»   » 100 ല്‍ നിന്നും 1000 ലേക്ക്, മഹാഭാരതത്തിലൂടെ വീണ്ടും ചരിത്രത്തിലിടം നേടി മോഹന്‍ലാല്‍ !!

100 ല്‍ നിന്നും 1000 ലേക്ക്, മഹാഭാരതത്തിലൂടെ വീണ്ടും ചരിത്രത്തിലിടം നേടി മോഹന്‍ലാല്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം മഹാഭാരതത്തില്‍ അഭിനയിക്കുന്നതിന് മോഹന്‍ലാലിന് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ കോളിവുഡില്‍ സജീവമാണ്. മലയാള സിനിമയിലെ പല ചരിത്ര നേട്ടങ്ങള്‍ക്കും തുടക്കം കുറിച്ച മോഹന്‍ലാലിന് ഈ ചിത്രവും മറ്റൊരു ഭാഗ്യമാണ്. ചരിത്രത്താളുകളില്‍ സ്വര്‍ണ്ണ ലിപി കൊണ്ട് കുറിക്കാന്‍ കഴിയുന്ന നേട്ടം ഈ ചിത്രത്തിലൂടെ താരം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്.

1000 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇതാദ്യമായാണ് ഇത്തരമൊരു ചിത്രമൊരുങ്ങുന്നത്. പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനെ ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യരാണ് നായികാ വേഷത്തിലെത്തുന്നത്. മലയാള സാഹിത്യത്തിലെ കുലപതികളിലൊരാളായ എംടി വാസുദേവന്‍നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്. ഭീമനായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.

കരിയറിലെ രണ്ടു വര്‍ഷത്തോളം മാറ്റിവെക്കുന്നു

1000 കോടി ബജറ്റില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രത്തിനാണ് മലയാളം അരങ്ങൊരുക്കുന്നത്. എംടി യുടെ രണ്ടാമൂഴത്തിന് മഹാഭാരതം എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി ചലച്ചിത്ര ഭാഷ്യമൊരുങ്ങുമ്പോള്‍ പ്രധാന കഥാപാത്രമായി എത്തുന്ന മോഹന്‍ലാലിന് രണ്ടു വര്‍ഷത്തോളം നീക്കിവെക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ശാരീരികമായ തയ്യാറെടുപ്പുകള്‍

2018 സെപ്റ്റംബറിലാണ് രണ്ടാമൂഴം ചിത്രീകരണം ആരംഭിക്കുന്നത്. ശാരീരികമായും മാനസികമായും തയാറെടുപ്പുകള്‍ വേണ്ട കഥാപാത്രമായതിനാലും ഇന്ത്യയിലെ തന്നെ മറ്റ് പ്രമുഖ നടന്‍മാരുടെ ഡേറ്റുകള്‍ കൂടി ചിത്രത്തിനായി ആവശ്യമുള്ളതിനാലും മഹാഭാരതത്തിന്റെ ചിത്രീകരണ കാലയളവില്‍ ലാലിന് മറ്റു ചിത്രങ്ങള്‍ ഏറ്റെടുക്കുക അസാധ്യമാകും.

വില്ലനും ലൂസിഫറുമൊക്കെ പൂര്‍ത്തിയാക്കാനുണ്ട്

അതിനാല്‍ തന്നെ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന പ്രൊജക്റ്റുകളെല്ലാം അതിനു മുമ്പ് തീര്‍ക്കാനാണ് താരം ശ്രമിക്കുന്നത്. വില്ലന്‍, ലാല്‍ജോസ് ചിത്രം, ഒടിയന്‍, ജോഷി ചിത്രം, ലൂസിഫര്‍ തുടങ്ങിയ ഏറെ പ്രതീക്ഷ ഉണര്‍ത്തുന്ന ചിത്രങ്ങളാണ് ലാലിനു മുന്നിലുള്ളത്. ഇതില്‍ മഹാഭാരതം സംവിധാനം ചെയ്യുന്ന വിഎ ശ്രീകുമാറിന്റെ തന്നെ സംവിധാനത്തിലെത്തുന്ന ഒടിയന്റെ പ്രകടനം നിര്‍ണായകമാണ്.

വീണ്ടും ചരിത്രത്തിലിടം നേടുന്നു

പുലുമുരുകനിലൂടെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ് ചിത്രമെന്ന ചരിത്രനേട്ടം സാധ്യമാക്കിയ മോഹന്‍ലാല്‍ രണ്ടു ഭാഗങ്ങളിലായി എത്തുന്ന മഹാഭാരതത്തിനായി രണ്ടു വര്‍ഷത്തോളം വേണ്ടി വന്നാല്‍ അത് തന്റെ കരിയറിനെ എങ്ങനെ ബാധിക്കുമെന്ന് ആശങ്കപ്പെടുന്നതേയില്ല. 35ലേറെ വര്‍ഷം നീണ്ട തന്റെ സിനിമാ ജീവിതം കൊണ്ട് ആഗ്രഹിച്ചതിലേറെ ഉയരത്തിലെത്തിയ താരം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാകുന്ന ഒരു വന്‍ നാഴികക്കല്ലിന്റെ ഭാഗമാകുന്നതിന്റെ ഒരുക്കത്തിലാണ്.

English summary
Mohanlal is ready to make another record in the history of Indian Cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam