പ്രിയ വാര്യര്‍ക്കും നൂറിന്‍ ഷെരീഫിനുമിടയില്‍ സംഭവിച്ചത്? വെളിപ്പെടുത്തലുമായി സഹതാരം! കാണൂ!

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. മാണിക്യമലരായ പൂവി എന്ന ഗാനം വൈറലായി മാറിയതോടെയാണ് ഏതാണ് ഈ കണ്ണിറുക്കല്‍ സുന്ദരിയെന്ന് എല്ലാവരും ചോദിച്ചുതുടങ്ങിയത്. ജൂനിയര്‍ ആര്‍ടിസ്റ്റായെത്തിയ പ്രിയയ്ക്ക് അഭിനയിക്കാനാവുമെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് ആ ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഗാനം തരംഗമായി മാറിയതോടെയാണ് പ്രിയ വാര്യരും ലോകശ്രദ്ധ നേടുന്നത്. ആദ്യ സിനിമ ഇറങ്ങും മുന്‍പ് തന്നെ താരമായി മാറുകയെന്ന ഭാഗ്യവും താരത്തെ തേടിയെത്തുകയായിരുന്നു. ഗാനം മതനിന്ദയ്ക്ക് കാരണമാവുന്നുവെന്ന് കാണിച്ച് ഒരുവിഭാഗം പ്രതിഷേധിച്ചതും സുപ്രീം കോടതിയെ സമീപിച്ചതുമൊക്കെ മറ്റൊരു സംഭവം. തുടക്കം മുതലുള്ള വിവാദം സിനിമയെ അവസനം വരെ പിന്തുടര്‍ന്നിരുന്നു.

പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ തരംഗമായി മാറിയതോടെയാണ് പ്രിയയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന ആവശ്യവുമായി നിര്‍മ്മാതാവ് എത്തിയത്. പ്രിയയിലൂടെ തുടങ്ങി നൂറിനിലൂടെ മുന്നേറുന്ന തരത്തിലായിരുന്നു സിനിമ പ്ലാന്‍ ചെയ്തത്. നൂറിനെ മാറ്റി പ്രിയയെ നായികയാക്കണമെന്ന ആവശ്യത്തോട് തുടക്കത്തില്‍ തന്നെ സംവിധായകന്‍ നോ പറഞ്ഞിരുന്നു. വിയോജിപ്പുകളും അഭിപ്രായ ഭിന്നതകളുമൊക്കെ പിന്നീട് പരസ്യമാവുകയായിരുന്നു. പ്രിയയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കുന്നതിനായി തിരക്കഥ തിരുത്തുകയായിരുന്നു. പ്രിയ വാര്യരും നൂറിനും തമ്മില്‍ അത്ര ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തുടക്കം മുതല്‍ത്തന്നെ പുറത്തുവന്നിരുന്നു. അടുത്തിടെ ഒരു അഭിമുഖ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ പ്രിയയെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്നും നൂറിന്‍ ഒഴിഞ്ഞുമാറിയിരുന്നു. ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് റോഷ്‌ന. അഡാര്‍ ലവില്‍ ടീച്ചറായാണ് താരമെത്തിയത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 നൂറിനായിരുന്നു നായിക

നൂറിനായിരുന്നു നായിക

ചങ്ക്‌സില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു നൂറിനോട് അഡാര്‍ ലവിനെക്കുറിച്ച് ഒമര്‍ ലുലു സൂചിപ്പിച്ചത്. നായികയായാണ് കാസ്റ്റ് ചെയ്യുന്നതെന്നും അന്ന് പറഞ്ഞിരുന്നു. സിനിമയുടെ തുടക്കത്തില്‍ നായികയായി നിശ്ചയിച്ചിരുന്നതും നൂറിനെയായിരുന്നു. ഗാനരംഗത്തില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായാണ് പ്രിയയെ പരിഗണിച്ചത്. എന്നാല്‍ അഭിനയിക്കാനറിയുമെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായണ് പുരികം ചുളിക്കാനായി പ്രിയയോട് ആവശ്യപ്പെട്ടത്. അത് ക്ലിക്കായി മാറിയതോടെ പ്രിയയുടെ ജീവിതവും മാറി മറിയുകയായിരുന്നു.

