»   » കളക്ടര്‍ ബ്രോ തിരക്കഥ എഴുതുകയാണ്; ചിത്രം സംവിധാനം ചെയ്യുന്നത് ആരാണെന്നറിയേണ്ടേ?

കളക്ടര്‍ ബ്രോ തിരക്കഥ എഴുതുകയാണ്; ചിത്രം സംവിധാനം ചെയ്യുന്നത് ആരാണെന്നറിയേണ്ടേ?

Posted By: Nihara
Subscribe to Filmibeat Malayalam

തിരക്കഥ എഴുതുന്ന തിരക്കിലാണ് കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ ബ്രോ. സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന കളക്ടറുടെ കരുണ എന്ന ഷോട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ലൊരു സിനിമാ പ്രേമി കൂടിയായ ബ്രോ ഇപ്പോള്‍ തിരക്കഥ എഴുതുകയാണ്.

പറ്റിയ ടീമിനെ കിട്ടിയാല്‍ സിനിമയില്‍ ഒരു കൈ നോക്കാമെന്ന് മുന്‍പ് പ്രശാന്ത് നായര്‍ പറഞ്ഞിരുന്നു. ജോസഫ് അലക്‌സിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഇടയ്‌ക്കൊക്കെ ബ്രോ കാഴ്ച വെയ്ക്കുന്നത്. ബ്രോയുടെ നിലപാടുകള്‍ പലപ്പോഴും രാഷ്ട്രീയക്കാര്‍ക്ക് തലവേദന സൃഷ്ടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

തുടക്കം ദേശീയ അവാര്‍ഡ് ജേതാവിനൊപ്പം

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ദേശീയ അവാര്‍ഡ് ജേതാവായ അനില്‍ രാധാകൃഷ്ണ മേനോന്റെ പുതിയ ചിത്രത്തിനാണ് കളക്ടര്‍ ബ്രോ തിരക്കഥയെഴുതുന്നത്. പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്.

ബ്രോയെ നേരത്തെ അറിയാം

കളക്ടര്‍ ആവുന്നതിനും മുന്‍പേ പ്രശാന്തിനെ അറിയാമെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞു. വ്യക്തിപരമായി നല്ല അടുപ്പമുള്ള ആളാണ്. തികഞ്ഞ ഒരു സിനിമാ പ്രേമി കൂടിയാണ് ബ്രോയെന്നും അനില്‍ പറഞ്ഞു.

അനിലേട്ടന്‍ സഹോദര തുല്യനെന്ന് കളക്ടര്‍ ബ്രോ

അനിലേട്ടന്‍ എനിക്ക് സഹോദര തുല്യനാണ്. സിനിമയെക്കുറിച്ച് ഞങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്യാറുണ്ട്. സാധാരണ സംസാരിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. തിരക്കഥ എഴുതുന്നതായൊന്നും ഫീല്‍ ചെയ്തില്ല. എന്റെ ആശയങ്ങള്‍ പറഞ്ഞപ്പോള്‍ എഴുതാന്‍ പ്രേരിപ്പിച്ചുവെന്നും പ്രശാന്ത് നായര്‍ പറഞ്ഞു.

അനില്‍ രാധാകൃഷ്ണ മേനോന്റെ സിനിമകള്‍

നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര, ലോര്‍ഡ് ലിവിങ്ങ്‌സ്റ്റണ്‍ 7000 കണ്ടി

English summary
Kozhikode District Collector , commonly called as Collectr Bro is going to write script for a Malayalam movie. National Award winner Anil radhakrishna menon will be the director of the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam