»   » വേദികളെ പുളകം കൊള്ളിച്ച മിമിക്രിയുടെ താരരാജാവ് അബി അന്തരിച്ചു!!

വേദികളെ പുളകം കൊള്ളിച്ച മിമിക്രിയുടെ താരരാജാവ് അബി അന്തരിച്ചു!!

Posted By:
Subscribe to Filmibeat Malayalam
Breaking | നടൻ അബി അന്തരിച്ചു | filmibeat Malayalam

മലയാള സിനിമയില്‍ ശബ്ദാനുകരണം കൊണ്ടും മിമിക്രി കൊണ്ട് വേദികളെ പുളകം കൊള്ളിച്ച നടന്‍ അബി അന്തരിച്ചു. രക്ത സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്നുമായിരുന്നു അന്തരിച്ചത്.

ദിലീപ്, നാദിര്‍ഷ തുടങ്ങി താരങ്ങള്‍ക്കൊപ്പം കരിയര്‍ തുടങ്ങിയ അബി ആമിന താത്ത എന്ന പെണ്‍ വേഷത്തില്‍ അഭിനയിച്ചാണ് പ്രേക്ഷക ഹൃദയത്തിലേക്കെത്തിയത്. നിരവധി സിനിമകളിലും താരം അഭിനയിച്ചിരുന്നെങ്കിലും ബിഗ് സ്‌ക്രീനില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എങ്കിലും സിനിമാ ലോകത്തിന് വലിയൊരു നടുക്കം നല്‍കി കൊണ്ടാണ് അബി വിടവാങ്ങിയിരിക്കുന്നത്.

അബി വിടവാങ്ങി

കലഭവന്‍ അബി എന്ന് പറഞ്ഞാല്‍ ആരും അറിയാതിരിക്കില്ല. ശബ്ദാനുകരണം കൊണ്ട് മലയാളികളെ അത്രയധികം സ്വാധീനിക്കാന്‍ കഴിഞ്ഞ അതുല്യ പ്രതിഭ തന്നെയായിരുന്നു അബി. എന്നാല്‍ രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം ഇന്ന് രാവിലെ കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയില്‍ അന്തരിക്കുകയായിരുന്നു.

മിമിക്രി വേദികളുടെ രാജാവ്


ആയിരക്കണക്കിന് വേദികളില്‍ മിമിക്രി കൊണ്ട് ഞെട്ടിച്ച് ജനപ്രിയ താരമായി മാറാന്‍ അബിയ്ക്ക് കഴിഞ്ഞിരുന്നു. അബിയുടെ പേര് പറയുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ആമിന താത്തയുടെ വേഷമായിരിക്കും ആദ്യമെത്തുന്നത്. ഒപ്പം ഇന്നസെന്റിന്റെ മാവേലി ശബ്ദത്തോടൊപ്പം വേദികള്‍ കീഴക്കടന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

അനുകരണത്തിലും മിടുക്കന്‍

മിമിക്രി താരം എന്നതിനപ്പുറം ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു അബി. അമിതാഭ് ബച്ചന്‍ മലയാളത്തില്‍ അവതരിപ്പിച്ച പരസ്യ ചിത്രങ്ങള്‍ക്ക് ശബ്ദം പകര്‍ന്നിരുന്നത് അബിയായിരുന്നു.

ബിഗ് സ്‌ക്രീനിലേക്ക്


ദിലീപ്, നാദിര്‍ഷ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം കരിയര്‍ ആരംഭിച്ച അബി 50 ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നും ബിഗ് സ്‌ക്രീനില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എങ്കിലും തനിക്ക് കഴിയാത്ത കാര്യം നേടിയെടുക്കാന്‍ ഷെയിന്‍ നിഗം എന്ന മകനെ മലയാള സിനിമയ്ക്കായി സമ്മാനിച്ചിട്ടാണ് അബി മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.

കോമഡി പരിപാടികള്‍

സിനിമയെക്കാളും മിമിക്രിയെ സ്‌നേഹിച്ചിരുന്ന മലയാളികള്‍ക്ക് ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത്, തുടങ്ങി 300 ഓളം ഓഡിയോ കാസറ്ററുകളും വീഡിയോ കാസറ്റുകളും അബിയായിരുന്നു പുറത്തിറക്കിയിരുന്നത്.

സിനിമകള്‍

നയം വ്യക്തമാക്കുക എന്ന സിനിമയിലൂടെയായിരുന്നു അബി ആദ്യമായി സിനിമയില്‍ അഭിനയിച്ചിരുന്നത്. ചുവടുവെപ്പ്, മഴവില്‍ക്കൂടാരം, സൈന്യം, രസികന്‍, കിരീടമില്ലാത്ത രാജാക്കന്‍മാര്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു. ഹാപ്പി വെഡിങ്ങ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

English summary
Comedy actor Abi passed away

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam