»   » ദീപിക ക്യാന്‍സര്‍ രോഗിയായി എത്തുന്നു

ദീപിക ക്യാന്‍സര്‍ രോഗിയായി എത്തുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഹോമി അഡജാനിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ക്യാന്‍സര്‍ രോഗിയുടെ വേഷം അവതരിപ്പിക്കുന്നു. ജോണ്‍ ഗ്രീന്‍ സംവിധാനം ചെയ്യുന്ന ദി ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ് എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ് പുതിയ ചിത്രം.

2014 ല്‍ ദി ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ് എന്ന പേരില്‍ ഹോളിവുഡ് ചിത്രം പുറത്തിറങ്ങിയിരുന്നു. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം തന്നെയായിരുന്നു ചിത്രത്തിന്.

deepikapathukon

ക്യാന്‍സര്‍ രോഗം ബാധിച്ച ഒരു പെണ്‍ക്കുട്ടി അവളുടെ മാതാപിതാക്കളുെട നിര്‍ബന്ധ പ്രകാരം ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തില്‍ എത്തുന്നു. അവിടുന്ന് പിന്നീട് ഒരു ക്യന്‍സര്‍ രോഗിയായ യുവാവുമായി പ്രണയത്തിലാകുന്നതാണ് ചിത്രത്തിന്റൈ പ്രമേയം.

ദിനേഷ് വിജന്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷമാണ് പ്രദര്‍ശനത്തിനെത്തുക. സഞ്ജയ് ലീല ബന്‍സാനി സംവിധാനം ചെയ്യുന്ന ബജിറാവു മസ്താനി എന്ന ചിത്രത്തിലാണ് ദീപിക ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചിത്രം 2015 ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്.

English summary
Much speculations surround the lead actors of Hindi remake of The Fault In Our Stars, but the makers never confirmed as to who would be cast in the remake of this hit Hollywood flick.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam