മോഹന്‍ലാല്‍ ഏറ്റവും വില പിടിപ്പുള്ള താരം
മോഹന്‍ലാലിന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ പരാജയ ചിത്രമെന്ന പദവിയിലേക്കാണ് കോളെജ് കുമാരനും നീങ്ങുന്നത്.
സുരേഷ് പൊതുവാളിന്റെ രചനയില്‍ തുളസീദാസ് പോലെ കരിയറില്‍ അധികമൊന്നും എടുത്തു പറയാനില്ലാത്ത സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ലാല്‍ ആദ്യമെ തിരക്കഥ കൃത്യമായി വായിച്ചില്ലെന്നു വേണം കരുതാന്‍.
ചിത്രം റീലിസ് ചെയ്‌ത കോട്ടയം, എറണാകുളം, കോഴീക്കോട്, കണ്ണൂര്‍, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ കളക്ഷന്‍ നില പരിശോധിച്ചാലറിയാം ചിത്രത്തിന്റെ ഗതി എങ്ങോട്ടാണെന്ന്.
കോളെജ് കുമാരന്‍ പുറത്തിറങ്ങുന്നതിനു മുമ്പ് അണിയറയില്‍ കേട്ടിരുന്ന ഒരു വര്‍ത്തമാനമുണ്ട്. കോളെജ് കുമാരനിലെ അഭിനയിക്കുന്നതിന് ലാല്‍ 1.25 കോടി രൂപ പ്രതിഫലമായി വാങ്ങി മലയാളത്തിലെ ഏറ്റവും വില പിടപ്പുള്ള താരമായി മാറിയെന്ന്.
വാര്‍ത്ത ശരിയാണെങ്കില്‍ ലാല്‍ വാങ്ങിയ 1.25 കോടി രൂപ കോളെജ് കുമാരനെ സംബന്ധിച്ചിടത്തോളം വന്‍ ബാധ്യതയായി കണക്കാക്കാം.
ഇനിയെങ്കിലും ലാല്‍ പച്ച വെള്ളം കണ്ടാലും പേടിയ്‌ക്കണം. കാരണം അല്ലെങ്കില്‍ മറ്റൊരു നിര്‍മാതാവിന്റെ കൈയ്യാകും പൊള്ളുക.
പുതുവര്‍ഷത്തില്‍ ലാല്‍ പോലുള്ള ഒരു സൂപ്പര്‍ താരത്തിന്റെ ഒരു ബിഗ് ബഡ്‌ജറ്റ് ചിത്രം പരാജയപ്പെടുന്നത് മലയാള സിനിമയുടെ നില നില്‌പിന് തന്നെയാണ് ഭീഷണിയാകുന്നത്.


Click it and Unblock the Notifications