പാട്ട് ഹിറ്റായപ്പോള്‍

പാട്ട് ഹിറ്റായപ്പോള്‍

ഷാന്‍ റഹ്മാന്‍-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗാനമായിരുന്നു മാണിക്യ മലരായ പൂവി. സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയ ഗാനത്തിനെ വിമര്‍ശിച്ചും നിരവധി പേരെത്തിയിരുന്നു. പ്രിയയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന ആവശ്യവുമായി നിര്‍മ്മാതാവ് രംഗത്തെത്തുകയായിരുന്നുവെന്ന് റോഷ്‌നി പറയുന്നു. നായികയ്ക്കായി കഥ മാറ്റാനായും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 പ്രശ്‌നങ്ങളുടെ തുടക്കം

പ്രശ്‌നങ്ങളുടെ തുടക്കം

നായികയെ മാറ്റാനുള്ള തീരുമാനത്തില്‍ സംവിധായകന് അതൃപ്തിയായിരുന്നു. നിര്‍മ്മാതാവ് പ്രിയയ്ക്ക് വേണ്ടി ശക്തമായി വാദിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും താരം പറയുന്നു. താന്‍ കൊണ്ടുവന്ന നായികയാണ് നൂറിനെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. കഥയെച്ചൊല്ലിയും നായികയെച്ചൊല്ലിയുമുള്ള തര്‍ക്കങ്ങളായിരുന്നു പിന്നീട്.

 ത്രികോണ പ്രണയത്തിലേക്ക്

ത്രികോണ പ്രണയത്തിലേക്ക്

ത്രികോണ പ്രണയം പറയുന്ന സിനിമയുമായാണ് എത്തുന്നതെന്ന തരത്തിലായിരുന്നു പബ്ലിസിറ്റി നല്‍കിയത്. പ്രിയയും റോഷനുമായുള്ള പ്രണയം മതിയെന്നും നൂറിനുമായുള്ളത് വേണ്ടെന്നുമുള്ള അഭിപ്രായത്തിലായിരുന്നു നിര്‍മ്മാതാവ്. ആ രീതിയിലേക്ക് കഥയെ മാറ്റാനായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്. തുടക്കം മുതലേ ത്രികോണ പ്രണയമെന്ന് പറഞ്ഞതിനാല്‍ ആ മാറ്റം ശരിയാവില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കുകയായിരുന്നു.

 മാനസികമായ അകല്‍ച്ച

മാനസികമായ അകല്‍ച്ച

സിനിമയ്ക്കിടയില്‍ അരങ്ങേറിയ അപ്രതീക്ഷിത സംഭവങ്ങള്‍ താരങ്ങളേയും ബാധിച്ചിരുന്നു. മാനസികമായ ഒരു അകല്‍ച്ച എല്ലാവര്‍ക്കും അനുഭവപ്പെട്ടിരുന്നുവെന്നും താരം പറയുന്നു. ഇടയ്ക്ക് ലാഗ് വന്നതും വിഷയമായിരുന്നു. തുടക്കത്തിലുണ്ടായിരുന്ന അടുപ്പം നിലനിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. കഥ മാറ്റുന്നതിനും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുമായി ദിവസങ്ങളെടുത്തിരുന്നു.

ഉയരങ്ങളിലെത്തുമെന്നതില്‍ സംശയമില്ല

ഉയരങ്ങളിലെത്തുമെന്നതില്‍ സംശയമില്ല

സിനിമയ്ക്കിടയില്‍ അരങ്ങേറിയ സംഭവങ്ങളാണ് തെറ്റിദ്ധാരണയിലേക്കും പ്രശ്നങ്ങളിലേക്കുമൊക്കെ നയിച്ചത്. വളരെ നല്ല വ്യക്തികളാണ് പ്രിയയും നൂറിനും. ടാലന്റ് ഉള്ള കുട്ടികളാണ് ഇരുവരും. ഇരുവരും ഉയരങ്ങളിലേത്തുമെന്നുള്ള കാര്യത്തില്‍ സംശയമില്ലെന്നും റോഷ്‌നി പറയുന്നു. അഡാര്‍ ലവിന് പിന്നാലെയായി അടുത്ത സിനിമയിലേക്ക് കടന്നിരിക്കുകയാണ് പ്രിയ വാര്യര്‍. ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് സിനിമയുമായാണ് താരമെത്തുന്നത്. സിനിമയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X