»   »  പുലിമുരുകന്‍ കേരളത്തില്‍ 200 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല; കാരണം മോഹന്‍ലാല്‍

പുലിമുരുകന്‍ കേരളത്തില്‍ 200 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല; കാരണം മോഹന്‍ലാല്‍

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ചിത്രം എന്ന വിശേഷണവുമായാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എത്തുന്നത്.

സംഘട്ടന രംഗങ്ങള്‍ എടുക്കുമ്പോള്‍ മോഹന്‍ലാലിനെ ശ്രദ്ധിക്കണം എന്ന് മമ്മൂട്ടി വൈശാഖിനോട് പറഞ്ഞു


ടോമിച്ചന്‍ മുളുകുപാടം നിര്‍മിയ്ക്കുന്ന ചിത്രം കേരളത്തില്‍ ആദ്യ ദിവസം മുതല്‍ തന്നെ 200 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ 200 എന്ന എണ്ണം വെട്ടിക്കുറച്ചു.


ഒപ്പം കുതിയ്ക്കുമ്പോള്‍

പുലിമുരുകന്റെ ബിഗ് റിലീസ് ഇപ്പോള്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിയ്ക്കുന്ന മോഹന്‍ലാലിന്റെ ഒപ്പം എന്ന ചിത്രത്തിന്റെ കലക്ഷനെ ബാധിയ്ക്കും എന്നുള്ളത് കൊണ്ടാണ് റിലീസിങ് സെന്ററുകളുടെ എണ്ണം കുറച്ചത്.


മോഹന്‍ലാലിന് താത്പര്യമില്ല

പ്രിയദര്‍ശനുമായി ഒന്നിച്ച ഒപ്പം എന്ന ചിത്രം മികച്ച കലക്ഷന്‍ നേടി കുതിയ്ക്കുകയാണ്. തന്റെ തന്നെ ചിത്രമായ പുലിമുരുകന്‍ കാരണം ഒപ്പത്തിന്റെ കലക്ഷന്‍ ബാധിക്കരുത് എന്ന് മോഹന്‍ലാലിന് നിര്‍ബദ്ധമുണ്ടത്രെ.


അപ്പോള്‍ എത്ര തിയേറ്റര്‍

കേരളത്തില്‍ 160 തിയേറ്ററുകളില്‍ പുലിമുരുകന്‍ പ്രദര്‍ശിപ്പിയ്ക്കാം എന്നാണ് ഇപ്പോഴുള്ള തീരുമാനം. ഒക്ടോബര്‍ ഏഴിന് ചിത്രം റിലീസ് ചെയ്യും


കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്ത് 165 തിയേറ്ററുകളില്‍ ഒപ്പം പ്രദര്‍ശിപ്പിയ്ക്കും. റിലീസിന് ശേഷം പ്രേക്ഷക പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രദര്‍ശനം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും.ലാലേട്ടന്റെ ഫോട്ടോസിനായി...

English summary
Earlier, the team was planning to release Puli Murugan in about 200 screens in Kerala. But, according to the reports, the team changed the decision considering the excellent box office performance of Oppam, Mohanlal's recent release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam