For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവതാരക മീര അനില്‍ വിവാഹിതയായി! വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള മീരയുടെ ആദ്യ ചിത്രങ്ങള്‍ വൈറലാവുന്നു

  |

  കൊറോണ വന്നതോടെ താരവിവാഹങ്ങളെല്ലാം ലളിതമായി ചുരുങ്ങിയിരിക്കുകയാണ്. നടന്‍ മണികണ്ഠന്‍ മുതലിങ്ങോട്ട് നിരവധി പ്രമുഖരാണ് ലളിതമായി വിവാഹം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞത്. അടുത്തിടെ നിരവധി സീരിയല്‍ നടിമാരും വിവാഹിതരായിരുന്നു. എല്ലാവരും ലോക്ഡൗണ്‍ കാലമാണ് വിവാഹത്തിന് വേണ്ടി തിരഞ്ഞെടുത്തതും. ഇപ്പോഴിതാ മറ്റൊരു താരവിവാഹം കൂടി കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

  ടെലിവിഷന്‍ അവതാരകയായ മീര അനിലാണ് ഇന്ന് വിവാഹിതയായത. വിഷ്ണുവാണ് വരന്‍. ഇരുവരുടെയും വിവാഹചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുകയാണ്. അമ്പലത്തില്‍ വെച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടന്നിരിക്കുന്നത്. സെറ്റ് സാരിയില്‍ മുല്ലപൂവൊക്കെ ചൂടി അതീവ സുന്ദരിയായിട്ടാണ് മീര എത്തിയത്. വിവാഹശേഷം തുളസിമാലയൊക്കെ ചൂടി മീരയുടെ കൈയും പിടിച്ച് അമ്പലത്തില്‍ നിന്ന് ഇറങ്ങി വരുന്ന വിഷ്ണുവിന്റെയും ചിത്രങ്ങങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

  meera-anil

  പിന്നാലെ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് ആരാധകരും മീരയുടെ സഹപ്രവര്‍ത്തകരും. കൊവിഡ് കാലത്തെ വിവാഹമായതിനാല്‍ കര്‍ശന നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഈ വര്‍ഷം ജനുവരിയിലായിരുന്നു മീരയും വിഷ്ണുവും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുന്നത്. മാട്രിമോണിയല്‍ വഴിയാണ് ആലോചന വന്നതെന്നും പ്രണയവിവാഹമല്ല തന്റേതെന്നും മീര വ്യക്തമാക്കിയിരുന്നു.

  ആദ്യമായി തന്നെ കാണാനെത്തിയ ആളായിരുന്നു വിഷ്ണു. തിരിച്ചും അങ്ങനെ തന്നെയായിരുന്നു. മാട്രിമോണിയലാണ് തങ്ങളെ ഒരുമിപ്പിച്ചതെന്നും താരം നേരത്തെ പറഞ്ഞിരുന്നു. ​മീരയുടെ വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം പുറത്ത് അറിഞ്ഞത്. അന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിവാഹനിശ്ചയ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

  meera-anil
  CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

  സിനിമാലോകത്ത് നിന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനും ചടങ്ങിനെത്തിയിരുന്നു. ഇന്ന് കേരളത്തില്‍ ഏറെ തിരക്കുള്ള അവതാരകമാരില്‍ ഒരാളാണ് മീര അനില്‍. തിരുവനന്തപുരം സ്വദേശിയായ മീര സിവില്‍ എന്‍ജീനിയറിങും ജേര്‍ണലിസവുമെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അവതരണ മേഖലയിലേക്ക് എത്തിയത്. ടെലിവിഷന്‍ അവതരണത്തിന് പുറമേ സ്റ്റേജ് പരിപാടികളിലും മീര ഇപ്പോള്‍ സജീവ സാന്നിധ്യമാണ്.

  ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവത്തിലെ അവതാരകയായി തിളങ്ങിയതോടെയാണ് മീര ശ്രദ്ധിക്കപ്പെടുന്നത്. നല്ലൊരു നര്‍ത്തകി കൂടിയായ മീര അമല പോള്‍ നായികയായിട്ടെത്തിയ മിലി എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിച്ചിരുന്നു. മീരയുടെയും വിഷ്ണുവിന്റെയും വിവാഹത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  English summary
  Comedy Utsavam Host Meera Anil Got Married With Vishnu In A Simple Function
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X