»   » ഷാജി കൈലാസ്- രണ്‍ജി പണിക്കര്‍ ടീമിനോടൊപ്പം മോഹന്‍ലാല്‍ പുതിയ ചിത്രത്തില്‍

ഷാജി കൈലാസ്- രണ്‍ജി പണിക്കര്‍ ടീമിനോടൊപ്പം മോഹന്‍ലാല്‍ പുതിയ ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന് വേണ്ടി ഒട്ടനവധി ബിഗ് ബജറ്റ് പ്രൊജക്റ്റുകള്‍ കാത്തുനില്‍ക്കുകയാണ്. അതില്‍ മിക്കവയും പ്രതീക്ഷയ്ക്ക് വകയുള്ളതുമാണ്. മോഹന്‍ലാലിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരം പുറത്ത് വിട്ടിട്ടുണ്ട്. പുതിയ ചിത്രം ഫാന്‍സിനെ ഇളക്കിമറിക്കാന്‍ സാധ്യത ഉണ്ടെന്നാണ് വിവരം

ഷാജി കൈലാസിന്റെ കൂടെ ഒട്ടനവധി ചിത്രങ്ങള്‍ മോഹന്‍ലാല്‍ മുന്‍പ് ചെയ്തിട്ടുണ്ട്. ചെയ്ത ചിത്രങ്ങളെല്ലാം കലക്കന്‍ ഹിറ്റുകളായിരുന്നു. തിരക്കഥാ രംഗത്ത് നിന്നും അഭിനയരംഗത്തേക്ക് വന്ന രണ്‍ജി പണിക്കര്‍ ആണ് പുതിയ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ലൂസിഫര്‍ ടീമിന്റെ പത്രസമ്മേളനത്തിനിടയിലാണ് ആന്റണി പെരുമ്പാവൂര്‍ ഇങ്ങനൊരു ചിത്രത്തിന്റെ പ്ലാന്‍ ആലോചനയിലുണ്ട് എന്ന് വെളിപ്പെടുത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന പുതിയ ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ്

mohanlalwithshajikailasandrenjipanicker

ഷാജി കൈലാസിന്റെ അവസാന ചിത്രം ജയറാം നായകനായ ജിഞ്ചര്‍ ആയിരുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും നായകന്‍മാരായ കിംഗ് ആന്‍ഡ് കമ്മീഷ്ണര്‍ ആണ് രണ്‍ജി പണിക്കര്‍ ചെയ്ത അവസാന ചിത്രം. ഷാജി കൈലാസ്- രണ്‍ജി പണിക്കര്‍ ചിത്രങ്ങള്‍ എപ്പോഴും പ്രേക്ഷകരെ ആകര്‍ഷിക്കുന്നവയാണ്. ടീമില്‍ മോഹന്‍ലാല്‍ കൂടി ചേരുന്നത് ആദ്യമായിട്ടാണ്. വമ്പന്‍ ഹിറ്റുമായി തന്നെ ടീം വരുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം.

English summary
The track record of Shaji Kailas and Renji Panicker team is fascinating and it is for the first time that Mohanlal is joining hands with the team.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam