ആ മീടു രേവതിയ്ക്ക് തന്നെ പാരയായി!! നടിക്കെതിരെ കേസെടുക്കണമെന്നു പോലീസില്‍ പരാതി...

നടി രേവതി ഷൂട്ടിങ്ങിനിടെ ഒരു പെൺകുട്ടി നേരിട്ട ദുരനുഭവത്തെ കുറിച്ച് പറഞ്ഞിരുന്നു

By Suchithra Mohan

ഇന്ത്യയിൽ മീടു ക്യാംപെയ്നുകൾ സജീവമാകുകയാണ്. പ്രമുഖ താരങ്ങൾക്കും വ്യക്തികൾക്കും നേരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടിമാരും സിനിമ മേഖലയിലെ വനിത പ്രവർത്തകരും രംഗത്തെത്തുകയാണ്. ബോളിവുഡിലും ഹോളിവുഡിലും വൻ ചലങ്ങൾ സൃഷ്ടിച്ച മീടു ക്യാംപെയ്നുകളുടെ അലയൊളികൾ തെന്നിന്ത്യൻ സിനിമ ലോകത്തും എത്തിയിട്ടുണ്ട്. അതിനുളള ഉദാഹരണാമണ് ഗയിക ചിൻമയിയുടെ വെളിപ്പെടുത്തലും നടൻ മുകേഷിനെതിരെയുളള ടെസ്സ് ജോസഫിന്റെ വെളിപ്പെടുത്തലും.

ബോളിവുഡിലും ഹോളിവുഡിലും തമിഴ് സിനിമ ലോകത്തും മീ ടൂ മൂവ്മെന്റിന് മികച്ച പിന്തുണയാണ് സിനിമ , സംഘടനകൾ നൽകുന്നത്. അതിജീവിച്ച നടിയ്ക്കൊപ്പമാണ് ഇവരെല്ലാവരും. സഹപ്രവർത്തകർക്ക് പൂർണ്ണ പിന്തുണ നൽകി ഇവർ ഒപ്പം തന്നെ നിൽക്കുന്നുണ്ട്. ഒക്ടോബർ 13 ന് നടന്ന ഡബ്ല്യൂസിസി യോഗത്തിൽ നടി രേവതി ഷൂട്ടിങ്ങിനിടെ ഒരു പെൺകുട്ടി നേരിട്ട ദുരനുഭവത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇത് ഇപ്പോൾ വൻ വിവാദങ്ങളിലേയ്ക്ക് ചെന്ന് എത്തുകയാണ്.

പതിനേഴ്കാരിയ്ക്കുണ്ടായ അനുഭവം

പതിനേഴ്കാരിയ്ക്കുണ്ടായ അനുഭവം

വർഷങ്ങൾക്ക് മുൻപുളള സംഭവമാണ് രേവതി പ്രിസ്മീറ്റിൽ തുറന്ന് പറഞ്ഞത്. വർഷങ്ങൾക്ക് മുൻപ് ഒരു പതിനേഴ് വയസ്സികാരി പെൺകുട്ടി പാതിരാത്രിയ്ക്ക് സഹായം തേടി തന്റെ വീട്ടിൽ എത്തിയിരുന്നു എന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു സിനിമ ഷൂട്ടിങ്ങിന്റെ ഭാഗമായി എത്തിയതായിരുന്നു ഇവർ. രക്ഷിക്കണമെന്നും പെൺകുട്ടി തന്നോട് കരഞ്ഞു പറഞ്ഞുവെന്നും രേവതി പറഞ്ഞു. അതേസമയം പെൺകുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ ഇവർ പറായൻ തയ്യാറായിരുന്നില്ല. അതിജീവിച്ച പെൺകുട്ടിയുടെ അനുമതിയോട് കൂടിമാത്രമേ തനിയ്ക്ക് പേര് വെളിപ്പെടുത്താൻ കഴിയുകയുള്ളൂവെന്ന് രേവതി കൂട്ടിച്ചേർത്തു

കേസ് എടുക്കണം

കേസ് എടുക്കണം

രേവതിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി എത്തിയിട്ടുണ്ട്. പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പോലീസിനു മുന്നിലാണ് പരാതി ലഭിച്ചിരിക്കുന്നത്. കൂടാതെ വർഷങ്ങൾക്ക് മുൻപ് നടന്ന ഈ ഗുരുതര സംഭവത്തെ മറച്ചുവച്ച കുറ്റത്തിന് രേവതിയ്ക്കെതിരേയും കേസെടുക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്. അഭിഭാഷകനായ ജിയാസ് ജമാലാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.

മുകേഷിനെതിരെ എന്ത് കൊണ്ട് നടപടിയില്ല

മുകേഷിനെതിരെ എന്ത് കൊണ്ട് നടപടിയില്ല

മലയാളത്തിലെ ആദ്യത്തെ മീ ടൂ വെളിപ്പെടുത്തൽ നടൻ മുകേഷിന് നേരെയായിരുന്നു. ടെലിവിഷൻ രംഗത്തെ സാങ്കേതിക പ്രവർത്തകയായ ടെസ്സ് ജോസഫാണ് മുകേഷിനെതിരെ രംഗത്തത്തിയത്.ഒരു ഷോയ്ക്കിടെ മുകേഷിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവമാണ് ടെസ്സ് പങ്കുവെച്ചത്. മുകേഷിൽ നിന്ന് നേരിട്ട ദുരനുഭവം കൊണ്ട് ജോലി തന്നെ ഉപേക്ഷിച്ച് ഇവർക്ക് പോകേണ്ടി വന്നിരുന്നു. ട്വിറ്റർ പേജിലൂടെയായിരുന്നു ടെസ്സിന്റെ വെളിപ്പെടുത്തൽ

അമ്മയുടെ നടപടി

അമ്മയുടെ നടപടി

മുകേഷിനെതിരകെ ആരോപണവുമായി യുവതി രംഗത്തെത്തിയിട്ടും താരത്തിനെതിരെ അമ്മ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് പ്രസ്മീറ്റിൽ റിമ ചോദിച്ചു. വെളിപ്പെടുത്തൽ ഉണ്ടായി ദിവസങ്ങൾ പിന്നിട്ടിട്ടും താരസംഘടന എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്? മുകേഷ് ഇപ്പോഴും അമ്മയിലെ എക്സിക്യൂട്ടീവ് അംഗമാണെന്നും റിമ ചൂണ്ടിക്കാട്ടിയിരുന്നു. ചാര്‍ജ് ഷീറ്റ് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരാള്‍ക്കെതിരെ അമ്മ നടപടിയെടുക്കുന്നതിനായി ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അമ്മയ്ക്ക് ജനപ്രതിനിധിയുടെ വിഷയത്തില്‍ നടപടിയെടുക്കാന്‍ സമയമുണ്ടാകുമോയെന്ന് അറിയില്ലെന്നും റിമ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X