»   »  500 കോടിയുടെ ബ്രഹമാണ്ഡ ചിത്രം; രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനെക്കാള്‍ വലിയ താരം !!!

500 കോടിയുടെ ബ്രഹമാണ്ഡ ചിത്രം; രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനെക്കാള്‍ വലിയ താരം !!!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ മോഹന്‍ലാലിന്റെ അടുത്ത ബിഗ് ബജറ്റ് പടമാണ് രണ്ടാമൂഴം. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

500 നും 600 കോടിക്കുമിടയിലാണ് ചിത്രത്തിന്റെ ബജറ്റ്. സിനിമയില്‍ പല പ്രമുഖരും ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും  അമിതാഭ് ബച്ചന്‍ രണ്ടാമൂഴത്തില്‍ അഭിനയിക്കുമെന്ന് ഔദ്യോഗിക വിവരം പുറത്തുവിട്ടു. ബിഗ് ബിക്കൊപ്പം മരുമകള്‍ ഐശ്വര്യ റായിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

രണ്ടാമൂഴം

വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് രണ്ടാമൂഴം. മലയാള സിനിമയിലെ ചരിത്രത്തിലെ തന്നെ ബിഗ് ബജറ്റ് സിനിമക്കാണ് ശ്രീകുമാര്‍ തുടക്കം കുറിച്ചത്.

മോഹന്‍ലാലിനൊപ്പം ബിഗ് ബിയും

സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ബിഗ് ബി ഉണ്ടാവും. ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടു.

പീറ്റര്‍ ഹെയ്‌നും

പുലിമുരുകനിലുടെ മോഹന്‍ലാലിന്റെ മികച്ച സംഘട്ടനങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്‌നാണ് രണ്ടാമൂഴത്തിലെയും സംഘട്ടനങ്ങള്‍ ഒരുക്കുന്നത്.

മലയാളത്തിലെ ബാഹുബലി

മലയാളത്തിലെ ബാഹുബലിയാണ് രണ്ടാമൂഴം എന്നാണ് അണിയറയില്‍ നിന്നുള്ള സംസാരം. മാത്രമല്ല സിനിമയുടെ ഇതിവൃത്തം മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധം അടിസ്ഥാമാക്കയാണ്.

ഭീഷ്മരായി ബിഗ് ബി

രണ്ടാമൂഴത്തില്‍ ഭീഷ്മരുടെ വേഷത്തിലാണ് ബിഗ് ബി എത്തുന്നത്. സിനിമയുടെ സംവിധായകനായ ശ്രീകുമാര്‍ തന്നെയാണ് വാര്‍ത്ത സ്ഥിതികരിച്ചത്.

മോഹന്‍ലാലും ബിഗ് ബിയും മുമ്പ് ഒന്നിച്ച സിനിമ

മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹാര്‍ എന്ന സിനിമയിലാണ് ഇതിന് മുമ്പ് ബിഗ് ബിയും മോഹന്‍ലാലും ഒന്നിച്ചിരുന്നത്. 2010 ലാണ് സിനിമ പുറത്തിറങ്ങിയത്. അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിച്ച മലയാള സിനിമയും കാണ്ഡഹാര്‍ ആയിരുന്നു.

സിനിമയിലെ പ്രമുഖ താരങ്ങള്‍

രണ്ടാമൂഴത്തില്‍ പല പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ടെന്ന് ആദ്യം വന്ന വാര്‍ത്തകളില്‍ പറഞ്ഞിരുന്നു. അമിതാഭ് ബച്ചന് പുറമെ ഐശ്വര്യ റായ്, വിക്രം, മഞ്ജു വാര്യര്‍, നാഗാര്‍ജ്ജുന, പ്രഭു, ശിവരാജ് കുമാര്‍ എന്നിങ്ങനെ പലരും സിനിമയിലെത്തുന്നുണ്ടെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതിനിടിയിലാണ് ബിഗ് ബിയുടെ കാര്യം ഔദ്യോഗികമായി തന്നെ പുറത്ത് വിട്ടത്.

English summary
Amitabh Bachchan and Aishwarya Rai will also be part of the film Randamoozham. The film's director Sreekumar confirms to us that Big B will indeed play the character of Bhishma in the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam