»   » ജയറാമും പ്രതാപ് പോത്തനും തമ്മിലുള്ള വിവാദം; കാളിദാസിന് പകരം ദുല്‍ഖര്‍ സല്‍മാന്‍ !!

ജയറാമും പ്രതാപ് പോത്തനും തമ്മിലുള്ള വിവാദം; കാളിദാസിന് പകരം ദുല്‍ഖര്‍ സല്‍മാന്‍ !!

Posted By:
Subscribe to Filmibeat Malayalam

ഒരു താരപുത്രന്‍ നിരസിച്ച വേഷം മറ്റൊരു താരപുത്രന്‍ ഏറ്റെടുക്കുന്നു. ഈ ഒരു സിനിമയെ ചൊല്ലി മലയാള സിനിമയില്‍ ഒരു വലിയ വിവാദം തന്നെ ഉണ്ടായിട്ടുണ്ട്. അതു തന്നെ, പ്രതാപ് പോത്തന്റെ ചിത്രം ജയറാമും മകന്‍ കാളിദാസും നിരസിച്ച സംഭവം.

എന്തായാലും കാളിദാസിന് പകരം ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കും. അഞ്ജലി മേനോനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. വാര്‍ത്ത് ഫേസ്ബുക്കിലൂടെ ദുല്‍ഖര്‍ സല്‍മാനും പ്രതാപ് പോത്തനും സ്ഥിരീകരിച്ചു.

ജയറാമും പ്രതാപ് പോത്തനും തമ്മിലുള്ള വിവാദം; കാളിദാസിന് പകരം ദുല്‍ഖര്‍ സല്‍മാന്‍ !!

സത്യത്തില്‍ ഈ കഥാപാത്രത്തിന് വേണ്ടി ആദ്യം മനസ്സില്‍ കരുതിയത് ജയറാമിന്റെ മകന്‍ കാളിദാസിനെ ആയിരുന്നു. എന്നാല്‍ പഴയ സംവിധായകരുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ കാളിദാസിന് താത്പര്യമില്ലെന്ന് പറഞ്ഞ് ജയറാം പ്രതാപ് പോത്തനെ മടക്കിയയച്ചു എന്നാണ് ആരോപണം

ജയറാമും പ്രതാപ് പോത്തനും തമ്മിലുള്ള വിവാദം; കാളിദാസിന് പകരം ദുല്‍ഖര്‍ സല്‍മാന്‍ !!

വിഷയത്തില്‍ പ്രതാപ് പോത്തന് നല്ല വിഷമമുണ്ടായിരുന്നു. ആ വേദനയും ദേഷ്യവും പ്രതാപ് പോത്തന്‍ ഫേസ്ബുക്കിലൂടെ തീര്‍ത്തു. ജയറാമിനെ കളിയാക്കിയും വിമര്‍ശിച്ചും പ്രതാപ് പോത്തന്‍ തന്റെ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടത് വാര്‍ത്തയായിരുന്നു.

ജയറാമും പ്രതാപ് പോത്തനും തമ്മിലുള്ള വിവാദം; കാളിദാസിന് പകരം ദുല്‍ഖര്‍ സല്‍മാന്‍ !!

ഒരു താര പുത്രന്‍ ആ കഥാപാത്രം നിഷേധിച്ചപ്പോള്‍ മറ്റൊരു താരപുത്രന്‍ അത് ഏറ്റടുത്തു എന്നതാണ് ഇവിടെ ശ്രദ്ധേയം

ജയറാമും പ്രതാപ് പോത്തനും തമ്മിലുള്ള വിവാദം; കാളിദാസിന് പകരം ദുല്‍ഖര്‍ സല്‍മാന്‍ !!

അഞ്ജലി മേനോന്റെ തിരക്കഥയില്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത സ്ഥിരീകരിച്ചു കഴിഞ്ഞു. ഫേസ്ബുക്കിലൂടെ പ്രതാപ് പോത്തനും ദുല്‍ഖര്‍ സല്‍മാനും തന്നെയാണ് ഇക്കാര്യം അറിയിച്ചത്

ജയറാമും പ്രതാപ് പോത്തനും തമ്മിലുള്ള വിവാദം; കാളിദാസിന് പകരം ദുല്‍ഖര്‍ സല്‍മാന്‍ !!

ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതാപ് പോത്തന്‍ മമ്മൂട്ടിയെ കുറിച്ചും വാചാലനാകുന്നുണ്ട്. പക്ഷെ മമ്മൂട്ടിയുടെ മകനായതുകൊണ്ടല്ല ദുല്‍ഖര്‍സല്‍മാനെ തിരഞ്ഞെടുത്തതെന്നും, ആ കഥാപാത്രമാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ ദുല്‍ഖറാണെന്നും പോത്തന്‍ വ്യക്തമാക്കുന്നു.

ജയറാമും പ്രതാപ് പോത്തനും തമ്മിലുള്ള വിവാദം; കാളിദാസിന് പകരം ദുല്‍ഖര്‍ സല്‍മാന്‍ !!

ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിയ്ക്കും. എല്ലാം നല്ലരീതിയില്‍ മുന്നോട്ട് പോയാല്‍ അടുത്ത വര്‍ഷം ദുല്‍ഖര്‍ ചെയ്യുന്ന ആദ്യത്തെ ചിത്രമായിരിക്കുമിത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല

ജയറാമും പ്രതാപ് പോത്തനും തമ്മിലുള്ള വിവാദം; കാളിദാസിന് പകരം ദുല്‍ഖര്‍ സല്‍മാന്‍ !!

അഞ്ജലി മേനോനാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും അഞ്ജലിയ്‌ക്കൊപ്പം പ്രവൃത്തിക്കാന്‍ കഴിയുന്ന സന്തോഷത്തിലാണ് ദുല്‍ഖര്‍. ക്യാമറമാന്‍ രാജീവ് മേനോന്‍ ആണെന്നതും ദുല്‍ഖറിനെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്

English summary
Dulquer Salmaan, the charming actor will essay the lead role in actor-filmmaker Prathap Pothen's next directorial venture. Dulquer is playing the character, which was originally written for Kalidas Jayaram. The movie is penned by Anjali Menon.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam