»   » രാമലീലയുടെ കാലനായി മാറുമോ ജനപ്രിയനെതിരെയുള്ള ആരോപണങ്ങള്‍ ? സംവിധായകന്‍ പറയുന്നത്

രാമലീലയുടെ കാലനായി മാറുമോ ജനപ്രിയനെതിരെയുള്ള ആരോപണങ്ങള്‍ ? സംവിധായകന്‍ പറയുന്നത്

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് ഇതുവരെ പരിചിതമല്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ വെളിപ്പെടുത്തലാണ് നിത്യേന നടക്കുന്നത്. സിനിമയില്‍പ്പോലും കണ്ടു പരിചയമില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്റെ പുതിയ ചിത്രമായ രാമലീല തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുംപാടം ആരോപിച്ചിരുന്നു. ജൂലൈ ഏഴിനാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. ബുധനാഴ്ചയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ലയണിനു ശേഷം രാഷ്ട്രീയക്കാരനായി ദിലീപ് വേഷമിടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ഗോപിയാണ്.

ആരോപണങ്ങള്‍ സിനിമയെ ബാധിച്ചു

ജോര്‍ജേട്ടന്‍സ് പൂരത്തിനു ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ് ചിത്രമാണ് രാമലീല. ഇപ്പോള്‍ താരത്തെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന ആരോപണങ്ങള്‍ സിനിമയെ ബാധിച്ചുവെന്ന് അരുണ്‍ ഗോപി പറയുന്നു. ആരോപണങ്ങള്‍ സിനിമയെ ബാധിച്ചുവെങ്കിലും ആത്യന്തികമായി പ്രേക്ഷകരില്‍ വിശ്വാസമുണ്ടെന്നും അരുണ്‍ ഗോപി വ്യക്തമാക്കി.

ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ

നാലര വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് അരുണ്‍ ഗോപി രാമലീലയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ജൂലൈ ഏഴ് എന്ന റിലീസിങ്ങ് തീയതിക്കുമപ്പുറത്ത് താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് പ്രേക്ഷകര്‍ക്കൊന്നും മനസ്സിലാവില്ലെന്നും സംവിധായകന്‍ പറയുന്നു.

ടെന്‍ഷനടിപ്പിക്കുന്ന വിളികള്‍

രാമലീല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനോടൊപ്പം തന്നെ
ദിലീപ് നേരിടുന്ന സമ്മര്‍ദ്ദത്തെക്കുറിച്ചും താന്‍ ചിന്തിക്കാറുണ്ടെന്നും അരുണ്‍ ഗോപി പറയുന്നു. പ്രചരിക്കുന്ന കഥകളില്‍ വാസ്തവമില്ലെന്ന് അറിയുന്നവര്‍ പോലും ഇടയ്ക്ക് വിളിച്ച് എന്തായി എന്ന് ചോദിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

പ്രേക്ഷകരില്‍ വിശ്വാസമുണ്ട്

ദിലീപുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങള്‍ ഈ സിനിമയെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് താനെന്നും സംവിധായകന്‍ പറയുന്നു. നല്ല സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഈ സിനിമയേയും ഏറ്റെടുക്കുമെന്നുള്ള വിശ്വാസത്തിലാണ് അരുണ്‍ ഗോപി.

നല്ലതും ചീത്തയും തീരുമാനിക്കേണ്ടത്

പ്രേക്ഷകരാണ് ഈ സിനിമ നല്ലതാണോ ചീത്തയാണോയെന്ന് തീരുമാനിക്കേണ്ടത്. മുന്‍ധാരണകളൊന്നുമില്ലാതെ ചിത്രത്തെ സമീപിക്കുന്ന പ്രേക്ഷകര്‍ ഈ സിനിമയും ഏറ്റെടുക്കുമെന്ന് നമുക്കും വിശ്വസിക്കാം.

രാമലീല തിയേറ്ററുകളിലേക്കെത്തുന്നത്

സംവിധായകന്‍ കെ മധുവിന്റെ അസിസ്റ്റന്റായി സിനിമയിലെത്തിയതാണ് അരുണ്‍ ഗോപി. പല സംവിധായകരുടെയും അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അരുണിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് രാമലീല. ദിലീപിനൊപ്പം പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

English summary
Arun gopy is talking about Ramaleela.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam