»   » പ്രസവരംഗം: ശ്വേതയുടെ മൊഴിയെടുക്കുന്നു

പ്രസവരംഗം: ശ്വേതയുടെ മൊഴിയെടുക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Swetha Menon
ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി 26 നു മൊഴി രേഖപ്പെടുത്തും. പൊതുജന നന്മയ്ക്കുവേണ്ടിയല്ല ഈ രംഗം ചിത്രീകരിച്ചതെന്നും നടിയുടെയും സംവിധായകന്റെയും പ്രവൃത്തി, മാതൃത്വത്തെ അപമാനിക്കുന്നതാണെന്നുമാണ് ഹര്‍ജിയിലെ ആരോപണം. എ പൗലോസ് എന്നയാളാണ് നടി ശ്വേത മേനോനും സംവിധായകന്‍ ബ്ലെസിയ്‌ക്കെതിരെയും ഹര്‍ജി നല്‍കിയത്.

അതിനിടെ ശ്വേതയുടെ പ്രസവരംഗമുണ്ടെന്ന് പറയപ്പെടുന്ന കളിമണ്ണിനെതിരെ വനിതാ കമ്മീഷനും രംഗത്തെത്തി. സിനിമയില്‍ മാതൃത്വത്തെ മോശമായി ചിത്രീകരിക്കുന്നുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ കെ. സി. റോസക്കുട്ടി പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് സിനിമ പരിശോധിക്കുന്നതു വനിതാ കമ്മിഷന്റെ സാന്നിധ്യത്തിലായിരിക്കണമെന്നു ബോര്‍ഡിനു കത്തെഴുതിയിട്ടുണ്ട്.

മാതൃത്വത്തിന്റെ മഹത്വമാണ് ചിത്രത്തിലുള്ളതെങ്കില്‍ അത് അംഗീകരിക്കും. സെന്റ് തോമസ് കോളജ് സെന്റര്‍ ഫോര്‍ വിമന്‍ സ്റ്റഡീസിന്റെയും വിമന്‍സ് സെല്ലിന്റെയും നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമത്തിനെതിരെയുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കളിമണ്ണിനെക്കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്ന നിലപാടിലാണ് ശ്വേത മേനോന്‍. പബ്ലിസിറ്റിയ്ക്ക് വേണ്ടി എന്തും ചെയ്യേണ്ട ഗതികേട് തനിയ്ക്കില്ലെന്ന് അവര്‍ പറയുന്നു. എന്നെയും എന്റെ പ്രസവരംഗം ചിത്രീകരിച്ച സിനിമയെയും വിമര്‍ശിക്കുന്നവര്‍ ഞാന്‍ മുമ്പ് അഭിനയിച്ച സിനിമകള്‍ കാണുന്നത് നന്നായിരിക്കുമെന്നും ശ്വേത പറഞ്ഞു.

English summary
Eranakulam CJM Court to record statements from actress Swetha Menon on a scene showing live the delivery in a movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam