twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്കെതിരെ കൊലവിളി നടത്തിയാല്‍ മോഹന്‍ലാല്‍ ഫാന്‍സും ഇടപെടും! അക്കൗണ്ട് പൂട്ടിച്ച് ആരാധകര്‍!

    |

    Recommended Video

    മമ്മൂക്കയെ പറഞ്ഞാൽ ലാലേട്ടൻ ഫാൻസ്‌ സഹിക്കില്ല | filmibeat Malayalam

    താരങ്ങളുടെ പേരില്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ പരസ്പരം പോരടിക്കാറുണ്ട്. അനാരോഗ്യകരമായ ഇത്തരം പ്രവണതകള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ച് താരങ്ങള്‍ തന്നെ രംഗത്തെത്താറുണുണ്ട്. റിലീസിന് മുന്നോടിയായും കലക്ഷനെക്കുറിച്ചുമൊക്കെയായി നടക്കുന്ന വാക്കുതര്‍ക്കങ്ങള്‍ അത്യപൂര്‍വ്വമായി സംഘര്‍ഷത്തില്‍ കലാശിക്കാറുണ്ട്. ഫാന്‍സ് അസോസിയേഷന്‍ ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള സംഭവങ്ങളും നടന്നിരുന്നു. യുവതലമുറയിലെ താരങ്ങളില്‍ പലരും ഫാന്‍സ് അസോസിയേഷനുകളോട് മുഖം തിരിച്ചവരാണ്. മലയാള സിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ പോത്സാഹിപ്പിച്ചവരാണ്. ആരോഗ്യകരമായ മത്സരത്തെ ഇരുവരും സ്വാഗതം ചെയ്യാറുമുണ്ട്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇരുവരും ബോക്‌സോഫീസില്‍ ഒരുമിച്ചെത്തുകയാണ് ഇപ്പോള്‍. മോഹന്‍ലാല്‍ ലൂസിപറുമായി നേരത്തെ തന്നെ എത്തിക്കഴിഞ്ഞു. മധുരരാജയുമായുള്ള മമ്മൂട്ടിയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    ലൂസിഫര്‍ 100 കോടി ക്ലബില്‍! സന്തോഷം പങ്കുവെച്ച ആന്‍റണി പെരുമ്പാവൂരിന് പൊങ്കാല! കാണൂ!ലൂസിഫര്‍ 100 കോടി ക്ലബില്‍! സന്തോഷം പങ്കുവെച്ച ആന്‍റണി പെരുമ്പാവൂരിന് പൊങ്കാല! കാണൂ!

    തിയേറ്ററുകള്‍ നല്‍കുന്നതിലെ അപാകതകളെക്കുറിച്ചും മറ്റും തുറന്നുപറഞ്ഞ് മമ്മൂട്ടി ആരാധകര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലൂസിഫര്‍ 100 കോടി വിജയത്തില്‍ സംശംയ പ്രകടിപ്പിച്ചായിരുന്നു ചിലരെത്തിയത്. സന്തോഷം പങ്കുവെച്ചെത്തിയ ആന്റണി പെരുമ്പാവൂരിനെ വിമര്‍ശിച്ചായിരുന്നു മറ്റ് ചിലരെത്തിയത്. താരങ്ങളെ അപമാനിക്കുന്ന തരത്തില്‍ എന്ത് കാര്യം നടന്നാലും ഫാന്‍സ് ഭേദമന്യേയുള്ള പ്രതികരണങ്ങളാണ് വരാറുള്ളത്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. കേരള രാഷ്ട്രീയത്തിലെ അതികായനായ കെഎം മാണിക്ക് അനുശോചനം അറിയിച്ച് താരങ്ങളും എത്തിയിരുന്നു. അതിനിടയിലായിരുന്നു ഈ സംഭവം. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മമ്മൂട്ടിയുടെ പോസ്റ്റ്

    മമ്മൂട്ടിയുടെ പോസ്റ്റ്

    കേരള രാഷ്ട്രീയത്തിലെ അതികായന്‍മാരിലൊരാളായ കെഎം മാണിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ എത്തിയിരുന്നു. അദ്ദേഹത്തിന്‍രെ ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വിവിധ വകുപ്പുകളിലായി ദീര്‍ഘകാലം മന്ത്രിയായിരുന്ന അദ്ദേഹം. ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികനായെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്‍രെ പേരിലാണ്. അപ്രതീക്ഷിതമായുള്ള വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്.

