Don't Miss!
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- News
ധോണിയോട് കാണിച്ചത് ക്രൂരത, മനുഷ്യത്വം വേണം; ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് ഗണേഷ് കുമാര്‍
- Sports
IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം
- Lifestyle
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്‍ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ക്ലാസ്മേറ്റ്സിലെ റസിയ വീണ്ടും, വൈറലായി രാധികയുടെ പുതിയ ചിത്രങ്ങള്‍
ക്ലാസ്മേറ്റ്സിലെ റസിയയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രാധിക. നായികയായും സഹനടിയായും മോളിവുഡില്‍ സജീവമായിരുന്ന താരത്തിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായിരുന്നു ക്ലാസ്മേറ്റ്സ്. ലാല്‍ജോസ് സംവിധാനം ചെയ്ത ക്യാമ്പസ് ചിത്രത്തില്‍ പ്രാധാന്യമുളള റോളില്‍ തന്നെയായിരുന്നു രാധിക അഭിനയിച്ചത്. അതേസമയം ക്ലാസ്മേറ്റ്സ് റീലിസ് ചെയ്ത് പതിനാല് വര്‍ഷങ്ങള്‍ കഴിഞ്ഞ് റസിയായി വീണ്ടും എത്തിയിരിക്കുകയാണ് രാധിക. തന്റെ പഴയ കഥാപാത്രത്തെ ഫോട്ടോഷൂട്ടിലൂടെ വീണ്ടും പുനരാവിഷ്കരിച്ചാണ് നടി എത്തിയത്.

രാധിക തന്നെയാണ് റസിയായിട്ടുളള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. കറുത്ത പര്‍ദയണിഞ്ഞ് നടത്തിയ ഫോട്ടോഷൂട്ട് ജയപ്രകാശ് പയ്യന്നൂര്‍ എന്ന ഫോട്ടോഗ്രാഫറാണ് എടുത്തിരിക്കുന്നത്. രാധികയുടെ ചിത്രങ്ങള്‍ പുറത്തിറങ്ങി നിമിഷനേരങ്ങള്‍ക്കുളളിലാണ് അത് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 2006ലായിരുന്നു ലാല്‍ജോസിന്റെ സംവിധാനത്തില്‍ ക്ലാസ്മേറ്റ്സ് പുറത്തിറങ്ങിയത്. രാധികയ്ക്കൊപ്പം പൃഥ്വിരാജ് , ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്, കാവ്യാ മാധവന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി.
ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയിലാണ് ലാല്‍ജോസ് ക്ലാസ്മേറ്റ്സ് എടുത്തത്. ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. അഭിനയിച്ച താരങ്ങളുടെയെല്ലാം കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. ഒപ്പം അലക്സ് പോള്‍ ഒരുക്കിയ ക്ലാസ്മേറ്റ്സിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാജീവ് രവി ഛായാഗ്രണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വ്വഹിച്ച ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്.
ഗ്ലാമറസായി നടി മാളവിക മോഹനന്, പുതിയ ചിത്രങ്ങള്‍ കാണാം
അതേസമയം മോഹന്‍ലാല്‍ ചിത്രം വിയറ്റ്നാം കോളനിയില്‍ ബാലതാരമായി തുടക്കം കുറിച്ച താരമാണ് രാധിക. തുടര്‍ന്ന് ഇരുപത്തഞ്ചിലധികം സിനിമകളില്‍ നടി അഭിനയിച്ചു. നായികയായും സഹനടിയായും ചെറിയ റോളുകളിലുമൊക്കെ രാധിക മോളിവുഡില്‍ എത്തിയിരുന്നു. 2016ലാണ് നടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം സോഷ്യല്‍ മീഡിയയില്‍ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം രാധിക എത്തിയിരുന്നു. രാധിക റസിയ എന്ന പേരിലാണ് നടിയുടെ ഇന്‍സ്റ്റഗ്രാം പേജുളളത്.
-
അന്ന് എന്റെ ഏക ആശ്വാസം നവ്യ ആയിരുന്നു, എന്റെ ആദ്യത്തെ ടീച്ചറാണ്!, നടിയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്
-
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!