ബാഹുബലിയോട് മത്സരിച്ച് എത്തിയ സിഐഎയുടെ അവസ്ഥ, ആദ്യ ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് !!

By Rohini

ബാഹുബലി തരംഗമാണ് ഇപ്പോള്‍. ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും പറഞ്ഞു കേള്‍ക്കുന്നത് മഹേന്ദ്ര ബാഹുബലി എന്ന് മാത്രം. കേരളത്തിലും ബാഹുബലി സ്വാധീനം വല്ലാതെ ഉണ്ട് എന്നും, പല മലയാള സിനിമകളെയും ബാധിച്ചു എന്നുമൊക്കെയാണ് പരാതികള്‍.

അഭിനയിച്ച സിനിമകള്‍ പരാജയപ്പെടുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്താണ് ചെയ്യാറുള്ളത് ?

എന്നാല്‍ അങ്ങനെ വലിയ തോതിലൊന്നും ബാഹുബലി മലയാള സിനിമകളെ ബാധിച്ചിട്ടില്ല എന്നാണ് ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമായി കോമ്രേഡ് ഇന്‍ അമേരിക്കയുടെ ആദ്യ ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്.

വലിയ റിലീസ് തന്നെ

വലിയ റിലീസ് തന്നെ

കേരളത്തിലെ യൂത്ത് ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു സിഐഎ. അതുകൊണ്ട് തന്നെ മെയ് അഞ്ചിന് കേരളത്തില്‍ 160 തിയേറ്ററുകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്തത്. അമല്‍ നീരദ് ഇതുവരെ പരീക്ഷിക്കാത്ത സിനിമ എന്ന വിശേഷണത്തോടെയാണ് സഐഎ എത്തിയത്.

ആദ്യ ദിവസം

ആദ്യ ദിവസം

ബാഹുബലി എന്ന ചിത്രം കേരളത്തിലെ കലക്ഷന്‍ റെക്കോര്‍ഡുകളെല്ലാം കാറ്റില്‍ പറത്തി മുന്നേറുമ്പോഴാണ് ധൈര്യത്തോടെ ദുല്‍ഖറിന്റെ സിഐഎ റിലീസ് ചെയ്തത്. ബാഹുബലിയോട് മത്സരിച്ച് ആദ്യ ദിവസം തന്നെ ചിത്രം 3.06 കോടി ഗ്രോസ് കലക്ഷന്‍ കേരളത്തില്‍ നിന്ന് നേടി.

ദുല്‍ഖറിന്റെ വിജയം

ദുല്‍ഖറിന്റെ വിജയം

ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് ഡേ കലക്ഷനാണ് കോമ്രേഡ് ഇന്‍ അമേരിക്ക സൃഷ്ടിച്ചിരിയ്ക്കുന്നത്. സിഐഎ റിലീസിങ് ഡേ തന്നെയാണ് ദുല്‍ഖറിന് മകള്‍ ജനിച്ചത് എന്ന സന്തോഷത്തിനൊപ്പം ഈ റെക്കോഡ് ചേര്‍ത്ത് വയ്ക്കുമ്പോഴാണ് ഇരട്ടിമധുരം ഉണ്ടാവുന്നത്.

കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്ത് പ്രധാന നഗരങ്ങളിലെല്ലാം മെയ് അഞ്ചിന് തന്നെ സിഐഎ റിലീസ് ചെയ്തിരുന്നു. എന്നാല്‍ കേരളത്തിന് പുറത്തുള്ള കലക്ഷന്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മെയ് അവസാന വാരത്തോടെ ചിത്രം ഇന്ത്യയ്ക്ക് പുറത്ത് റിലീസ് ചെയ്യും

സിനിമയെ കുറിച്ച്

സിനിമയെ കുറിച്ച്

കമ്യൂണിസ്റ്റ് ആശയത്തില്‍ ശക്തമായി വിശ്വസിയ്ക്കുന്ന അജി മാത്യു എന്ന പാലക്കാരനായിട്ടാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തിയിരിയ്ക്കുന്നത്. ഒരു പ്രണയവും വിപ്ലവവുമാണ് ചിത്രം. കേരളത്തില്‍ തുടങ്ങി അന്താരാഷ്ട്രമായി വളരുന്ന പ്രണയ കഥയ്ക്ക് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിയ്ക്കുന്നത്. നവാഗതയായ കാര്‍ത്തിക മുരളീധരനാണ് നായിക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X