മാധവനെ വെല്ലുവിളിച്ച് പെടലിയും പിള്ളേച്ചനും നട്ട തൈ
ഇതൊക്കെ എന്ത്. മമ്മൂട്ടി മൈ ട്രീ ചാസഞ്ച് എന്ന് പറഞ്ഞ് തൈകള്‍ നടുന്നതിന് മുമ്പ് മലയാള സിനിമയില്‍ രണ്ടടു പേര്‍ രഹസ്യമായി തൈ നട്ടിട്ടുണ്ട്. പെടലിയും പിള്ളേച്ചനും. വെല്ലുവിളിച്ചത് മീശാമാധവനെയും.
മമ്മൂട്ടിയുടെ മൈ ട്രീ ചാലഞ്ച് കോളിവുഡിലും മോളിവുഡിലും ടോളിവുഡിലും എന്തിന് ബോളിവുഡില്‍ വരെ പടര്‍ന്നു കേറുമ്പോഴാണ് രസകരമായ ഈ കണ്ടെത്തലുമായി ഫേസ്ബുക്ക് കൂട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.

2002 ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത 'മീശ മാധവന്‍' എന്ന ചിത്രത്തില്‍ പെടലിയും (കൊച്ചിന്‍ ഹനീഫ) പിള്ളേച്ചനും (ജഗതി) ഒരു തൈ രഹസ്യമായി നടുന്നുണ്ട്. മാധവനെ വെല്ലുവിളിക്കാന്‍ വേണ്ടിയായിരുന്നു ഈ തൈ. മമ്മൂട്ടിയുടെ മൈ ട്രീ ചാലഞ്ചിനെ കളിയാക്കിയോ പ്രോത്സാഹനം നല്‍കിയോ ആണെങ്കിലും ഈ കണ്ടുപിടിത്തത്തിന് ഫേസ്ബുക്ക് ലോകത്ത് ധാരാളം ലൈക്കുകളായി.
ഇന്ന് സിനിമാ ലോകത്ത് ഈ രണ്ട് പേരും ഇല്ലെന്നതാണ് ഏറെ ദുഖകരം. ഒരു കാര്‍ ആക്‌സിഡന്റ് ജഗതി ശ്രീകുമാറെന്ന് മലയാളികളുടെ അമ്പിളി ചേട്ടനെ സിനിമയില്‍ നിന്ന് അകറ്റിനിര്‍ത്തിയെങ്കില്‍ കരള്‍ രോഗം കൊച്ചിന്‍ ഹനീഫ എന്ന നടനെ നമ്മളില്‍ നിന്നും പറിച്ചെടുത്തു. ഹാസ്യത്തിന് പകരക്കാരായി എത്രപേര്‍ വന്നാലും അവരാരും തന്നെ ഇവര്‍ക്ക് പകരമാകില്ല.


Click it and Unblock the Notifications











