാരമായിരുന്നു സുഡാനി ഫ്രം നൈജിരിയ്ക്ക് ലഭിച്ചത്. നടി സാവിത്രിയ്ക്കും സുഡാനിയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു.
സൗബിൻ ആദ്യമായി നായകനായെത്തിയ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. മലപ്പുറത്തെ ജന ജീവിതവും കാൽപ്പന്ത് കളിയുടേയും പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമയിരുന്നു സുഡാനി. ഫുട്ബോൾ പ്രേമിയായ മജീദും ടീമിൽ കളിയ്ക്കാനായി എത്തിയ സുഡാൻ സ്വദേശിയും തമ്മിലുള്ള സ്നേഹ ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. മികച്ച നടൻ, തിരക്കഥ, നവാഗത സംവിധായകൻ, മികച്ച സ്വഭാവ നടി എന്നിങ്ങനെ അഞ്ച് പുരസ്കാരങ്ങൾ ചിത്രത്തിന് നേടിയിരുന്നു.



Click it and Unblock the Notifications