»   » കൊച്ചിന്‍ ഹനീഫയുടെ കുരുന്നുകള്‍ സിനിമയിലേക്ക്

കൊച്ചിന്‍ ഹനീഫയുടെ കുരുന്നുകള്‍ സിനിമയിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Cochin Haneefa and family
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ കൊച്ചിന്‍ ഹനീഫ ഒന്നും പറയാതെ പടിയിറങ്ങിയിട്ട് മൂന്ന് വര്‍ഷം കഴിയുമ്പോഴും അദ്ദേഹം അഭിനയച്ച സിനിമകളിലൂടെ ഇന്നും പ്രേക്ഷകമനസ്സില്‍ ജീവിക്കുന്നു. കൊച്ചിന്‍ ഹനീഫയുടെ പെട്ടന്നുള്ള വിയോഗത്തെ തുടര്‍ന്ന് സാമ്പത്തികമായി ഏറെ ബുന്ധിമുട്ടലിലാണ് അദ്ദേഹത്തിന്റെ കുടുംബം. ഈ അവസരത്തില്‍ കേള്‍ക്കാന്‍ സന്തോഷമുള്ള വാര്‍ത്തയാണ് ഹനീഫയുടെ ഇരട്ടക്കുട്ടികള്‍ സിനിമയില്‍ അഭിനയിക്കുന്നു.

വ്യത്യസ്തതകള്‍ ഒരുപാടുള്ളതുകൊണ്ടു തന്നെ ഇതിനകം പ്രസിദ്ധി നേടിയ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ഗീതാഞ്ജലിയിലാണ് സര്‍ഫയും മര്‍ഫയും ബാലതാരങ്ങളായി അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാലിനാപ്പം പ്രാധാന്യമുള്ള വേഷത്തില്‍ തന്നെയാണ് ഇരുവരും എത്തുന്നത്.

സാമ്പത്തികമായി തളര്‍ന്ന ഹനീഫയുടെ കുടുംബത്തിന് താരസംഘടനയില്‍ നിന്നോ താരങ്ങളില്‍ നിന്നോ പറയത്തക്ക സഹായമൊന്നും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് പ്രിയദര്‍ശന്റെ ഈ തീരുമാനം. ഇത് ആ കുടുംബത്തിന് ഏറെ ആശ്വാസം പകരും എന്ന കാര്യത്തില്‍ സംശയമില്ല.

മിമിക്രി കലാകാരനായി കലാ ജിവിതം ആരംഭിച്ച കൊച്ചിന്‍ ഹനീഫ 1970 കളില്‍ വില്ലന്‍ വേഷത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഹാസ്യ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയ ഹനീഫ അതിലൂടെ പ്രശസ്തനാവുകയായിരുന്നു. മലയാളത്തിലും തമിഴിലും അഭിനയിക്കുകയും ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും തിരക്കഥയെഴുതുകയും ചെയ്ത ഹനീഫ ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. 2010 ഫെബ്രവരു 2ന് കൊച്ചിന്‍ ഹനീഫയുടെ പെട്ടന്നുള്ള മരണം സിനിമാ ലോകത്തിനെന്ന പോലെ മലയാളികള്‍ക്കും തീരാനഷ്ടമാണ്.

English summary
Cochin Haneefa's daughters Safa and Marwa debut in film Geethanjali.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam