മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു, അന്ന് ഭയങ്കരമായിട്ട് വിറച്ചു, അനുഭവം പങ്കുവെച്ച് നിത പ്രോമി

By Midhun Raj

വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് നടി നിത പ്രോമി. ഷോയ്ക്ക് ശേഷം സിനിമകളിലും പ്രാധാന്യമുളള കഥാപാത്രങ്ങള്‍ ചെയ്ത് നടി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. പുതിയ നിയമം, മാറ്റിനി, പുളളിക്കാരന്‍ സ്റ്റാറ ഉള്‍പ്പെടെയുളള സിനിമകളിലെല്ലാം നിത അഭിനയിച്ചു. നടിക്ക് പുറമെ ഭര്‍ത്താവ് പ്രോമിയും സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. അതേസമയം പൃഥ്വിരാജിന്‌റെ കോള്‍ഡ് കേസില്‍ നിത പ്രോമിയും എത്തുന്നുണ്ട്. സിനിമയില്‍ ഒരു പോലീസുദ്യോഗസ്ഥയുടെ റോളിലാണ് നടി അഭിനയിച്ചത്.

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നിധി അഗര്‍വാള്‍, ചിത്രങ്ങള്‍ കാണാം

കോള്‍ഡ് കേസില്‍ പൃഥ്വിരാജിനൊപ്പം പ്രവര്‍ത്തിച്ച അനുഭവം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് നിത. ഒപ്പം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചും നടി മനസുതുറന്നു. മമ്മൂക്കയുടെ കൂടെയുളള അനുഭവം, അത് വല്ലാത്തൊരു അനുഭവം തന്നെയാണ് എന്ന് നിത പ്രോമി പറയുന്നു.

കാരണം എന്റെ രണ്ടാമത്തെ സിനിമയായിരുന്നു

'കാരണം എന്റെ രണ്ടാമത്തെ സിനിമയായിരുന്നു പുതിയ നിയമം. ആ ചിത്രത്തില്‍ മമ്മൂക്കയുടെ കൂടെയാണ് സീന്‍ എന്നറിഞ്ഞ് ഞാന്‍ ലൊക്കേഷനിലേക്ക് പോയപ്പോഴേക്കും ടെന്‍ഷന്‍ ആയി. ശരിക്കും ഒരു സൂപ്പര്‍സ്റ്റാറിന്‌റെ കൂടെ ചെയ്യുക എന്നത് ഭയങ്കര ടെന്‍ഷന്‍ ഉണ്ടാക്കുന്ന കാര്യമാണ്. ഹൃദയം ഇടിക്കുന്നത് എനിക്ക് ഇങ്ങനെ ഫീല്‍ ചെയ്യുകയാണ്', നിത പറയുന്നു.

ഫസ്റ്റ് സീന്‍ ഒരു ഡോറ് തുറന്ന്

'ഫസ്റ്റ് സീന്‍ ഒരു ഡോറ് തുറന്ന് ഞാനും മമ്മൂക്കയും ഇങ്ങനെ പോവുന്നു. മമ്മൂക്ക ചാനലില്‍ വര്‍ക്ക് ചെയ്യുന്നു. ഞാന്‍ മമ്മൂക്കയുടെ ഹെഡ് ആണ്. അപ്പോ മമ്മൂക്ക എന്റെ പുറകില്‍ നില്‍ക്കുവാണ്. മമ്മൂക്ക ഡോറ് തുറക്കും. ഞങ്ങള് രണ്ടും നടന്നുപോവും. അപ്പോ അദ്ദേഹം പറയും മാം ഇങ്ങനെയൊരു പ്രശ്‌നമുണ്ട് അപ്പോ അങ്ങനെ പറയുന്നതാണ് സീന്‍. ഞാന്‍ ഡോറിന്‌റെ ഇങ്ങോട്ടേക്ക് തിരിഞ്ഞുനില്‍ക്കുവാണ്. മമ്മൂക്ക പുറകിലുണ്ട്. എനിക്ക് തിരിഞ്ഞുനോക്കാന്‍ പേടിയാണ്. ഞാന്‍ ഭയങ്കരമായിട്ട് വിറക്കുകയാണ്'.

തിരിഞ്ഞുനോക്കി ഡയലോഗ് പറഞ്ഞാല്‍

'തിരിഞ്ഞുനോക്കി ഡയലോഗ് പറഞ്ഞാല്‍ എങ്ങനെയായിരിക്കും മമ്മൂക്കയുടെ റെസ്‌പോണ്‍സ് എന്നറിയില്ല. ഭയങ്കര പേടിയായിരുന്നു', നിത ഓര്‍ത്തെടുത്തു. 'അന്ന്
മമ്മൂക്ക എന്നെ തോണ്ടി വിളിച്ചു. അപ്പോ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു; മമ്മൂക്ക എന്റെ ഫസ്റ്റ് സീനാണ്. മമ്മൂക്കയുടെ അനുഗ്രഹമുണ്ടാവണം' എന്ന് പറഞ്ഞു. അപ്പോ മമ്മൂക്ക എന്നോട് ചോദിച്ചു 'ടെന്‍ഷനുണ്ടോ' എന്ന്. ഞാന്‍ പറഞ്ഞു ഭയങ്കര ടെന്‍ഷനുണ്ട്. 'ടെന്‍ഷനടിക്കേണ്ട എനിക്ക് കുഴപ്പം ഒന്നുമില്ലെന്ന്' മമ്മൂക്ക പറഞ്ഞു.

മമ്മൂക്കയെ കുറിച്ച് പുറത്തു എല്ലാവരും പറയുന്നത്

'മമ്മൂക്കയെ കുറിച്ച് എല്ലാവരും പറയുന്നത് പോലെ ആള് അത്ര വലിയ സീരിയസൊന്നുമല്ല. കൂടെ അഭിനയിക്കുന്ന ആളെ കംഫേര്‍ട്ട് ആക്കുന്ന ആളാണ്. അത് ശരിക്കും നല്ലൊരു അനുഭവം ആയിരുന്നു. അങ്ങനെ പറഞ്ഞപ്പോ തന്നെ നമ്മള് കൂളായി. പിന്നെ പുളളിക്കാരന്‍ സ്റ്റാറ എന്ന ചിത്രത്തിലും മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ചു. ഇത്രയും സൂപ്പര്‍സ്റ്റാര്‍സിനെ്‌റ കൂടെ അഭിനയിക്കുമ്പോ നമുക്കും ശരിക്ക് ഒരു അനുഭവമാണ്. അവര് ഡയലോഗ് പറയുന്നതൊക്കെ നമുക്ക് കണ്ട് പഠിക്കാം. ശരിക്കും നമ്മള് നോക്കിയിരുന്നു പോവും അവരൊക്കെ അഭിനയിക്കുമ്പോള്‍', നടി പറഞ്ഞു.

Recommended Video

താൻ ചെയ്തതിൽ ഏറ്റവും നല്ല പോലീസ് വേഷം ഏതെന്ന് പൃഥ്വി പറയുന്നു | FilmiBeat Malayalam
കോള്‍ഡ് കേസില്‍ ആദ്യം

കോള്‍ഡ് കേസില്‍ ആദ്യം പൃഥ്വിയുടെ കൂടെയാണ് സീന്‍ അറിഞ്ഞപ്പോള്‍ ഒരു ടെന്‍ഷനുണ്ടായി എന്നും നിത പ്രോമി പറഞ്ഞു. 'എന്റെ അഭിനയം എങ്ങനെയുണ്ടാവും എന്നൊക്കെയുളള തോന്നല്‍. ഇതിന് മുന്‍പ് പ്രോമി പൃഥ്വിയുടെ പാവാട എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അപ്പോ അന്ന് കണ്ടിട്ടുണ്ട്. എന്നാലും ആള് എങ്ങനെയാണെന്നുളളത് അറിയില്ലല്ലോ. പിന്നെ ഇത്രയും വലിയ സൂപ്പര്‍സ്റ്റാര്‍ ഓപ്പോസിറ്റ് നില്‍കുമ്പോ ഡയലോഗ് തെറ്റരുതെന്ന് ഉണ്ടായിരുന്നു. എല്ലാ ടെന്‍ഷനോടും കൂടിയാണ് നമ്മള് ചെന്നുനില്‍ക്കുന്നത്. എന്നാല്‍ ഫസ്റ്റ് സീന്‍ വലിയ ടേക്കുകളില്ലാതെ നന്നായിട്ട് പോയി. പ്രാര്‍ത്ഥിച്ച് എല്ലാം ശരിയായി വന്നു', നിത പറഞ്ഞു.

Read more about: mammootty prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X