കോള്‍ഡ്‌പ്ലേ അഹമ്മദാബാദില്‍; ഇന്ത്യന്‍ ടൂറില്‍ നാലാമത്തെ ഷോയും പ്രഖ്യാപിച്ച് ബ്രിട്ടീഷ് ബാന്റ്
ഇന്ത്യയില്‍ നാലാമത്തെ ഷോ പ്രഖ്യാപിച്ച് കോള്‍ഡ്‌പ്ലേ . മ്യൂസിക് ഓഫ് ദ സ്ഫീയേഴ്‌സ് ടൂറിന്റെ ഭാഗമായാണ് കോള്‍ഡ്‌പ്ലേ ഇന്ത്യയിലേക്ക് എത്തുന്നത്. ആദ്യ മൂന്ന് കണ്‍സര്‍ട്ടുകളും മുംബൈയിലായിരുന്നുവെങ്കില്‍ നാലാമത്തേത് പ്രഖ്യാപിച്ചിരിക്കുന്നത് അഹമ്മദാബാദിലാണ്. നരേന്ദ്രമേദി സ്റ്റേഡിയത്തിലായിരിക്കും സംഗീത ഷോ നടക്കുക. അടുത്ത വര്‍ഷം ജനുവരി 25 നായിരിക്കും അഹദമ്മദാബാദിലെ ഷോ നടക്കുക. ബ്രിട്ടീഷ് ബാന്റിന്റെ വരവിനായി കാത്തിരിക്കുകയാണ് സംഗീതപ്രേമികള്‍.
ബാന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലൈവ് ഷോ ആയിരിക്കും അഹമ്മദാബാദിലേത്. നവംബര്‍ 16 മതുല്‍ ടിക്കറ്റുകള്‍ ലഭ്യമായി തുടങ്ങും. ബുക്ക് മൈ ഷോ വഴിയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. ജനുവരി 18,19, 20 തിയ്യതികളാണ് ആദ്യം പ്രഖ്യാപിച്ച മൂന്ന് ഷോകളും നടക്കുക.

മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയമായിരിക്കും വേദിയാവുക. ചൂടപ്പം പോലെയാണ് ഈ ഷോകളുടെ ടിക്കറ്റുകള്‍ വിറ്റു പോയത്. സോഷ്യല്‍ മീഡിയയിലും വലിയ ഓളം തീര്‍ത്തിരുന്നു കോള്‍ഡ്‌പ്ലേയുടെ ഷോയുടെ ടിക്കറ്റ് വില്‍പ്പന.
ബുക്ക്‌മൈഷോ തന്നെയാണ് അഹമ്മദാബാദിലെ ഷോയുടേയും നടത്തിപ്പ്. എത്രയായിരിക്കും അഹമ്മദാബാദിലെ ഷോയുടെ ടിക്കറ്റ് നിരക്ക് എന്ന് ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. മുംബൈയിലെ ഷോകളുടെ ടിക്കറ്റ് വില 2500 മുതല്‍ 35000 വരെയായിരുന്നു. സമാനമായിരിക്കും അഹമ്മദാബാദിലെ ടിക്കറ്റ് നിരക്കെന്നാണ് ആരാധകര്‍ കരുതുന്നത്. ആരാധകരുടെ താല്‍പര്യം പരിഗണിച്ചാണ് കോള്‍ഡ്‌പ്ലേ നാലാമതൊരു ഷോ കൂടെ ചേര്‍ത്തിരിക്കുന്നത്.


Click it and Unblock the Notifications











