»   » നാവ് പിഴച്ചു, ലാല്‍ കൈവിട്ടു; ദിലീപ് ചെയ്തത് രണ്ട് വര്‍ഷം തടവും പിഴയും കിട്ടുന്ന കുറ്റും,കുടുങ്ങുമോ?

നാവ് പിഴച്ചു, ലാല്‍ കൈവിട്ടു; ദിലീപ് ചെയ്തത് രണ്ട് വര്‍ഷം തടവും പിഴയും കിട്ടുന്ന കുറ്റും,കുടുങ്ങുമോ?

Posted By: Rohini
Subscribe to Filmibeat Malayalam

അല്ലെങ്കില്‍ തന്നെ ദിലീപ് പെട്ടിരിയ്ക്കുകയാണ്, അതിനിടയില്‍ അനാവശ്യമായി പ്രസ്താവനകളും വെളിപ്പെടുത്തലുകളും നടത്തി കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വീഴുകയാണ് 'ജനപ്രിയ' നായകന്‍. അക്രമിയ്ക്കപ്പെട്ട നടിയ്‌ക്കെതിരെ ഒരു ചാനലില്‍ ദിലീപ് നടത്തിയ ആരോപണങ്ങളാണ് ഇപ്പോള്‍ വിവാദമാകുന്നത്.

ഞാനങ്ങനെ പറഞ്ഞിട്ടില്ല, ദിലീപ് പറയുന്നതൊന്നും സത്യമല്ല, ചാനല്‍ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി: ലാല്‍

അക്രമിയ്ക്കപ്പെട്ട നടിയ്ക്കും പ്രതിയ്ക്കും തമ്മില്‍ ബന്ധമുണ്ടെന്നും ഇരുവരും ഉറ്റ സുഹൃത്തുക്കളാണെന്നും ഗോവയില്‍ ഒരുമിച്ച് പോയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. ഇക്കാര്യം തന്നോട് പറഞ്ഞത് സംവിധായകനും നടനുമായ ലാല്‍ ആണെന്നാണ് ദിലീപ് പറഞ്ഞിരുന്നത്. എന്നാല്‍ ദിലീപിന്റെ ആരോപണം ലാല്‍ നിഷേധിച്ചു. താനങ്ങനെ ആരോടും പറഞ്ഞിട്ടില്ല എന്നും, ദിലീപ് പറയുന്നത് അടിസ്ഥാന രഹിതമായ കാര്യമാണെന്നും ലാല്‍ വ്യക്തമാക്കിതോടെ ദിലീപ് പെട്ടു!!. നടിയെ പൊതുജന മധ്യത്തില്‍ അപമാനിച്ചതിന് നടനെതിരെ ഡിജിപിയ്ക്ക് പരാതി ലഭിച്ചിരിയ്ക്കുകയാണിപ്പോള്‍.

dileep

ദിലീപിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ദിലീപിന്റെ നടപടി ക്രിമിനല്‍ കുറ്റമാണെന്നും രണ്ട് വര്‍ഷം തടവും പിഴയും, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയും ശിക്ഷയായി അനുഭവിക്കേണ്ട കുറ്റമാണെന്നും പരാതിയില്‍ പറയുന്നു. ദിലീപിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നവാസിന്റെ ആവശ്യം.

സംഭവത്തില്‍ ദിലീപിനെ പിന്തുണച്ച സലിം കുമാറിനും അജു വര്‍ഗ്ഗീസിനും സമാനമായ അനുഭവമുണ്ടായി. ദിലീപിനെ പിന്തുണച്ച് കൊണ്ട് എഴുതിയ പോസ്റ്റില്‍ പീഡനത്തിനിരയായ നടിയുടെ പേര് പരമാര്‍ശിച്ചതിനാണ് അജു വര്‍ഗ്ഗിസിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയത്. നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന സലിം കുമാറിന്റെ ആവശ്യവും വിവാദമായി.

English summary
Complaint against Dileep regarding blame on attacked actress

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X