»   » ചതിയും തമ്മിലടിയും, പൃഥ്വിരാജിനെ ചേര്‍ത്ത് പുറത്ത് വന്ന നാല് വിവാദങ്ങള്‍

ചതിയും തമ്മിലടിയും, പൃഥ്വിരാജിനെ ചേര്‍ത്ത് പുറത്ത് വന്ന നാല് വിവാദങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമാക്കാര്‍ക്കിടയിലെ തിരക്കഥാ മോഷണവും തമ്മിലടിയും ഒരുപാട് കേട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദിലീപ് ചിത്രമായ 'വെല്‍കം ടു സെന്‍ട്രല്‍ ജയില്‍' എന്ന ചിത്രത്തിന്റെ പേരില്‍ പുറത്ത് വന്ന ആരോപണങ്ങളും അത്തരത്തിലായിരുന്നു. എട്ടു വര്‍ഷങ്ങളായി തിരക്കഥാകൃത്ത് ഷിജു ജോണ്‍ മനസില്‍ കൊണ്ടു നടന്ന കഥയായിരുന്നുവത്രേ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍. എന്നാല്‍ തന്റെ ഒരു പങ്കുമില്ലാതെ സെപ്തംബര്‍ പത്തിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മോഷ്ടിച്ചതാണെന്നാണ് ഷിജു ജോണ്‍ ആരോപിക്കുന്നത്.

പറഞ്ഞ് വരുന്നത് മറ്റൊന്നുമല്ല. മലയാള സിനിമയില്‍ തിരക്കഥാ മോഷണവും ചതിയുമുണ്ട്. പക്ഷേ സിനിമാ താരങ്ങള്‍ക്ക് വേണ്ടത് മികച്ച സിനിമയും കഥാപാത്രവുമാണ്. അടുത്തിടെ മലയാള സിനിമയില്‍ നാല് സിനിമകളുടെ പേര് പറഞ്ഞ് തമ്മിലടി നടന്നു. യുവനടന്‍ പൃഥ്വിരാജ് ഡേറ്റ് കൊടുത്ത ചിത്രങ്ങളുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. ആ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ആര്‍ എസ് വിമലും പൃഥ്വിരാജും

എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ പുതിയ ചിത്രം സംവിധാനം ചെയ്യുന്നതിനെ കുറിച്ച് പ്രഖ്യാപിച്ചു. കര്‍ണ്ണനെ കേന്ദ്ര കഥാപാത്രമാകുന്ന ഒരു ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് പുറത്ത് വന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും ആര്‍ എസ് വിമല്‍ അറിയിച്ചിരുന്നു.

മമ്മൂട്ടിയെ നായകനാക്കുന്ന കര്‍ണ്ണന്‍

പൃഥ്വിരാജ്-ആര്‍എസ് വിമല്‍ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംവിധായകന്‍ പി ശ്രീകുമാര്‍ രംഗത്ത് എത്തുന്നത്. കര്‍ണ്ണന്‍ സിനിമയാക്കുന്നതിനെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ താന്‍ ആലോചിച്ചിരുന്നതാണ്. മമ്മൂട്ടിയെയാണ് ചിത്രത്തിന് വേണ്ടി പരിഗണിച്ചിരുന്നതെന്നും ശ്രീകുമാര്‍ പറഞ്ഞു. പക്ഷേ ആരും പിന്മാറാന്‍ തയ്യാറായിട്ടില്ല. കര്‍ണ്ണന്‍ എന്ന പേരിലും പ്രമേയത്തിലും രണ്ട് ചിത്രങ്ങളാണിപ്പോള്‍ പുറത്തിറങ്ങാനിരിക്കുന്നത്.

വിമാന കഥ- പൃഥ്വിരാജ്

ജന്മനാ ബധിരനും മൂകനുമായ സജി തോമസ് തന്റെ ഏഴാം ക്ലാസ്സ് വിദ്യാഭ്യസം വച്ച് വിമാനമുണ്ടാക്കിയ കഥ. പൃഥ്വരാജിനെ കേന്ദ്ര കഥാപാത്രമാക്കി പ്രദീപ് നായര്‍ സംവിധാനം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടന്നതാണ്. എന്നാല്‍ പ്രമേയത്തില്‍ മറ്റൊരു കഥ ഒരുങ്ങിയതാണ് വിവാദമായത്.

വിമാന കഥ- വിനീത് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി തിരക്കഥാകൃത്ത് ശ്രീകാന്ത് മുരളി മറ്റൊരു ചിത്രം ചെയ്യാന്‍ ഒരുങ്ങി. ഓട്ടിസം ബാധിച്ച ഒരു യുവാവ് വിമാനം ഉണ്ടാക്കി പറപ്പിച്ച കഥയായിരുന്നു പ്രമേയം. എന്നാല്‍ പൃഥ്വിരാജ്-പ്രദീപ് നായര്‍ ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ടതാണെന്ന പേരിലാണ് വിവാദമായത്.

English summary
Controversy in Malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam