കോമഡി സ്റ്റാര്‍സ് ഫെയിം ഷാബുരാജ് അന്തരിച്ചു! ഓര്‍മ്മകള്‍ പങ്കുവെച്ച് റിമി ടോമി

By Prashant V R

എഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലൂടെ ശ്രദ്ധേയനായ മിമിക്രി കലാകാരന്‍ ഷാബുരാജ് അന്തരിച്ചു. കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഷാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 42 വയസ്സായിരുന്നു. നിര്‍ദ്ധന കുടുംബത്തില്‍ നിന്നുളള ഷാബുരാജിന്റെ ചികില്‍സയ്ക്കായി പണം കണ്ടെത്താനുളള ഓട്ടത്തിലായിരുന്നു സുഹൃത്തുക്കള്‍.

അടിയന്തിരമായി രണ്ട് ശസ്ത്ര ക്രിയകള്‍ കൂടി നടത്തി അദ്ദേഹത്തെ ജീവിതത്തെ മടക്കികൊണ്ടുവരാനുളള ശ്രമങ്ങളിലായിരുന്നു ഇവര്‍. ഷാബുരാജിനെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ച് റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു. കോമഡി സ്റ്റാര്‍സില്‍ ജഡ്ജായി ഏറെക്കാലം ഉണ്ടായിരുന്നു റിമി.

എറ്റവും കൂടുതല്‍ ചിരിപ്പിച്ച

എറ്റവും കൂടുതല്‍ ചിരിപ്പിച്ച ഒരു കലാകാരന്‍ ആണ് ഷാബുവെന്ന് റിമി പറയുന്നു. ഒരുപാട് ഓര്‍മ്മകള്‍ ഉണ്ട്. മികച്ചൊരു കലാകാരന്‍ ആയിരുന്നു അദ്ദേഹം. വിശ്വസിക്കാന്‍ പറ്റുന്നില്ല. കോമഡി സ്റ്റാര്‍സില്‍ ഒരുപാട് ചേട്ടനെ മിസ് ചെയ്യും. ഹൃദയാഘാതം ആയിരുന്നു. ഷാബുരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് റിമി ടോമി ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.

നാല് കുരുന്നുകളുടെ പിതാവാണ്

നാല് കുരുന്നുകളുടെ പിതാവാണ് ഷാബുരാജ്. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയാണ്. ഷാബുവിന്റെയും ടീമിന്റെയും കോമഡി സ്‌കിറ്റുകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കോമഡി സ്റ്റാര്‍സ് 2വില്‍ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നിരവധി വേഷങ്ങള്‍ ഷാബുരാജ് ചെയ്തിരുന്നു. ജനപ്രിയ പരിപാടിയായ കോമഡി സ്റ്റാര്‍സില്‍ നിരവധി ആരാധകരുളള കലാകാരന്‍ ആയിരുന്നു ഷാബുരാജ്.

ഷാബുരാജിന്റെ സ്ത്രീ വേഷങ്ങളും

ഷാബുരാജിന്റെ സ്ത്രീ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്ത കാലത്ത് പുരുഷ വേഷങ്ങളിലും തിളങ്ങിയിരുന്നു ഷാബുരാജ്. തിരുവനന്തപുരത്ത് ഒട്ടേറെ കലാസമിതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ 11.30നായിരുന്നു മരണം സംഭവിച്ചത്. കോമഡി സ്റ്റാര്‍സില്‍ സൈക്കോ ചിറ്റപ്പന്‍ എന്ന കഥാപാത്രമായുളള ഷാബുരാജിന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രേക്ഷകരെ ഒന്നടങ്കം

പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച സ്‌കിറ്റിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായിരുന്നു. കോമഡി സ്റ്റാര്‍സിന്റെ എപ്പിസോഡുകളാണ് ഷാബുവിനെ താരമാക്കിയത്. നിര്‍ധന കുടുംബത്തില്‍ നിന്നും കലാകാരനായി വളര്‍ന്നുവന്ന ഷാബുരാജ് മിമിക്രി വേദികളിലൂടെയാണ് സജീവമായത്.

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X