twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാവ്യയ്‌ക്കെതിരെ വാര്‍ത്ത: നിഷ്പക്ഷ അന്വേഷണം വേണം

    By Lakshmi
    |

    ഇന്റര്‍നെറ്റില്‍ വിവാഹത്തെക്കുറിച്ച് വ്യാജവാര്‍ത്ത നല്‍കി നടി കാവ്യ മാധവനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെബി കോശി ഉത്തരവിട്ടു.

    നേരത്തേ ഈ കേസില്‍ അറസ്റ്റുചെയ്യപ്പെട്ട സ്റ്റീഫന്റെ ഭാര്യ ആനി നല്‍കിയ പരാതിയിന്മേലാണ് ഉത്തരവ്. കാവ്യയുടെ വിവാഹവാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ തന്റെ ഭര്‍ത്താവിന് പങ്കില്ലെന്നാണ് ആനി പറയുന്നത്. തന്റെ സഹോദരന്റെ പേരിലുള്ള വെബ്‌സൈറ്റില്‍ ആലപ്പുഴ സ്വദേശിനി പോസ്റ്റ് ചെയ്ത വാര്‍ത്തയുടെ പേരിലാണ് സ്റ്റീഫനെ അറസ്റ്റുചെയ്തതെന്നും ആനിയുടെ പരാതിയില്‍ പറയുന്നുണ്ട്.

    Kavya Madhavan


    രോഗിയായ സഹോദരനാണ് സൈറ്റിന്റെ ഉടമസ്ഥാവകാശം, എന്നാല്‍ സൈറ്റില്‍ വാര്‍ത്ത നല്‍കിയത് സഹോദരനോ തന്റെ ഭര്‍ത്താവോ അല്ലെന്നും ആനി പറയുന്നു.

    ഇക്കാര്യത്തില്‍ കൂടുതല്‍ പരാതിയുണ്ടെങ്കില്‍ പരാതിക്കാരിയ്ക്ക് കോടതിയെ സമീപിയ്ക്കാവുന്നതാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്.

    English summary
    Human Rights Cimmission ordered for a clear ivestigation in the defamation case filed by Kavya Madhavan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X