കല്യാണത്തലേന്ന് വിഷ്ണു വീട്ടില്‍ വന്നു! ആരും അറിഞ്ഞില്ല! രഹസ്യം പരസ്യമാക്കി മീര അനില്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകമാരിലൊരാളാണ് മീര അനില്‍. കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയുമായാണ് മീര എത്തിക്കൊണ്ടിരിക്കുന്നത്. 9ാം വര്‍ഷം കടന്ന് മുന്നേറുകയാണ് പരിപാടി. അവതാരകയായ മീരയുടെ വിവാഹമായിരുന്നു അടുത്തിടെ നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തിന് ശേഷമായി വിഷ്ണുവിനൊപ്പം വിശേഷങ്ങള്‍ പങ്കുവെച്ച് മീര എത്തിയിരുന്നു. വിവാഹത്തിന്റെ മേക്കപ്പിനെക്കുറിച്ചും തലേ ദിവസം ലഭിച്ച സര്‍പ്രൈസിനെക്കുറിച്ചുമൊക്കെയാണ് മീര പറഞ്ഞത്.

കോമഡി സ്റ്റാര്‍സില്‍ തുടങ്ങിയ പരിചയമായിരുന്നു മേക്കപ്പ്മാനുമായുള്ളത്. മീരയുടെ വിവാഹത്തിന് ഞാന്‍ തന്നെ ഒരുക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് പോലെ തന്നെ വസ്ത്രങ്ങള്‍ സ്‌പെഷ്യലായി ഡിസൈന്‍ ചെയ്യിച്ചതാണ്. ചുവപ്പ് സാരിക്ക് പച്ച ബ്ലൗസ് എന്നുള്ളത് വിഷ്ണുവിന്റെ ഐഡിയയായിരുന്നു. താന്‍ അണിഞ്ഞ വയലറ്റ് നിറത്തിലുള്ള സാരിയും പൂക്കളുമെല്ലാം ബാംഗ്ലൂരില്‍ നിന്നും വരുത്തിച്ചതാണെന്നും മീര പറയുന്നു. ജെസിബി സ്റ്റുഡിയോസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മീര വിശേഷങ്ങള്‍ പങ്കുവെച്ചത്.

വീട്ടുകാരറിയാത്ത കുസൃതി

വീട്ടുകാരറിയാത്ത കുസൃതി

വിവാഹത്തലേന്ന് വീട്ടുകാർ അറിയാതെ തങ്ങൾ ഒപ്പിച്ച രഹസ്യത്തെക്കുറിച്ചും മീരയും വിഷ്ണുവും തുറന്നുപറഞ്ഞിരുന്നു. തലേദിവസം രാത്രി തന്നെ വിഷ്ണുവും കുടുംബവും ട്രിവാൻഡ്രം എത്തി. ഞാൻ നാളെ വിഷ്ണുവിന്റെ ഭാര്യ ആകാൻ പോവുകയാണ് എന്താണ് ഇപ്പോൾ തോന്നുന്നത് എന്ന് ചോദിച്ചപ്പോൾ എനിക്ക് നിന്നെ ഒന്ന് കാണണം എന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. അതിനു എന്താ കാണാമല്ലോ എന്ന് ഞാൻ മറുപടിയും നൽകിയെന്ന് മീര പറയുന്നു.

മറക്കാനാവില്ല

മറക്കാനാവില്ല

എന്റെ അനുവാദം കിട്ടാൻ കാത്തിരുന്ന പോലെ ഒരു പത്തുമിനിറ്റ് ആയപ്പോഴേക്കും വീടിന്റെ മുൻപിൽ കാർ വന്നു നിൽക്കുകയും ചെയ്തു. വിഷ്ണു വളരെ ഹീറോയിക് ആയി ഇറങ്ങി വന്നു. ആ നിമിഷം ഒരിക്കലും മറക്കാൻ ആകില്ല. പിന്നെ രാത്രി പന്ത്രണ്ട് ആയപ്പോൾ ഞങ്ങൾ കെട്ടി പിടിച്ചുകൊണ്ട് പരസ്പരം വിഷ് ചെയ്യുകയും ചെയ്തു. അതൊരു വല്ലാത്ത അനുഭവമായിരുന്നുവെന്ന് മീര പറയുന്നു.

അറിഞ്ഞിരുന്നില്ല

അറിഞ്ഞിരുന്നില്ല

വീട്ടുകാര്‍ പോലും ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. മെഹന്ദിയും ഹല്‍ദി ചടങ്ങുകളുമൊക്കെ കഴിഞ്ഞ് ഉറങ്ങാന്‍ തുടങ്ങുവായിരുന്നു. അതിനിടയിലാണ് വിഷ്ണു വിളിച്ചത്. അന്ന് 12 മണിയായപ്പോള്‍ അന്യോന്യം കെട്ടിപ്പിടിച്ച് ഹാപ്പി മാരീഡ് ലൈഫ് ഞങ്ങള്‍ ആശംസിച്ചിരുന്നു. ആര്‍പ്പുവിളിച്ച് ഞങ്ങള്‍ ആ നിമിഷം ആഘോഷിക്കുകയായിരുന്നു. ഈ സംഭവം മറക്കാനാവാത്തതാണെന്ന് മീര പറയുന്നു.

സെല്‍ഫി എടുത്തിരുന്നു

സെല്‍ഫി എടുത്തിരുന്നു

പ്രത്യേകിച്ച് പ്ലാനിംഗൊന്നുമുണ്ടായിരുന്നില്ലെന്നായിരുന്നു വിഷ്ണു പറഞ്ഞത്. പെട്ടെന്ന് കാണാന്‍ തോന്നി അങ്ങനെ വന്ന് കണ്ടു. ആ കൂടിക്കാഴ്ചയ്ക്കിടയില്‍ ഞങ്ങള്‍ സെല്‍ഫി എടുത്തിരുന്നു. ഇതായിരുന്നു ആ ഫോട്ടോയെന്ന് പറഞ്ഞ് ഫോമിലെ ചിത്രവും മീര കാണിച്ചിരുന്നു. ഇപ്പോഴത്തെ ജനറേഷനിലുള്ള ആളുകള്‍ക്ക് ഇതൊക്കെ ഒന്നും ചെയ്ത് നോക്കാമെന്നായിരുന്നു ഇരുവരും ഒരുപോലെ അഭിപ്രായപ്പെട്ടത്.

More from Filmibeat

Read more about: meera marriage മീര
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X