»   »  ഉറപ്പിച്ചു, ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

ഉറപ്പിച്ചു, ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

Written By:
Subscribe to Filmibeat Malayalam

തമിഴിലും മലയാളത്തിലുമൊക്കെ ദുല്‍ഖറിന്റെ ഡേറ്റിനായി സംവിധായകര്‍ ക്യൂവിലാണെന്നാണ് കേള്‍ക്കുന്നത്. അതുകൊണ്ട് തന്നെ താരം അടുത്തതേത് ചിത്രമാണ് ചെയ്യിന്നതെന്ന് അറിയാനുള്ള ആകാംക്ഷ പ്രേക്ഷകര്‍ക്കുണ്ട്.

അടുത്ത ചിത്രം ആഷിഖ് അബുവിനൊപ്പമാണെന്നാണ് പുതിയ വാര്‍ത്ത. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആഷിഖ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പേരോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല.

ഉറപ്പിച്ചു, ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

ആഷിഖ് അബു അടുത്തതായി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. സംവിധായകന്‍ തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടത്

ഉറപ്പിച്ചു, ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

മറ്റ് താരങ്ങളെയോ സിനിമയുടെ പേരോ തീരുമാനിച്ചിട്ടില്ലെന്നും പ്രഥമിക ജോലികള്‍ ചെയ്തു വരുന്നതേയുള്ളുവെന്നുമാണ് വിവരം

ഉറപ്പിച്ചു, ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

റാണി പദ്മിനി എന്ന ചിത്രമാണ് ആഷിഖിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രം മികച്ച വിജയം നേടുകയും ചെയ്തു. ഇപ്പോള്‍ ഫഹദ് ഫാസിലിനെ നായകനാക്കി, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത്, ആഷിഖ് നിര്‍മിച്ച മഹേഷിന്റെ പ്രതികാരം വിജയകരമായി പ്രദര്‍ശനം തുടരുന്നു.

ഉറപ്പിച്ചു, ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

മമ്മൂട്ടിയെ നായകനാക്കി ഡാഡി കൂള്‍ എന്ന ചിത്രത്തിലൂടെയാണ് ആഷിഖ് അബു വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. പിന്നീട് ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിച്ചെങ്കിലും ചിത്രം പരാജയപ്പെട്ടു

ഉറപ്പിച്ചു, ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

ഇപ്പോള്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മാട്ടി പാടം എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അത് കഴിഞ്ഞാല്‍ മാര്‍ച്ച് ആദ്യവാരത്തോടെ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് കടക്കും. ഷിബിന്‍ ഫ്രാന്‍സിസാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത്.

English summary
CONFIRMED: Dulquar Salman In Aashiq Abu Movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam