twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മെഗാസ്റ്റാര്‍ വിസ്മയമാവുന്നത് വെറുതെയല്ല! മമ്മൂട്ടിയുടെ കാലില്‍ തൊട്ടുവണങ്ങി തെലുങ്ക് ജനത! കാണൂ!

    |

    Recommended Video

    മമ്മൂക്കയുടെ യാത്ര സൗത്ത് ഇന്ത്യ കീഴടക്കുന്നു

    നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മമ്മൂട്ടിയുടെ യാത്ര തിയേറ്ററുകലിലേക്കെത്തിയത്. താരത്തിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി ഈ തെലുങ്ക് സിനിമ മാറുമെന്ന് ആരാധകര്‍ വിലയിരുത്തിയിരുന്നു. വൈഎസ്ആറിന്റെ ബയോപ്പിക്കുമായുള്ള താരത്തിന്റെ വരവിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫ്‌ളക്‌സില്‍ പാലഭിഷേകം നടത്തിയും കാല്‍ തൊട്ടുവണങ്ങിയുമൊക്കെയാണ് അദ്ദേഹത്തെ തെലുങ്ക് ജനത സ്വീകരിച്ചത്. വൈഎസ്ആറിനെപ്പോലെ തന്നെ മമ്മൂട്ടിയും എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് സംവിധായകന്‍ പറയുന്നു. മമ്മൂട്ടിയെ അല്ല മറിച്ച് വൈഎസ്ആറിനെയാണ് തങ്ങള്‍ സ്‌ക്രീനില്‍ കണ്ടതെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്.

    അന്ന് മോഹന്‍ലാലിനെ തെറിവിളിച്ച തെലുങ്ക് ജനത ഇന്ന് മമ്മൂട്ടിയുടെ കാലില്‍ വീഴുന്നു! എല്ലാം യാത്ര കാരണംഅന്ന് മോഹന്‍ലാലിനെ തെറിവിളിച്ച തെലുങ്ക് ജനത ഇന്ന് മമ്മൂട്ടിയുടെ കാലില്‍ വീഴുന്നു! എല്ലാം യാത്ര കാരണം

    മമ്മൂട്ടിച്ചിത്രങ്ങള്‍ നേരത്തെ തന്നെ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് തനിക്ക് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും സംവിധായകന്‍ പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. കാഴ്ചയില്‍ വൈഎസ്ആറിനെപ്പോലെയല്ലായിരുന്നുവെങ്കിലും സ്‌ക്രീനിലേക്കെത്തിയപ്പോള്‍ അദ്ദേഹം അടിമുടി മാറുകയായിരുന്നു. അഭിനയം മാത്രമല്ല നല്ലൊരു വ്യക്തിത്വം കൂടിയാണ് അദ്ദേഹത്തിന്. അത്തരത്തിലൊരാളെയായിരുന്നു താന്‍ അന്വേഷിച്ച് നടന്നിരുന്നതെന്നും മഹി വി രാഘവ് പറയുന്നു.

    Mammootty

    സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 4 മാസത്തോളം മമ്മൂട്ടി തനിക്കൊപ്പമുണ്ടായിരുന്നു. നഗരത്തില്‍ നിന്നും 18 കിലോ മീറ്റര്‍ അകലെപ്പോയാണ് പദയാത്ര ഷൂട്ട് ചെയ്തത്. ജനസാഗരത്തെ ഉള്‍പ്പെടുത്തിയുള്ള ആ ചിത്രീകരണം ബുദ്ധിമുട്ടേറിയതായിരുന്നു. കേവലമൊരു രാഷ്ട്രീയ ചിത്രമല്ല യാത്ര. അതിനും അപ്പുറത്ത് മനുഷ്യത്വവും സ്‌നേഹവുമൊക്കെ ഈ സിനിമയിലുണ്ട്. സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചിട്ടില്ല. പ്രതീകാത്മകമായാണ് രാഷ്ട്രീയവും പദയാത്രയും ഉള്‍പ്പെടുത്തിയത്. യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും സിനിമയുടെ വിജയത്തെ ബാധിച്ചിട്ടില്ലെന്നും ഗംഭീര സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

    English summary
    Controversies not affect Yatra's success
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X