»   » ഒരു വാക്ക് പോലും പറയാനാകുന്നില്ല, മണിയുടെ ഓര്‍മ്മകളില്‍ കണ്ണ് നിറഞ്ഞ് സഹപ്രവര്‍ത്തകര്‍, വീഡിയോ

ഒരു വാക്ക് പോലും പറയാനാകുന്നില്ല, മണിയുടെ ഓര്‍മ്മകളില്‍ കണ്ണ് നിറഞ്ഞ് സഹപ്രവര്‍ത്തകര്‍, വീഡിയോ

Posted By: Sanviya
Subscribe to Filmibeat Malayalam


കലാഭവന്‍ മണിയുടെ വിയോഗം, ആ ദുഖത്തില്‍ നിന്ന് ഇപ്പോഴും പ്രേക്ഷകര്‍ക്കും സിനിമാ ലോകത്തിനും മുക്തരാകാന്‍ കഴിഞ്ഞിട്ടില്ല. ഒരു വാക്ക് പോലും പറയാന്‍ കൂട്ടുകാര്‍ക്ക് കഴിയുന്നില്ല. കാര്‍മ്മല്‍ ഹയര്‍ സെക്കഡറി സ്‌കൂളില്‍ വച്ച് നടന്ന മണിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത മണിയുടെ കൂട്ടുകാരുടെ കണ്ണ് നിറഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍, തമിഴ് നടന്‍ വിക്രം, ഇന്നസെന്റ് തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മണി അഭിനയിച്ച വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലാണ് വിക്രം അഭിനയിക്കുന്നത്. ചിത്രത്തില്‍ മണി അഭിനയിച്ചതിനൊപ്പം എത്താന്‍ കഴിഞ്ഞില്ലെന്ന് വിക്രം പറയുന്നു. ജെമിനി എന്ന ചിത്രത്തില്‍ മണി അഭിനയിച്ചു. വ്യത്യസ്തമായ അഭിനയമായിരുന്നു മണിയുടേതെന്നും വിക്രം പറഞ്ഞു.

kalabhavan-mani

സത്യത്തില്‍ കലാഭവന്‍ മണി ചെയ്തിട്ടുള്ള വേഷങ്ങള്‍ തനിക്ക് സിനിമയില്‍ ലഭിച്ചിട്ടില്ല. അത്തരത്തിലുള്ള വേഷങ്ങള്‍ ചെയ്യാനുള്ള കഴിവ് തനിക്കില്ലായിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു. കലാഭവന്‍ മണി എന്ന നടന്‍ ഭാഷയ്ക്കും ദേശത്തിനും അതീതനായി നിന്ന കലാകാരനാണ്. തമിഴില്‍ മണിയെ കലാ മണി എന്നാണ് വിളിച്ചിരുന്നത്. ആ പേര് ശരിയാണ്. കലയുടെ മണിയും രത്‌നവും തന്നെയാണ് മണി- മമ്മൂട്ടി പറഞ്ഞു.

മണിയുടെ കൈയ്യ് കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം താന്‍ കഴിച്ചിട്ടുണ്ട്. സ്വന്തം സഹോദരന്റെ വിയോഗമാണ് താന്‍ അനുഭവിക്കുന്നതെന്നും മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു. മണി ഒരുപാട് കഥകള്‍ പറയുമായിരുന്നു. വേദനിപ്പിക്കുന്ന കഥകള്‍ മോഹന്‍ലാല്‍ പറഞ്ഞു. നിറ കണ്ണുകളോടെയായിരുന്നു താരങ്ങള്‍ മണിയുമായുള്ള തന്റെ അനുഭവങ്ങള്‍ പങ്ക് വച്ചത്. വീഡിയോ കാണൂ..

English summary
Condolences for Kalabhavan Mani at Chalakkudi Carmel HS Stadium.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam