വിജയ് അല്ല തലയാണ് ഇനി മുരുഗദോസിന് കൂട്ട്
ആക്ഷന്‍ ത്രില്ലറുകളിലൂടെ തമിഴ് പ്രേക്ഷകരുടെ മനം കവര്‍ന്ന സംവിധായകന്‍ എ ആര്‍ മുരുഗദോസ് തലയുമായി കൈകോര്‍ക്കുന്നു. വിജയ് നായകനായ കത്തി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായാല്‍ അജിത്തിനെ നായകനാക്കി ചിത്രമൊരുക്കനാണ് സംവിധായകന്‍ ഉദ്ദേശിയ്ക്കുന്നു.
വിജയ്, സൂര്യ എന്നിവരെ നായകരാക്കി മുരുഗദോസ് ഒരുക്കിയ മിക്ക ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. അജിത്തുമായി മുരുഗദോസ് കൈകോര്‍ക്കുന്നത് ഇരുവരുടേയും ആരാധകരെ സന്തോഷത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തെപ്പറ്റിയുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

അജിത്തിന്റെയും മുരുഗദോസിന്റെയും ആരാധകരെ സന്തോഷത്തിലാക്കുന്ന മറ്റൊരു കാര്യം ഇതിനു മുന്‍പ് ഇരുവരും ഒരുമിച്ച ധീന എന്ന ചിത്രം ഹിറ്റായിരുന്നു.മുരുഗദോസിന്റെ സംവിധായകനെന്ന നിലയിലുള്ള അരങ്ങേറ്റ ചിത്രമായിരുന്നു ധീന. അജിത്തിന്റെ കരിയറിലും ചിത്രം ഗുണം ചെയ്തു. പുതിയ ചിത്രവും ഇത്തരത്തിലാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
വിജയ് നായകനായ തുപ്പാക്കി എന്ന ചിത്രത്തിന്‍റെ റീമേക്കായ ഹോളിഡേയുടെ റിലീസിനായി കാത്തിരിയ്ക്കുകയാണ് മുരുഗദോസ്. വിജയ്-മുരുഗദോസ് കൂട്ടുകെട്ടില്‍ പിറന്ന മിക്ക ചിത്രങ്ങളും മികച്ച വിജയം നേടിയിരുന്നു. ഈ വിജയം അജിത്തും ആവര്‍ത്തിയ്ക്കുമോ എന്ന് കാത്തിരുന്ന് കാണാം


Click it and Unblock the Notifications