    പോസ്റ്റിന് കീഴിലെ കമന്റ്

    പോസ്റ്റിന് കീഴിലെ കമന്റ്

    നമുക്കും ഒരു ആദരാഞ്ജലികളൊക്കെ വേണ്ടേ മമ്മൂക്കാ, നസീര്‍ സാറെല്ലാം പോയ കാലം കഴിഞ്ഞു, ഇത്തരത്തിലുള്ള കമന്റും പോസ്റ്റിന് കീഴില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഇക്കാര്യം വൈറലായി മാറിയത്. അതിരുകടന്ന തമാശയുമായെത്തിയ വ്യക്തിയുടെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കുകയായിരുന്നു ആരാധകര്‍. സ്‌ക്രീന്‍ ഷോട്ട് സഹിതമായാണ് ആരാധകര്‍ ആ വ്യക്തിക്ക് മറുപടി നല്‍കിയത്.

    മോഹന്‍ലാല്‍ ഫാന്‍സും എത്തി

    മോഹന്‍ലാല്‍ ഫാന്‍സും എത്തി

    മമ്മൂട്ടിയെന്നോ മോഹന്‍ലാലെന്നോ വ്യത്യാസമില്ലാതെയായിരുന്നു ഫാന്‍സ് പ്രവര്‍ത്തകരുടെ പ്രതികരണം. തമാശയാണെങ്കില്‍ക്കൂടി മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലാവരുതെന്നുള്ള പാഠം കൂടിയാണ് ഇവര്‍ നല്‍കിയത്. മലയാളത്തിന്‌റെ മഹാനടനെ ഇത്രയും മോശമാക്കി കമന്റിട്ടയാളുടെ സംസ്‌കാരത്തെക്കുറിച്ചായിരുന്നു മറ്റ് ചിലര്‍ ചോദിച്ചത്. മോഹന്‍ലാലിന്റെ ഫാനാണ് താനെന്നും ഇത്തരത്തിലുള്ള കാര്യം വന്നാല്‍ ഇക്കയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞായിരുന്നു ചിലരെത്തിയത്.

    മമ്മൂട്ടിയും മോഹന്‍ലാലും

    മമ്മൂട്ടിയും മോഹന്‍ലാലും

    പരസ്പര പൂരകങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്നും ഇവരിലൊരാളെ തിരഞ്ഞെടുക്കനായി പറഞ്ഞാല്‍ അത് ബുദ്ധിമുട്ടാണെന്ന് നേരത്തെ സംവിധായകര്‍ പറഞ്ഞിരുന്നു. തങ്ങള്‍ക്ക് ലഭിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഇരുവരും മുന്നേറുന്നത്. അതിഥിയായും വില്ലനായുമൊക്കെ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. താരരാജാക്കന്‍മാരായാണ് ഇരുവരേയും വിശേഷിപ്പിക്കുന്നത്.

    സിനിമയ്ക്കപ്പുറത്തെ സൗഹൃദം

    സിനിമയ്ക്കപ്പുറത്തെ സൗഹൃദം

    ഏകദേശം ഒരേ സമയത്ത് സിനിമാജീവിതം ആരംഭിച്ചവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. വില്ലത്തരത്തില്‍ നിന്നും നായകനിരയിലേക്കുയര്‍ന്നവരാണ് ഇരുവരും. ഇരുവരുടേും കാലജീവിതത്തിന് സമാനതകളേറെയാണ്. സിനിമയ്ക്കപ്പുറത്ത് അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണ്. പ്രണവിന്റെ ആദ്യ സിനിമയായ ആദി ഇറങ്ങുന്നതിന് മുന്‍പ് ആശംസ നേര്‍ന്ന് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും എത്തിയിരുന്നു.

    ലൂസിഫറിന് പിന്നാലെ മധുരരാജ

    ലൂസിഫറിന് പിന്നാലെ മധുരരാജ

    പൃഥ്വിരാജ് സുകുമാരനെന്ന അഭിനേതാവിനേയും നിര്‍മ്മാതാവിനേയും മാത്രമല്ല സംവിധായകനെക്കൂടി അറിയാം ഇപ്പോള്‍ ആരാധകര്‍ക്ക്. മോഹന്‍ലാലിനെ നായകനാക്കിയൊരുക്കിയ ലൂസിഫറിലൂടെയായിരുന്നു അത് സംഭവിച്ചത്. ഫാന്‍ ബോയ് എന്ന നിലയില്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയുമായാണ് പൃഥ്വിരാജ് എത്തിയത്. 100 കോടിയും നേടി കുതിക്കുകയാണ് ഈ സിനിമ. ഇതിന് പിന്നാലെയായി ഏപ്രില്‍ 12ന് റിലീസ് ചെയ്യുകയാണ് മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായാണ് മമ്മൂട്ടി ഇത്തവണ എത്തുന്നത്.

    മമ്മൂട്ടിയുടെ പോസ്റ്റ്

    ഇതായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്, കാണൂ.

    English summary
    Comments against Mammootty, here is how fans reacted
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X