For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭർത്താവ് എവിടെ... കുഞ്ഞിന്റെ അച്ഛനെന്തിയെ?', പുതിയ കഥയിറക്കേണ്ട മറുപടിയുണ്ടെന്ന് നവ്യ നായരുടെ ആരാധകർ!

  |

  മലയാളത്തിന് പ്രിയങ്കരിയായ നടിയാണ് നവ്യാ നായർ. നവ്യയെ കാണുമ്പോൾ എല്ലാവരിലേക്കും ഓടിയെത്തുന്നത് കൃഷ്ണ ഭക്തയായ ബാലാമണിയുടെ മുഖമാണ്. എത്രതന്നെ മോഡേണായി വന്നാലും നാട്ടിൻ പുറത്തുകാരിയായ നിഷ്കളങ്കയായ ബാലാമണിയെ നവ്യയിൽ കാണാനാണ് പ്രേക്ഷകർക്ക് ഇഷ്ടം. നവ്യയുടെ കരിയറിൽ തന്നെ വലിയ ബ്രേക്ക് നൽകിയ സിനിമ കൂടിയായിരുന്നു രഞ്ജിത്തിന്റെ നന്ദനം. ഇഷ്ടമായിരുന്നു ആദ്യ സിനിമയെങ്കിലും എല്ലാവരും ഇപ്പോഴും കരുതുന്നത് നന്ദനമാണ് എന്നാണ്. അമ്പതിൽ താഴെ സിനിമകളിൽ മാത്രമാണ് നവ്യ അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളത്തിലെല മുൻനിര നായികയാണ് താരം.

  Also Read: 'മദ്യപിക്കുന്ന വീഡിയോ കണ്ടിട്ടാണ് സെലക്ട് ചെയ്തത്, യുട്യൂബർ അങ്ങനെ നടിയായി'

  വിവാഹത്തോടെ സിനിമയിൽ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. ശേഷം സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. ശേഷം ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. ഇപ്പോൾ ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് നവ്യാ നായർ. 2010ൽ ആയിരുന്നു നവ്യയുടെ വിവാഹം സന്തോഷം മേനോൻ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുണ്ട്.

  Also Read: 'ഷാരൂഖിനേക്കാളും ആമിറിനേക്കാളും നല്ല നടൻ സൽമാൻ ഖാനാണ്'; മുൻ കാമുകനെ കുറിച്ച് കത്രീന പറയുന്നതിങ്ങനെ!

  നവ്യയുടെ സന്തോഷ നിമിഷങ്ങളെല്ലാം കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് താരം ആ​ഗ്രഹിക്കുന്നത്. നിരവധി ടെലിവിഷൻ ഷോകളുടേയും ഭാ​ഗമായി എത്താറുള്ള നവ്യ ഷൂട്ടിങിനും മറ്റുമായി നാട്ടിലുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സന്തോഷങ്ങളുടെ ഘോഷയാത്രയാണ് നവ്യയുടെ ജീവിതത്തിൽ പുതിയ വാഹനം സ്വന്തമാക്കിയതും മകന്റെ പിറന്നാൾ ആഘോഷമായി കൊണ്ടാടിയതുമെല്ലാം ഈ ആഴ്ചയിലായിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയയിൽ സജീവമായ നവ്യ അപ്പോൾ തന്നെ ആ​രാധകർക്കായി പങ്കുവെക്കുകയും ചെയ്തിരുന്നു. ആദ്യം പുതിയ കാര്‍ വാങ്ങിയതിന്റെ സന്തോഷമാണ് നവ്യാ നായര്‍ പങ്കുവെച്ചത്.

  കുഞ്ഞൻ ആഡംബര വാഹനമായ മിനി കണ്‍ട്രിമാനാണ് നവ്യാ നായര്‍ സ്വന്തമാക്കിയത്. KL 07CX 3223 എന്ന ഫാൻസി നമ്പറും നവ്യാ നായര്‍ വാഹനത്തിനായി സ്വന്തമാക്കിയിരുന്നു. ബന്ധുക്കള്‍ക്കൊപ്പം എത്തിയാണ് നവ്യാ നായര്‍ വാഹനം വീട്ടിലേക്ക് കൊണ്ടുപോയത്. മിനി കണ്‍ട്രിമാന്റെ പുതിയ പതിപ്പ് 2021ല്‍ തന്നെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 40.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്‍ഷോറൂം വില. ഇന്ത്യയിൽ മികച്ച വില്‍പനയുള്ള കുഞ്ഞൻ ആഡംബര വാഹനം കൂടിയാണ് മിനി കണ്‍ട്രിമാൻ. നവ്യയുടെ മാതാപിതാക്കൾ ചേർന്നാണ് താരത്തിന് വാഹനത്തിന്റെ താക്കോൽ കൈമാറിയത്.

  Actress Navya Nair visits Guruvayoor Temple

  വാഹനം വാങ്ങി തൊട്ടടുത്തുള്ള ദിവസങ്ങളിൽ തന്നെയായിരുന്നു താരത്തിന്റെ ഏക മകൻ സായിയുടെ ജന്മദിനാഘോഷവും നടന്നത്. 'എന്റെ ലോകം... എന്റെ കരുത്ത്… ജന്മദിനാശംസകൾ മൈ ബോയ്. മമ്മ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഐ ലവ് യൂ മൈ ജാൻ. എന്റെ ക്രിഷിന് സന്തോഷ ജന്മദിനം' എന്നാണ് നവ്യ കുറിച്ചത്. മകന്റെ പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോകളും നവ്യാ നായർ പങ്കുവെച്ചിരുന്നു. കുടുംബാം​ഗങ്ങളെല്ലാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നുവെങ്കിലും താരത്തിന്റെ ഭർത്താവ് സന്തോഷിന്റെ അസാന്നിധ്യം ഉണ്ടായിരുന്നു. ബിസിനസ് തിരക്കുകളാലാണ് സന്തോഷ് ആഘോഷങ്ങളിൽ നവ്യയ്ക്കൊപ്പം എത്താതിരുന്നതെന്ന് നവ്യയെ അടുത്തറിയുന്നവർക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ നിരവധി കമന്റുകളാണ് ഭർത്താവ് എവിടെ?, കു‍ഞ്ഞിന്റെ അച്ഛൻ എവിടെ? എന്നെല്ലാം ചോദിച്ച് പ്രത്യക്ഷപ്പെട്ടത്. ഇത്തരത്തിലുള്ള കമന്റുകൾ വർധിച്ചതോടെ താരത്തിന്റെ ആരാധകർ തന്നെ സംശയവുമായി എത്തിയവർക്ക് മറുപടി നൽകി. മറ്റുള്ളവരുടെ ഭർത്താക്കന്മാരെ കുറിച്ച് അന്വേഷിക്കുന്ന ശുഷ്കാന്തി പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നിങ്ങനെയാണ് വിമർശകർക്കുള്ള മറുപടി പ്രത്യക്ഷപ്പെട്ടത്. വി.കെ പ്രകാശ് സംവിധാനം ചെയ്ത സിനിമയാണ് ഒരുത്തീ. വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

  Read more about: navya nair
  English summary
  comments against actress navya nair, actress's fans replyed for criticism
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X