twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് അംഗീകാരത്തിനുള്ള പുരസ്‌കാരം; മികച്ച നടന്‍ വിനായകന്‍ നടി രജിഷ വിജയന്‍, സിനിമ മാന്‍ഹോള്‍

    By Rohini
    |

    2016 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രേക്ഷകര്‍ വിധിയെഴുതിയത് പോലെ, മികച്ച നടനായി വിനായകനെ തിരഞ്ഞെടുത്തു. പോയവര്‍ഷം ആട്, ചന്ദ്രേട്ടന്‍ എവിടെയാ, കലി, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലാണ് വിനായകന്‍ അഭിനയിച്ചത്. ഇതില്‍ കമ്മട്ടിപാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനുള്ള അംഗീകാരമായിട്ടാണ് പുരസ്‌കാരം.

    മികച്ച നടിയായി രജിഷ വിജയനെ തിരഞ്ഞെടുത്തു. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ അഭിനയമാണ് പരിഗണിച്ചത്. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോളാണ് മികച്ച ചിത്രം.

    മികച്ച നടന്‍ വിനായകന്‍

    മികച്ച നടന്‍ വിനായകന്‍

    ജനങ്ങള്‍ അംഗീകരിച്ച പുരസ്‌കാരമാണ് വിനായകന്റേത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രത്തിന് അത്രേയെറെ ജനപ്രീതി ലഭിച്ചിട്ടുണ്ട്. ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാനെക്കാള്‍ കൈയ്യടി നേടിയത് വിനായകനാണ്

    മികച്ച രണ്ടാമത്തെ നടന്‍  മണികണ്ഠന്‍

    മികച്ച രണ്ടാമത്തെ നടന്‍ മണികണ്ഠന്‍

    കമ്മട്ടിപ്പാടത്തില്‍ കൈയ്യടി നേടിയ അഭിനേതാവാണ് മണികണ്ഠന്‍. ചിത്രത്തില്‍ ബാലന്‍ എന്ന കഥാപാത്രത്തെയാണ് മണികണ്ഠന്‍ അവതരിപ്പിച്ചത്. മണികണ്ഠന്റെ ആദ്യ ചിത്രമാണ് രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം.

    മികച്ച നടി  രജിഷ വിജയന്‍

    മികച്ച നടി രജിഷ വിജയന്‍

    അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ എലിസബത്ത് എന്ന കഥാപാത്ത്രതെ അവതരിപ്പിച്ച രജിഷ വിജയനാണ് മികച്ച നടി. രജിഷയുടെ ആദ്യ ചിത്രമാണ് അനുരാഗ കരിക്കിന്‍ വെള്ളം എന്ന പ്രത്യേകതയുണ്ട്. വികെ കാഞ്ചനയാണ് മികച്ച രണ്ടാമത്തെ നടി

    മികച്ച സിനിമയും സംവിധായികയും

    മികച്ച സിനിമയും സംവിധായികയും

    ബജറ്റ് അവതരണത്തില്‍ പോലും ഇത്തവണ ചര്‍ച്ചയായ ചിത്രമാണ് വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍. വിധു തന്നെയാണ് മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടിയതും. ഒറ്റയാള്‍ പാതയാണ് മികച്ച രണ്ടാമത്തെ ചിത്രം

    തിരക്കഥാകൃത്തും കഥാകൃത്തും

    തിരക്കഥാകൃത്തും കഥാകൃത്തും

    ശ്യാം പുഷ്‌കരനാണ് മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ശ്യാം പുഷ്‌കരന്‍. കറുത്ത ജൂതന്‍ എന്ന ചിത്രത്തിന് കഥയെഴുതിയ സലിം കുമാറാണ് മികച്ച കഥാകാരന്‍.

    ജനപ്രിയ ചിത്രം  മഹേഷിന്റെ പ്രതികാരം

    ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരം

    ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമാണ് ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ആഷിഖ് അബുവാണ്. ഫഹദ് ഫാസില്‍ ചിത്രത്തിലെ കേന്ദ്ര നായകനായി എത്തി

    മറ്റ് പുരസ്‌കാരങ്ങള്‍

    മറ്റ് പുരസ്‌കാരങ്ങള്‍

    മികച്ച ക്യാമറ- എംജെ രാധാകൃഷ്ണന്‍, മികച്ച വസ്ത്രാലങ്കാരം -സ്‌റ്റെഫി സേവ്യാര്‍, മികച്ച മേക്കപ്പ് മാന്‍ - എന്‍ജി റോഷന്‍, നവാഗത സംവിധായകന്‍ - ഷാനവാസ് ബാവകുട്ടി (കിസ്മത്ത്) എന്നിവരും സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി

    സംഗീത രംഗത്ത്

    സംഗീത രംഗത്ത്

    കാംബോജി എന്ന ചിത്രത്തിലെ പാട്ടുകളൊരിക്കിയ എം ജയചന്ദ്രനും, ചിത്രത്തിലെ പാട്ടു പാടിയ കെഎസ് ചിത്ര മികച്ച ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗാനരചയിതാവായി തിരഞ്ഞെടുക്കപ്പെട്ടത് ഒഎന്‍വി കുറുപ്പാണ്. കാംബോജി എന്ന ചിത്രത്തിന് വേണ്ടി മികച്ച നൃത്ത സംവിധായകനുള്ള പുരസ്‌കാരം നടന്‍ വിനീതിന് ലഭിച്ചു. സുരാജ് സന്തോഷാണ് മികച്ച ഗായകന്‍

    കുട്ടികള്‍ക്ക് ലഭിച്ചത്

    കുട്ടികള്‍ക്ക് ലഭിച്ചത്

    ഗപ്പി എന്ന ചിത്രത്തിലെ അഭിനയത്തിന് ചേതന്‍ ജയലാല്‍ മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലെ അഭിനയത്തിന് അഭേനി ആദിയ്ക്കും മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചു. കോലുമിഠായിയാണ് മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്

    English summary
    Complete List of Kerala State Film Award 2017
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X