»   » ദിലീപിനെ പിന്തുണയ്ക്കാന്‍ പോയി അജു വര്‍ഗ്ഗീസിനും കിട്ടി പണി, ഡിജിപിയ്ക്ക് പരാതി

ദിലീപിനെ പിന്തുണയ്ക്കാന്‍ പോയി അജു വര്‍ഗ്ഗീസിനും കിട്ടി പണി, ഡിജിപിയ്ക്ക് പരാതി

Posted By: Rohini
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റക്കാരാനാക്കനുള്ള ശ്രമത്തിനെതിരെ പ്രതിരോധിക്കുകയാണ് സിനിമാ ലോകം. ദിലീപിനെ പിന്തുണച്ച് സലിം കുമാര്‍, ലാല്‍ ജോസ്, അജു വര്‍ഗ്ഗീസ്, രണ്‍ജി പണിക്കര്‍, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരൊക്കെ രംഗത്തെത്തി. എന്നാല്‍ ദിലീപിനെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ആക്രമിക്കുന്നത് ശരിയല്ലല്ലോ.

നിവിന്‍ പോളിക്ക് കൊച്ചുണ്ടായാലും ദുല്‍ഖറിന് കൊച്ചുണ്ടായാലും പണി അജു വര്‍ഗ്ഗീസിന്, ഇത് കഷ്ടം!!

ദിലീപിനെ പിന്തുണച്ചു കൊണ്ട് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റില്‍ നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സലിം കുമാര്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു. അതോടെ ആ പ്രസ്ഥാവന പോസ്റ്റില്‍ നിന്ന് പിന്‍വലിച്ച് സലിം കുമാര്‍ മാപ്പ് പറഞ്ഞു. ഇപ്പോഴിതാ ദിലീപിനെ പിന്തുണയ്ക്കാന്‍ പോയി അജു വര്‍ഗ്ഗീസിനും പണി കിട്ടിയിരിയ്ക്കുകയാണ്.

aju

ദിലീപിനെ പിന്തുണച്ചുകൊണ്ട് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരമാര്‍ശിച്ചതാണ് പ്രശ്‌നമായത്. പീഡിപ്പിയ്ക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് പരസ്യമാക്കി എന്നാരോപിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപി സെന്‍കുമാറിന് പരാതി നല്‍കി. സംഭവം ചര്‍ച്ചയായതോടെ പോസ്റ്റ് എഡിറ്റ് ചെയ്ത് അജു നടിയുടെ പേര് നീക്കം ചെയ്തു.

എഡിറ്റ് ചെയ്ത പോസ്റ്റ് ഇപ്രകാരമാണം; 'ഈ അടുത്തിടക്ക് ആക്രമിക്കപ്പെട്ട എന്റെ സഹപ്രവര്‍ത്തകയോട്, പ്രതി ആരാണോ അവര്‍ ചെയ്തത് ശുദ്ധ പോക്കിരിത്തരം ആണ്. ഒരു ന്യായീകരണവും ഇല്ല. പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. ദിലീപ് ഏട്ടനോട് ഇപ്പോള്‍ കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാന്‍ ഉള്ള ശ്രമം. രണ്ടും രണ്ട് ആണെന്ന് മനസിലാക്കാന്‍ ഉള്ള വിവേകം 100% സാക്ഷരതാ അവകാശപ്പെടുന്ന നമ്മുടെ പൊതു സമൂഹം കാണിക്കണം. സത്യങ്ങള്‍ ചുരുളഴിയുന്നത് വരെ കുറ്റപ്പെടുത്താതെ ഇരുന്നു കൂടെ?'

English summary
Complaint against Aju Varghese

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam