twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരത്തിന് സൂപ്പര്‍ പണക്കൊതി

    By Staff
    |

    കോളെജ് കുമാരന്റെ നിര്‍മ്മാതാവ് പറയുന്നു.... - 2

    തീയേറ്ററുകളില്‍ ഓടുന്ന ചിത്രമെടുക്കാന്‍ തുനിഞ്ഞ മാര്‍ട്ടിന്റെ സമീപത്തില്‍ തനിക്ക് മോഹന്‍ലാലിന്റെ ഡേറ്റുണ്ടെന്ന വെളിപ്പെടുത്തലുമായി തുളസീദാസ് എത്തി. മോഹന്‍ലാല്‍ തുളസീദാസിന് നല്‍കിയത് വര്‍ഷങ്ങള്‍ക്ക് ശേഷമുളള ഡേറ്റാണ്. തക്ക സമയത്തു തന്നെ നിര്‍മ്മാതാവ് വന്നെന്നും മറ്റൊരു പ്രോജക്ട് നടക്കാതെ വെറുതേ വീട്ടിലിരിക്കുന്ന മോഹന്‍ലാലിനെ വെച്ച് ഈ ഡേറ്റില്‍ പടം ചെയ്യാമെന്നും സംവിധായകന്‍ മൊഴിഞ്ഞു. ഇതും കൂടി പറയാന്‍ മറന്നില്ല. പ്രതിഫലം അല്‍പം കൂടുതല്‍ കൊടുക്കേണ്ടി വരും.

    വലിയൊരു രഹസ്യം പോലെയാണ് തുളസീദാസ് മാര്‍ട്ടിനോട് ഇക്കാര്യം പറഞ്ഞത്. താനന്വേഷിച്ച് നടന്നിട്ട് കിട്ടാത്ത സൂപ്പര്‍താര ഡേറ്റുമായി തുളസീദാസ് എത്തിയപ്പോള്‍ സംവിധായകന്റെ പഴയകാല ഫ്ലോപ്പുകളുടെ കഥയൊക്കെ നിര്‍മ്മാതാവ് മറന്നു പോയി. അല്ലെങ്കില്‍ ഓര്‍ത്തില്ല. ലാലല്ലേ താരം, കോളെജല്ലേ പശ്ചാത്തലം. ഈ പടമോടിയില്ലെങ്കില്‍ വേറേത് പടം ഓടും?

    കയ്യില്‍ റെഡി പണമുളള ഏതൊരു പ്രൊഡ്യൂസര്‍ക്കും ഏതു നേരത്തും താരത്തിന്റെ ഡേറ്റ് കിട്ടാം. പ്രതിഫലം അല്‍പം കൂടുതല്‍ കൊടുക്കണമെന്നേയുളളൂ. ഡേറ്റ് കയ്യിലുളള ഏത് സംവിധായകനാണോ നിര്‍മ്മാതാവിനെയും ചാക്കിലാക്കി ആദ്യം വരുന്നത്, അയാളുടെ ചിത്രം നടക്കും.

    രണ്ടും മൂന്നും വര്‍ഷത്തേയ്ക്കുളള മഹാ പ്രോജക്ടുകളുടെ പരസ്യം ആദ്യമേ നല്‍കുന്ന തന്ത്രമാണ് താരങ്ങള്‍ പയറ്റുന്നത്. കഴി‍ഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ വിവിധ സിനിമാ മാസികകള്‍ അരിച്ചു പറക്കി, സൂപ്പര്‍താരങ്ങളുടെ നടക്കാത്ത പ്രോജക്ടുകളുടെ കണക്കെടുത്താല്‍ ഡോക്ടറേറ്റിനുളള ഗവേഷണ പ്രബന്ധമാക്കാം.

    തുളസീദാസിനെപ്പോലുളള എടുക്കാച്ചരക്കുകളുടെ ചിത്രത്തില്‍ അഭിനയിക്കണമെങ്കില്‍ ലാലിന് സാധാരണ പ്രതിഫലം നല്‍കിയാല്‍ പോര. ഇങ്ങനെയുളള സംവിധായകര്‍ക്ക് ഡേറ്റ് നല്‍കുമ്പോള്‍ തന്നെ താരത്തിന് വ്യക്തമായ കണക്കുകൂട്ടലുണ്ടായിരിക്കും. കാരണം മുഖ്യധാരാ നിര്‍മ്മാതാക്കളെയാവില്ല ഇവര്‍ ചാക്കിലാക്കിക്കൊണ്ട് വരുന്നത്. മിക്കപ്പോഴും ആദ്യമായി ഒരു സിനിമ നിര്‍മ്മിക്കാനിറങ്ങുന്നവരാണ് ഇങ്ങനെയുളള സംവിധായകരുടെ കുരുക്കില്‍ വീഴുന്നത്.

    അടൂരിന്റെയും ശ്യാമപ്രസാദിന്റെയും സിനിമകള്‍ നിര്‍മ്മിച്ചു പരിചയമുളള മാര്‍ട്ടിന്, കമേഴ്സ്യല്‍ സിനിമയുടെ വ്യാകരണം അത്ര പിടിയില്ലാതെ പോയതും ഈ ചതി പറ്റിയതിന് കാരണമാകാം.

    തുളസീദാസ് പറഞ്ഞ കഥ തനിക്കിഷ്ടപ്പെട്ടില്ലെങ്കിലും ലാലിന് നന്നായി ഇഷ്ടപ്പെട്ടുവെന്നാണ് മാര്‍ട്ടിന്‍ പറയുന്നത്. കാമ്പസ് പശ്ചാത്തലമുളള ചിത്രത്തില്‍ കുറേക്കാലത്തിന് ശേഷം താന്‍ പ്രത്യക്ഷപ്പെടുമ്പോല്‍ ചിത്രം വന്‍വിജയമായിരിക്കുമെന്ന് ലാല്‍ തന്നെ നിര്‍മ്മാതാവിനോട് പറഞ്ഞുവത്രേ.

    അടുത്ത പേജില്‍

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X