ഇനി ടാറ്റു കുത്തുന്നത് ഭര്‍ത്താവിന് മാത്രം കാണാന്‍ കഴിയുന്നിടത്ത്; സ്വാതി പറയുന്നു
വളരെ ബോള്‍ഡ് ആണ് സ്വാതി റെഡ്ഡി എന്ന നടി. വിവാഹ ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്ത് മാറി നില്‍ക്കുകയാണിപ്പോള്‍ നടി. ഭര്‍ത്താവിനൊപ്പം ഇന്തോന്യേഷ്യയിലാണ് ഉള്ളത്.

വിവാഹ ശേഷമുള്ള സ്വാതിയുടെ ആദ്യത്തെ അഭിമുഖമാണ് ഇപ്പോള്‍ സംസാര വിഷയം. ടിവി9 എന്ന തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും സ്വാതി വെളിപ്പെടുത്തി.
ഇപ്പോള്‍ സ്വാതി തന്റെ നടുവിരലിലാണ് ടാറ്റു കുത്തിയിരിയ്ക്കുന്നത്. അടുത്ത ടാറ്റു എവിടെയാണെന്ന ചോദ്യത്തിന്, അത് തന്റെ ഭര്‍ത്താവിന് മാത്രം കാണാന്‍ കഴിയുന്ന ഇടത്തായിരിക്കും എന്ന് നടി പറഞ്ഞു.
ഇന്റര്‍നാഷണല്‍ പൈലറ്റും മലയാളിയുമായ വികാസാണ് സ്വാതി റെഡ്ഡിയുടെ ഭര്‍ത്താവ്. ഭര്‍ത്താവ് തന്നെക്കാള്‍ ആറ് മാസം ഇളയതാണെന്ന് സ്വാതി വെളിപ്പെടുത്തി. പക്ഷെ തന്നെക്കാള്‍ പക്വതയും ജീവിത പരിചയവും അദ്ദേഹത്തിനുണ്ടെന്ന് നടി പറയുന്നു.


Click it and Unblock the Notifications











