»   » അച്ഛന്‍ മരിച്ചിട്ട് സിനിമാ ലോകത്ത് നിന്ന് ആരും വന്നില്ല എന്ന് പറഞ്ഞ് സുരേഷ് ഗോപി പൊട്ടിക്കരഞ്ഞു

അച്ഛന്‍ മരിച്ചിട്ട് സിനിമാ ലോകത്ത് നിന്ന് ആരും വന്നില്ല എന്ന് പറഞ്ഞ് സുരേഷ് ഗോപി പൊട്ടിക്കരഞ്ഞു

By: Rohini
Subscribe to Filmibeat Malayalam

1986 മുതല്‍ സുരേഷ് ഗോപി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. മൂന്ന് പതിറ്റാണ്ടോളം സിനിമയില്‍ ജീവിയ്ക്കുന്ന സുരേഷ് ഗോപിയുടെ ജീവിതത്തിന്റെ പകുതിയിലധികവും സിനിമയ്ക്ക് വേണ്ടി തന്നെയായിരുന്നു.

ആ സംഭവത്തിന് ശേഷം സെറ്റില്‍ വന്ന ദിലീപിനെ കണ്ട് എല്ലാവരും പകച്ചു പോയി

എന്നിട്ടും സുരേഷ് ഗോപിയുടെ ജീവിതത്തില്‍ ഏറ്റവും വലിയൊരു നഷ്ടം സംഭവിച്ചപ്പോള്‍, ആ സിനിമാ ലോകത്ത് നിന്ന് ഒരാള്‍ പോലും നടനൊരു ആശ്വാസ വാക്ക് നല്‍കാന്‍ എത്തിയില്ല.

അച്ഛന്റെ മരണവാര്‍ത്ത

ഒരു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് സുരേഷ് ഗോപി അച്ഛന്റെ മരണ വാര്‍ത്ത അറിയുന്നത്. ഊട്ടിയില്‍ വച്ച് സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണമായിരുന്നു. ഷൂട്ടിങ് നിര്‍ത്തിവച്ച് സുരേഷ് ഗോപി പാഞ്ഞെത്തി.

സംവിധായകന്‍ തിരികെ വിളിച്ചു

സുരേഷ് ഗോപിയുടെ അച്ഛന്റെ മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ വിളിച്ചു, ക്ലൈമാക്‌സ് കൂടെ ചിത്രീകരിച്ചു കഴിഞ്ഞാല്‍ സിനിമ പൂര്‍ത്തിയാകും. ഷൂട്ടിങ് എന്ന് തുടങ്ങാം എന്ന് ചോദിച്ച സംവിധായകനോട് സുരേഷ് ഗോപി പറഞ്ഞു, ഞാന്‍ അഭിനയം നിര്‍ത്തി

മറുപടി അത് തന്നെ

സുരേഷ് ഗോപി അഭിനയം നിര്‍ത്തി... സംവിധായകന്‍ വിളിച്ചപ്പോഴും, കോടികള്‍ മുടക്കി സിനിമ നിര്‍മിയ്ക്കുന്ന നിര്‍മാതാവ് വിളിച്ചപ്പോഴും സുരേഷ് ഗോപിയുടെ മറുപടി അത് തന്നെ, ഞാന്‍ അഭിനയം നിര്‍ത്തി. ഒടുവില്‍ സംവിധായകന്‍ ഒരു മുതിര്‍ന്ന താരത്തെ കൊണ്ട് സുരേഷ് ഗോപിയെ വിളിപ്പിച്ചു.. കാര്യം തിരക്കി. അപ്പോഴും സുരേഷ് ഗോപി പറഞ്ഞു.. ഇല്ല ഞാനിനി അഭിനയിക്കില്ല.

എന്താണ് കാരണം?

ഒടുവില്‍ ഗതികെട്ട ആ മുതിര്‍ന്ന താരം സുരേഷ് ഗോപിയോട് ദേഷ്യപ്പെട്ടു.. അഭിനയം നിര്‍ത്തുന്നു, നിര്‍ത്തുന്നു എന്ന് പറയാതെ കാരണം എന്താണെന്ന് പറയൂ. അപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് സുരേഷ് ഗോപി പറഞ്ഞത്രെ, ' എന്റെ അച്ഛന്‍ മരിച്ചു.. ഈ സിനിമാലോകത്ത് നിന്ന് ഒരാള്‍ പോലും എന്റെ വീട്ടിലൊന്ന് കയറിയില്ല. ഒരാശ്വാസ വാക്ക് പോലും ആരും പറഞ്ഞില്ല. അത്രയ്ക്ക് നീചമായ ഈ സിനിമാ ലോകത്ത് ഞാനെന്തിന് തുടരണം. ഞാന്‍ അഭിനയം നിര്‍ത്തുന്നു'

English summary
Co-Stars Who Made Suresh Gopi Weep
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam