For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക ഇത്രയും സിമ്പിളാണ്!! മണി സാറിനെ കുറിച്ച് ഉണ്ടയിലെ പോലീസുകാർ പറയുന്നു

  |
  കേട്ടറിഞ്ഞതിൽ നിന്ന് വ്യത്യസ്ഥമാണ് മമ്മുക്ക

  പേര് കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ ആകാംക്ഷ സൃഷ്ടിച്ച ചിത്രമാണ് ഖാലീദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചതു മുതൽ തന്നെ ഉണ്ടായ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. മലയാള സിനിമയിൽ പോലീസ് ചിത്രങ്ങൾക്ക് അധികം ക്ഷാമമില്ല. പോലീസ് പ്രമേയത്തിൽ നിരവധി ചിത്രങ്ങൾ പുറത്തു വരുന്നുണ്ട്. എന്നാൽ കണ്ടു വന്നവയിൽ നിന്ന് വ്യത്യസ്തമാണ് ഈ മമ്മൂട്ടി ചിത്രം.

  വിജയ് ദേവരക്കൊണ്ടയ്ക്ക് അപ്രതീക്ഷിത പിറന്നാൾ സമ്മാനവുമായി രശ്മിക!! വീഡിയോ വൈറലാകുന്നു...

  ആക്ഷനും നർമ്മത്തിനും തുല്യ പ്രധാന്യം നൽകി ഒരിക്കിയിരിക്കുന്ന ചിത്രമാണിത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി കേരളത്തിൽ നിന്നും ഉത്തരേന്ത്യയിലേയിലെ നക്സൽ പ്രദേശത്ത് ജോലിക്കു പോകുന്ന പോലീസുകാർക്ക് നേരിടേണ്ടി വരുന്ന സംഭവ ബഹുലമായ സംഭവമാണ് ചിത്രം ചർച്ച ചെയ്യുന്നത്. മമ്മൂട്ടിയ്ക്കൊപ്പം മാലയാളത്തിലെ യുവതാരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിത ഷൂട്ടിങ് സമയത്ത് മമ്മൂട്ടിയുമായുളള രസകരമായ സംഭവം പങ്കുവെക്കുകയാണ് താരങ്ങൾ.

  സിനിമ ചെയ്യാത്തപ്പോൾ എന്ത് ചെയ്യും!! ബിസി ജീവിതത്തെ കുറിച്ച് നടി അപർണ്ണ ഗോപിനാഥ്

   കേട്ടറിഞ്ഞ ആളേയല്ല അദ്ദേഹം

  കേട്ടറിഞ്ഞ ആളേയല്ല അദ്ദേഹം

  ഷൂട്ടിങ്ങ് തുടങ്ങി രണ്ട് ദിവസത്തിനു ശേഷമാണ് മമ്മൂക്ക സെറ്റിലെത്തുന്നത്. ഏറെ ടെൻഷനോടൊയാണ് അദ്ദേഹത്തെ കാത്തിരുന്നത്. എന്നാൽ‌ കേട്ടറിഞ്ഞതിൽ നിന്ന് വ്യത്യസ്തമായിരുന്നു അദ്ദേഹം. വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ അദ്ദേഹവുമായി അടുത്തു . ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ എല്ലാവരുമായി ഒരുപോലെയായിരുന്നു അദ്ദേഹം പെരുമാറിയത്.- ചിത്രത്തിൽ ഒരു കോൺസ്റ്റബിളിന്റെ വേഷത്തിൽ ഗോകുൽ ബാല ചന്ദ്രൻ എത്തുന്നുണ്ട്. അദ്ദേഹമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

   മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്

  മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്

  ഡയലോഗ് പറയാനും മറ്റുമെല്ലാം മമ്മൂക്ക തങ്ങളെ ഏറെ സഹായിച്ചിരുന്നു.ഇതിനു മുൻപും മാമ്മൂക്കയ്ക്കൊപ്പം സിനിമയിൽ ചെറിയ ചെറിയ കഥപാത്രത്തിൽ എത്തിയിരുന്നു. പത്തേമാരി, തോപ്പിൽ ജോപ്പൻ, തുടങ്ങിയ ചിത്രത്തിൽ ഭാഗമായിരുന്നു. ചിത്രത്തിലെ മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തു വിട്ടിരുന്നു.

  ചിത്രത്തിലെ കഥാപാത്രങ്ങൾ

  ചിത്രത്തിലെ കഥാപാത്രങ്ങൾ

  പറവ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രത്തിൽ നടനായും അസോസിയേറ്റായും പ്രവർത്തിച്ചിരുന്ന അഭിറാം രാധാകൃഷ്ണനും ചിത്രത്തിൽ മറ്റൊരു പോലീസ് കോൺസ്റ്റബിളായി എത്തുന്നുണ്ട്. ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് അഭിറാം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രധാനമാണ്. കൂടാതെ മമ്മൂക്കയ്ക്കൊപ്പം ആദ്യമായി അഭിനയിക്കാനുളള പേടിയും പിന്നീട് അടുത്തറിഞ്ഞപ്പോഴുണ്ടായ സന്തോഷവും അഭിറാം പങ്കുവെച്ചു.

   പോലീസ്കാരോട് സഹാനുഭൂതി

  പോലീസ്കാരോട് സഹാനുഭൂതി

  സിനിമയുടെ ഭാഗമായി നടന്മാർക്കെല്ലാം പോലീസുകാരോട് അടുത്തിടപ്പെടാൻ അവസരം ലഭിച്ചിരുന്നു. ഇതോടെ പോലീസുകാരോട് ഉണ്ടായിരുന്ന മനോഭാവം മാറിമറിഞ്ഞുവെന്നും അഭിറാം പറഞ്ഞു. പോലീസ്കാരോട് സഹാനുഭൂതിയുണ്ടെന്നും ഇവർ പറയുന്നു. ഗോകുൽ, അഭിറാം, ലുക്മാൻ, നൗഷാദ്, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അർജുൻ അശോക്, ദിലീഷ് പോത്തൻ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെരുന്നാൾ റിലീസായിട്ടാണ് ചിത്രം എത്തുന്നത്.

  English summary
  co stars says about mammootty movie unda
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X