ലഹരി തലയിൽ കയറി അജു വർഗീസും ഷാൻ റഹ്മാനും!! കൂടെ കലക്കൻ ഡാൻസും, കാണൂ
അജു വർഗീസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊളംബ്യൻ അക്കാദമിയിലെ ലഹരി എന്നു തുടങ്ങുന്ന ഗാനമാണ് ഷാൻ ആലപിച്ചിരിക്കുന്നത്.
ന്യൂജറേഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഷാൻ റഹ്മാൻ. ചെയ്ത എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. പല പാട്ടുകളും ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിത പുതിയ തട്ട് പൊളിപ്പൻ പാട്ടുമായി ഷാൻ എത്തിയിരിക്കുകയാണ്. ഇത്തവണ സംഗീത സംവിധായകൻ കം പിന്നണി ഗായകനായിട്ടാണ് ഷാൻ പ്രത്യക്ഷപ്പെടുന്നത്.

അജു വർഗീസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊളംബ്യൻ അക്കാദമിയിലെ ലഹരി എന്നു തുടങ്ങുന്ന ഗാനമാണ് ഷാൻ ആലപിച്ചിരിക്കുന്നത്. ഷാനും അജു വർഗീസും ചേർന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്ത ഒരു മണിക്കൂറിനുള്ളിൽ തന്നെ അയ്യായിരത്തോളം പേരാണ് പാട്ട് കണ്ടിരിക്കുന്നത്. കൂടാതെ സോഷ്യൽ മീഡിയയിൽ നിന്നും യൂട്യൂബ് വഴിയും മികച്ച പ്രതികരണമാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്.
അജു വർഗീസ് സംവിധാനം ചെയ്യുന്ന കൊളംബ്യൻ അക്കദമി സംവിധാനം ചെയ്യുന്നത് അഖിൽ രാജാണ്. സലിം കുമാർ, ധർമജൻ, അഞ്ജലി നായർ, എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. അൻവർ സാദത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











