»   » ലാലിനും ശ്രീനിക്കുമിടയിലെ വഴക്കുതീര്‍ന്നില്ലേ?

ലാലിനും ശ്രീനിക്കുമിടയിലെ വഴക്കുതീര്‍ന്നില്ലേ?

Posted By:
Subscribe to Filmibeat Malayalam
Mohanlal-Sreenivasan
മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാലും ശ്രീനിവാസനും. പോയകാലത്ത് ഇവരൊന്നിച്ച് ഒട്ടേറെ സിനിമകള്‍ തുല്യപ്രാധാന്യത്തോടെ അഭിനയിച്ചിട്ടുണ്ട്. ദാസനും വിജയനുമെന്ന് കേട്ടാല്‍ മലയാളിയ്ക്കിന്നും ഓര്‍മ്മയിലെത്തുക ഈ നടന്മാരുടെ മുഖങ്ങളാണ്. ഇവരൊന്നിച്ച ഒട്ടുമിക്ക സിനിമകളും ബോക്‌സ് ഓഫീസിലും വമ്പന്‍ വിജയമായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറെക്കാലമായി ലാലും ശ്രീനിയും ഒത്തുകൂടുന്ന സിനിമകള്‍ അപൂര്‍വമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് കൊല്ലമായി തീരെയില്ലെന്ന് തന്നെ പറയാം. 2010ല്‍ പുറത്തിറങ്ങിയ ഒരുനാള്‍ വരും എന്ന ചിത്രത്തിലായിരുന്നു ഇവരൊന്നിച്ചത്.

ഇവര്‍ തമ്മില്‍ ഉഗ്രന്‍ വഴക്കിലാണെന്നായിരുന്നു കുറെക്കാലം കേട്ടത്. ശ്രീനിയുടെ ചില സ്വഭാവങ്ങളാണ് വഴക്കിന് കാരണമാകുന്നതെന്നും ആക്ഷേപങ്ങളുണ്ടായി. ശരിയ്ക്കും പറഞ്ഞാല്‍ ശ്രീനിയ്‌ക്കൊരു കുഴപ്പമുണ്ട്. സ്വന്തം അനുഭവങ്ങളാണ് ശ്രീനി എപ്പോഴും കടലാസിലേക്ക് പകര്‍ത്തുക. യാതൊരു ദുരുദ്ദേശവും എഴുത്തിലുണ്ടാകില്ല. വിമര്‍ശനം കുറച്ചേ ഉണ്ടാവൂ. എന്നാല്‍ നേരിട്ട് പറയുകായണെങ്കില്‍ അതിനൊരന്തവുമുണ്ടാവില്ല.

ശ്രീനി തിരക്കഥയൊരുക്കിയ സരോജ് കുമാറിന് പിന്നില്‍ ചില ഒളി അജണ്ടകള്‍ ഉണ്ടായിരുന്നുവെന്ന് മോഹന്‍ലാലിനെ ആരെക്കെയോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതോടെയാണ് ശ്രീനിയും ലാലും അകന്നത്. ലാലിന്റെ ആരാധകരും ്അഭ്യുദയാകാംക്ഷികളും ശ്രീനിയെ തെറിവിളിയ്ക്കാനുമൊക്കെ പരസ്യമായി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു.

വിനീത് ശ്രീനിവാസന്റെ വിവാഹവിരുന്നില്‍ എറണാകുളത്തുണ്ടായിരുന്നിട്ടും മോഹന്‍ലാല്‍ പങ്കെടുക്കാതിരുന്നത് ഈ പിണക്കം മൂലമാണെന്നും ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ഒഴിവാക്കാനാവാത്ത ചില കാരണങ്ങളിലായിരുന്നു ലാലിന് വിരുന്നില്‍ പങ്കെുടക്കാന്‍ കഴിയാതെയിരുന്നത്.

ഇതൊക്കെ കേട്ട് മനംമടുത്താണ് ലാല്‍ ഒടുക്കം എല്ലാം തുറന്നു പറഞ്ഞത്. സിനിമയിലൂടെ കുത്തിയതിനെക്കാള്‍ ശ്രീനി നേരിട്ടു പറഞ്ഞിട്ടുണ്ടെന്നായിരുന്നു ലാലിന്റെ വെളിപ്പെടുത്തല്‍. അത്ര വലുതായ ഒരുപ്രശ്‌നവും തങ്ങള്‍ക്കിടയിലില്ലെന്ന് ലാല്‍ വിശദീകരിച്ചു.

കാര്യങ്ങള്‍ ഈ നിലയ്‌ക്കെത്തിയിട്ടും ശ്രീനിയുടെ തിരക്കഥയിലോ ലാലിനൊപ്പം ശ്രീനി അഭിനയിക്കുന്നതിനെപ്പറ്റിയോ ഒരു തീരുമാനവും വന്നിട്ടില്ല. പിണക്കമെല്ലാം തീര്‍ന്നെങ്കിലും എന്തോ പൊട്ടുംപൊടിയും കിടപ്പുണ്ടെന്ന രീതിയിലാണ് കാര്യങ്ങള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam