വിക്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യ നായകന്‍
റിപ്പോര്‍ട്ടുകള്‍ സത്യമായി സൂര്യയും-വിക്രവും ഒന്നിയ്ക്കുന്നു. തെലുങ്ക് സംവിധായകന്‍ വിക്രം കുമാറും സൂര്യയുമാണ് പുതിയ ചിത്രത്തിനായി ഒന്നിയ്ക്കുന്നത്. മനം എന്ന ചിത്രത്തിന് ശേഷം വിക്രം ഒരുക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് സൂര്യ. വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.
നിര്‍മ്മാണ കമ്പനിയായ ടു ഡി എന്റര്‍ടൈന്‍മെന്റാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റുകളിലൂടെയാണ് വാര്‍ത്ത പുറത്ത് വന്നത്. വിക്രം കുമാര്‍ ചിത്രത്തില്‍ സൂര്യനായകനാവുന്നു എന്ന് മാത്രമാണ് പോസ്റ്റ്. എന്നാല്‍ ചിത്രത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

മനം സംവിധായകന്‍ വിക്രം കുമാറിനൊപ്പം ഒരു ചിത്രമൊരുക്കുന്നെന്നും സൂര്യയാണ് ചിത്രത്തിലെ നായകനെന്നുമാണ് 2ഡി എന്‍ര്‍ടൈന്റ്‌മെന്റ് ട്വീറ്റ് ചെയ്തത്. കുറച്ച് നാള്‍ മുമ്പ് ഇത്തരത്തുല്‍ വാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിയ്ക്കുന്നത് ഇപ്പോഴാണ്. മാസ് എന്ന വെങ്കട് പ്രഭു ചിത്രത്തിന് ശേഷമാകും വിക്രം പ്രഭു ചിത്രത്തില്‍ സൂര്യ അഭിനയിക്കുക. അഞ്ചാനാണ് സൂര്യയുടേതായി റിലീസ് ചെയ്യാനുള്ള പുതിയ ചിത്രം


Click it and Unblock the Notifications