പോളി സഖാവിന്റെ തിരഞ്ഞെടുപ്പ് ഗാനം
സിനിമയില്‍ വരാറുള്ള തിരഞ്ഞെടുപ്പ് ഗാനങ്ങളെല്ലാം വലിയ ജനപ്രീതി നേടാറുണ്ട്. ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ തിരഞ്ഞെപ്പടുക്കുമ്പോ എന്ന് തുടങ്ങുന്ന തിരഞ്ഞെടുപ്പ് ഗാനം ഇപ്പോഴും പോപ്പുലറാണ്. ഇങ്ങനെ എത്രയോ ചിത്രങ്ങളില്‍ തിരഞ്ഞെടുപ്പും രാഷ്ട്രീയവുമായി ബന്ധപ്പെട്ടുള്ള ഗാനങ്ങള്‍ വരുകയും ഹിറ്റാവുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ ഈ തിരഞ്ഞെടുപ്പ് കാലത്ത് പുത്തനൊരു തിരഞ്ഞെടുപ്പ് പാട്ട് പുറത്തുവന്നിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പോളി ടെക്‌നിക് എന്ന ചിത്രത്തിലാണ് പുതിയ തിരഞ്ഞെടുപ്പ് പാട്ടുള്ളത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പോളി ടെക്‌നിക്. തിരഞ്ഞെടുപ്പ് ഗാനരംഗത്ത് ചാക്കോച്ചനും സംഘവും വിജയരാഘവനുമാണ് പ്രത്യക്ഷപ്പെടുന്നത്. വിജയരാഘവന്റെ കഥാപാത്രവും ചാക്കോച്ചന്റെ കഥാപാത്രവും തമ്മിലുള്ള മത്സരമാണ് ഗാനം. ചാക്കോച്ചന്‍ ഒരു യുവസഖാവിന്റെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

അപ്പക്കാളേ കുതിവേണ്ടാ കാളേ, ഇയാം പാറ്റേ കളിവേണ്ടാ പാറ്റേ എന്നിങ്ങനെ തുടങ്ങുന്ന ഗാനത്തിലെ വരികള്‍ ഏറെ രസകരമാണ്. പ്രകടനങ്ങളും ജാഥകളുമെല്ലാം ഗാനരംഗത്തിലുണ്ട്. രാജീവ് നാഥിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
ഏപ്രില്‍ 11ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക. ഭാവന ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. അജു വര്‍ഗ്ഗീസ്, ജോജു തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. കെഎന്‍എം ആന്‍ഡ് പേഴ്‌സി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ കല നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
<center><iframe width="100%" height="315" src="//www.youtube.com/embed/pFYo1Fiw-Fs" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











