»   » ആ വാര്‍ത്ത വ്യാജം, മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്കില്ല!!

ആ വാര്‍ത്ത വ്യാജം, മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്കില്ല!!

Written By:
Subscribe to Filmibeat Malayalam

താരപുത്രന്മാരും പുത്രിമാരുമൊക്കെ വെള്ളിത്തിരയില്‍ നിറ സാന്നിധ്യങ്ങളായി മാറുമ്പോള്‍ മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലും ഒരു കൈ പരീക്ഷണത്തിന് എത്തുന്നു എന്നറിഞ്ഞിരുന്നു. വിസ്മയ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം പണിപ്പുരയിലാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് മോഹന്‍ലാലിനോട് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വിസ്മയയ്ക്ക് ഇപ്പോള്‍ അഭിനയ്ക്കണം എന്നൊരു ആലോചനയേ ഇല്ല. പഠനത്തിലാണ് ശ്രദ്ധ. സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട ഒരു സംസാരവും എവിടെയും നടന്നിട്ടില്ല എന്നാണ് വിശദീകരണം.

vismaya-mohanlal

അതേ സമയം മറ്റ് താരപുത്രന്മാരെയും പുത്രിമാരെയും അപേക്ഷിച്ച് വിസ്മയ പൊതുവേ ഉള്‍വലിയുന്ന സ്വഭാവക്കാരിയാണ്. പൊതു പരിപാടികളിലൊന്നും അധികം കാണാറില്ല. സോഷ്യല്‍ മീഡിയയിലും സജീവമല്ല. എന്തായാലും ഇപ്പോള്‍ നിരാശയിലായത് ലാല്‍ ഫാന്‍സാണ്. വിസ്മയ അഭിനയിക്കുന്നില്ല എന്ന വാര്‍ത്ത ലാല്‍ ഫാന്‍സിനെ നിരാശപ്പെടുത്തിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.

മകന്‍ പ്രണവും സിനിമയില്‍ ഒരു വലിയ എന്‍ട്രി നല്‍കിയിട്ടില്ല. ബാലതാരമായി അഭിനയിച്ചു തകര്‍ത്തെങ്കിലും, ഇപ്പോള്‍ അഭിനയിക്കണം എന്ന താത്പര്യം പ്രണവിനുമില്ല. സംവിധാനത്തോടാണ് കമ്പം. ജീത്തു ജോസഫിനൊപ്പം രണ്ട് ചിത്രങ്ങളില്‍ (പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി) സഹസംവിധായകനായി പ്രവൃത്തിച്ചിട്ടുണ്ട്. വൈകാതെ ഒരു സിനിമ സംവിധാനം ചെയ്തുകൊണ്ട് പ്രണവ് എത്തും എന്ന് പ്രതീക്ഷിക്കാം.

English summary
the sources close to Mohanlal denied the rumours and confirmed that Vismaya has absolutely no plans to enter the movie field. The star kid wants to concentrate on her higher studies right now.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam