»   » അപ്രതീക്ഷിത ട്വിസ്റ്റിലൂടെ അവാര്‍ഡ് മാറി മറിഞ്ഞു, മികച്ച നടനായി ഇന്ദ്രന്‍സ്, നടിയായി പാര്‍വതി!

അപ്രതീക്ഷിത ട്വിസ്റ്റിലൂടെ അവാര്‍ഡ് മാറി മറിഞ്ഞു, മികച്ച നടനായി ഇന്ദ്രന്‍സ്, നടിയായി പാര്‍വതി!

Written By:
Subscribe to Filmibeat Malayalam
സംസ്‌ഥാന ചലച്ചിത്ര അവാർഡ് - ഇന്ദ്രൻസ് മികച്ച നടൻ, പാർവതി നടി | filmibeat Malayalam

നാളുകള്‍ നീണ്ട കാത്തിരിപ്പിന് വിരമാമിട്ട് 2017 ലെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു. അവസാന നിമിഷം വരെ മുന്നേറിയിരുന്ന താരങ്ങളെയും ചിത്രത്തെയും വെട്ടിച്ചാണ് പലരും പുരസ്‌കാരം നേടിയത്. സിനിമയിലെത്തിയിട്ട് നിരവധി വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ദ്രന്‍സിനെയാണ് മികച്ച നടനായി തിരഞ്ഞെടുത്തത്. മകനെ തേടിയിറങ്ങുന്ന പിതാവായി ആളൊരുക്കം എന്ന സിനിമയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്.

ടേക്ക് ഓഫ് എന്ന സിനിമയിലെ സമീറയായി അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച പാര്‍വതിക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. മഞ്ജു വാര്യര്‍, വിനീത കോശി, നിമിഷ സജയന്‍ തുടങ്ങിയ പേരുകളായിരുന്നു നേരത്തെ ഉയര്‍ന്നുകേട്ടത്. ഇത്തവണത്തെ പുരസ്‌കാര ജേതാക്കളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മികച്ച നടനായി ഇന്ദ്രന്‍സ്

സിനിമയിലെത്തിയിട്ട് നിരവധി വര്‍ഷമായെങ്കിലും ഇതാദ്യമായാണ് ഇന്ദ്രന്‍സിനെത്തേടി സംസ്ഥാന പുരസ്‌കാരം എത്തുന്നത്. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം ലഭിച്ചത്.


മികച്ച നടിയായി പാര്‍വതി

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതി സ്വന്തമാക്കി.ബഹിഷ്‌ക്കരണ ഭീഷണിയും രൂക്ഷവിമര്‍ശനവും തുടരുന്നതിനിടയിലും പാര്‍വതിയിലെ അഭിനേത്രിക്ക് ലഭിച്ച പുരസ്‌കാരം കൂടിയാണിത്.


മികച്ച സംവിധായകന്‍

ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളൊരുക്കി എപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരിക്കാണ് ഇത്തവണ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്.
ഈമയൗ എന്ന എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാരം ലഭിച്ചത്.


സ്വഭാവനടനായി അലന്‍സിയര്‍

ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുന്ന അലന്‍സിയറിനാണ് ഇത്തവണത്തെ സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിച്ചത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് താരത്തിന് പുരസ്‌കാരം ലഭിച്ചത്.


കിണറിലൂടെ എംഎ നിഷാദിന് പുരസ്‌കാരം

കിണര്‍ എന്ന സിനിമയിലൂടെ എംഎ നിഷാദിനാണ് മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ജയപ്രദയായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയത്. കിണറിനെ അടിസ്ഥനമാക്കി ഒരുക്കിയ ചിത്രം കൈകാര്യം ചെയ്തത് വളരെയേറെ പ്രധാനപ്പെട്ട വിഷയമായിരുന്നു.


സ്വഭാവ നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈമയൗ എന്ന സിനിമയിലൂടെ പോളി വില്‍സണിനാണ് സ്വഭാവ നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.


തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം

ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സജീവ് പാഴൂരാണ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.


മികച്ച ഗായകന്‍

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി പ്രമേയത്തിലും അവതരണത്തിലും ഏറെ പ്രത്യേകത പുലര്‍ത്തിയ ചിത്രമായിരുന്നു. ചിത്രത്തിലെ മിഴിയില്‍ നിന്നും എനന ഗാനം ആലപിച്ച ഷഹബാസ് അമനാണ് മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിച്ചത്.


ഗായികയായി സിതാര കൃഷ്ണകുമാര്‍

പൃഥ്വിരാജും ദുര്‍ഗയും നായികനായകന്‍മാരായെത്തിയ വിമാനത്തിലെ ഗാനം ആലപിച്ചതിലൂടെ സിതാര കൃഷ്ണകുമാറിനാണ് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.


മികച്ച ബാലതാരങ്ങള്‍

രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെ നക്ഷത്രയും സ്വരം എന്ന സിനിമയിലൂടെ മാസ്റ്റര്‍ അഭിനന്ദുമാണ് മികച്ച ബാലതാരങ്ങള്‍ക്കുള്ള പുരസ്‌കാരം നേടിയത്.


മികച്ച സിനിമ

റാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചത്തിനാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാലം ലഭിച്ചത്. ഈ സിനിമയിലെ അഭിനയത്തിലൂടെ വിനീത കോശിക്ക് പ്രത്യേക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അവസാന നിമിഷം വരെ പാര്‍വതിക്കൊപ്പം വെല്ലുവിളി ഉയര്‍ത്തി മികച്ച നടിയാവാനുള്ള മത്സരത്തില്‍ വിനീത കോശിയും ഒപ്പമുണ്ടായിരുന്നു.


ജനപ്രിയ ചിത്രം

ബിജു മേനോന്‍ നായകനായെത്തിയ രക്ഷാധികാരി ബൈജുവിനാണ് മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.


മറ്റ് പുരസ്‌കാരങ്ങള്‍

ക്ലിന്റിലൂടെ ഗാനരചയിതാവിനുള്ള പുരസ്‌കാരം പ്രഭാവര്‍മ്മയക്ക് ലഭിച്ചു. ചിത്രസംയോജകനായി അബു വെട്ടതില്‍(ഒറ്റമുറി വെളിച്ചം), കലാസംവിധായകനായി സന്തോഷ് രാമന്‍ (ടേക്ക് ഓഫ്), ശബ്ദമിശ്രണം രംഗനാഥ് രവി (ഈമയൗ), വസ്ത്രാലങ്കാരം സഖി എല്‍സ (ഹേയ് ജൂഡ്), നൃത്ത സംവിധാനം പ്രസന്ന സുജിത് എന്നിവര്‍ക്കാണ് വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.മലയാളത്തില്‍ കാലിടറിയപ്പോള്‍ മോഹന്‍ലാലും മേജര്‍ രവിയും തെലുങ്കിലേക്ക്,പുതിയ സിനിമ റിലീസിനൊരുങ്ങുന്നു


ബോണി കപൂറിനെക്കുറിച്ചോര്‍ത്തുള്ള വേദനയാണ് ശ്രീദേവിയുടെ ജീവനെടുത്തത്, പുതിയ വെളിപ്പെടുത്തല്‍!

English summary
State Award declaration 2017,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam