For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ കുറച്ച് സീരിയസ്സായി ചിന്തിച്ച് തുടങ്ങിയപ്പോഴേയ്ക്കും അത് കൈയ്യിൽ നിന്ന് പോയി, തുറന്നുപറഞ്ഞ് രാധിക

  |

  ക്ലാസ്‌മേറ്റ്‌സിലെ റസിയായി വന്ന് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രാധിക. ക്യാമ്പസ് ചിത്രത്തിലെ റോള്‍ നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് രാധിക കാഴ്ചവെച്ചത്. മുന്‍പ് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ക്ലാസ്‌മേറ്റ്‌സിലെ റസിയ തന്നെയാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായത്. അടുത്തിടെ റസിയയായി നടി വീണ്ടും നടത്തിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

  പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്‌റെ പ്രിയ കഥാപാത്രത്തെ വീണ്ടും പുനരാവിഷ്‌കരിച്ച് രാധിക എത്തിയത്. ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു രാധിക ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന താരം ഭര്‍ത്താവിനൊപ്പം അഞ്ച് വര്‍ഷമായി ദുബായിലാണ്. വിയറ്റ്‌നാം കോളനിയില്‍ ബാലതാരമായിട്ടായിരുന്നു രാധികയുടെ തുടക്കം. പിന്നാലെ നായികയായും സഹനടിയായുമെല്ലാം മലയാളത്തില്‍ തിളങ്ങി രാധിക.

  ഇരുപത്തഞ്ചിലധികം സിനിമകളിലാണ് നടി തന്റെ കരിയറില്‍ അഭിനയിച്ചത്. മലയാളത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ഓള് ആണ് രാധികയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഷാജി കരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മീനാക്ഷി എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചത്. അതേസമയം സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്‌റെ സിനിമാ കരിയറിനെ കുറിച്ചും ഫോട്ടോഷൂട്ടിനെ കുറിച്ചും നടി മനസുതുറന്നിരുന്നു.

  സിനിമ എന്തെന്നറിയാതെ സിനിമയില്‍ വന്നതാണെന്ന് രാധിക പറയുന്നു. കുറച്ച് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളൊക്കെ ചെയ്തു. കുറച്ചൂകൂടെ സീരിയസാകാം എന്ന് ചിന്തിച്ച് തുടങ്ങിയപ്പോഴത്തേക്കും ആ ഫീല്‍ഡ് എന്റെ കൈയ്യില്‍ നിന്ന് പോവുകയായിരുന്നു. എല്ലാം ഒരു സമയത്തിന്റെ ഭാഗ്യമാണ്. രാധിക പറഞ്ഞു.

  ഇനിയും ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട്. പക്ഷേ എന്താണ് ദൈവം വിധിച്ചിരിക്കുന്നതെന്ന് അറിയില്ല. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ എന്തായാലും ചെയ്യും. അതിന് യാതൊരുവിധ ബുദ്ധിമുട്ടുമുണ്ടാവില്ല. നടി പറയുന്നു. അടുത്തിടെ തരംഗമായ തന്‌റെ ഫോട്ടോഷൂട്ടിനെ കുറിച്ചും മനസുതുറന്നിരുന്നു താരം. പതിനഞ്ച് വര്‍ഷത്തിന് ശേഷം കരിയറില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായി കുറച്ച് മണിക്കൂറുകളിലേക്ക് എങ്കിലും വീണ്ടും ജീവിക്കാന്‍ പറ്റുക എന്നത് ഒരു ഭാഗ്യമാണെന്ന് രാധിക പറയുന്നു.

  എത്ര പേര്‍ക്ക് ആ ഭാഗ്യം കിട്ടിയിട്ടുണ്ടാകുമെന്ന് അറിയില്ല,. ആ ഭാഗ്യം എനിക്ക് കിട്ടിയെന്നാണ് വിശ്വസിക്കുന്നതെന്നും നടി പറഞ്ഞു. അതാണ് എറ്റവും വലിയ സന്തോഷം, ഗ്ലോഡ് ബ്ലെസ്ഡ് എന്ന് തോന്നുന്ന ഒരു നിമിഷമാണ് ഇതെന്നും രാധിക പറഞ്ഞു. വീണ്ടും റസിയയായി ക്യാമറയ്ക്ക് മുന്‍പില്‍ എത്തുമ്പോള്‍ പണ്ടത്തെ റസിയയെ വീണ്ടും കാണുന്ന പ്രേക്ഷകര്‍ എന്തൊക്കെ മാറ്റങ്ങള്‍ കണ്ടെത്തുമെന്നും അവരൊക്കെ എന്ത് പറയുമെന്ന് അറിയാനൊരു ക്യൂരിയോസിറ്റി ഉണ്ടായിരുന്നെന്നും രാധിക പറഞ്ഞു. ഇപ്പോഴും റസിയ എന്ന് തന്നെയാണ് വിളിക്കുന്നത്. രാധിക എന്ന പേര് മറന്നവരോ ഒരുപക്ഷേ അറിയാത്തവരോ ആകാം. പക്ഷേ അവരിപ്പോഴും ആ കഥാപാത്രത്തെ ഓര്‍ത്തിരിക്കുന്നു. അതൊരൂ അംഗീകാരമാണല്ലോ, അഭിമുഖത്തില്‍
  നടി പറഞ്ഞു.

  Recommended Video

  ക്ലാസ്സ്‌മേറ്റ്സ് | Old Movie Review | filmibeat Malayalam

  ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

  Read more about: radhika
  English summary
  classmates fame radhika talks about her cinema career and photoshoot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X