»   » ശ്രീനിവാസനും വിനീതിനുമെതിരെ ഗൂഢാലോചന?

ശ്രീനിവാസനും വിനീതിനുമെതിരെ ഗൂഢാലോചന?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/conspiracy-against-vineeth-sreenivasan-movie-2-aid0032.html">Next »</a></li></ul>
Vineeth and Sreenivasan
ശ്രീനിവാസന്‍ തിരക്കഥ രചിച്ച് നായകനായി അഭിനയിച്ച പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം മലയാള സിനിമയില്‍ വന്‍വിവാദങ്ങള്‍ക്ക് തന്നെ വഴിവെച്ചിരുന്നു. സമകാലീന മലയാള സിനിമയിലെ ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിയ്ക്കുന്ന ചിത്രത്തിനെതിരെ സൂപ്പര്‍താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ രംഗത്തെത്തിയിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരെ ആക്ഷേപിയ്ക്കുന്നുവെന്നാരോപിച്ച് ആ സിനിമയ്ക്കും ശ്രീനിവാസനും സുരാജ് വെഞ്ഞാറമ്മൂടിനും വിനീത് ശ്രീനിവാസനുമെതിരെ ഭീഷണികളും ഉയര്‍ന്നു.

മലയാള സിനിമയില്‍ നിന്നും ശ്രീനിയേയും മകന്‍ വിനീത് ശ്രീനിവാസനെയും ഇല്ലായ്മ ചെയ്യാന്‍ വലിയ രീതിയില്‍ ഗൂഢാലോചന നടന്നെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് വലിയ ബുദ്ധിമുട്ടില്ലെന്ന് മനസ്സിലാവുമെന്നതു കൊണ്ട് തത്കാലത്തേക്ക് അവര്‍ പിന്മാറി.

പരസ്യമായ എതിര്‍പ്പുകളില്‍ നിന്ന് പിന്‍മാറിയെങ്കിലും അണിയറയില്‍ ശ്രീനിവാസന്‍ അഭിനയിച്ച സിനിമകളെയും മകന്‍ വിനീത് ശ്രീനിവാസന്റെ സിനിമകളെയും പ്രേക്ഷകര്‍ കാണാതിരിയ്ക്കുന്നതിന് വേണ്ടിയുള്ള കുത്സിതപ്രവര്‍ത്തങ്ങളും ഗൂഢാലോചനകളും അണിയറയില്‍ തുടരുകയാണ്.
അടുത്ത പേജില്‍
തട്ടത്തിന്‍ മറയത്ത് തകര്‍ക്കാന്‍ നീക്കം

<ul id="pagination-digg"><li class="next"><a href="/news/conspiracy-against-vineeth-sreenivasan-movie-2-aid0032.html">Next »</a></li></ul>
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam