മേജര്‍ രവി കഥ മോഷ്ടിച്ചുവെന്ന് ആരോപണം
മോഹന്‍ലാല്‍, മേജര്‍ രവി ആരാധകര്‍ വലിയ സന്തോഷത്തിലാണ്. ലാല്‍ നായകനായി വീണ്ടുമൊരു സൈനിക ചിത്രം മേജര്‍ സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്ത വന്നിരിക്കുകയാണ്. ഇത്തവണ യുദ്ധത്തിനും സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാവില്ല സൈന്യത്തിലെ മനുഷ്യബന്ധങ്ങളുടെ കഥയാണ് താന്‍ പറയാന്‍ പോകുന്നതെന്നാണ് മേജര്‍ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍ ഇതിന് പിന്നാലെ വിവാദവും ഉയര്‍ന്നിരിക്കുകയാണ്. മേജര്‍ രവി ഈ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി നാല് യുവാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ജിസ് റോയ്, രെഞ്ജു നായര്‍, സെന്‍ ദേവൂ, ബാനര്‍ജി എസ് പിള്ള എന്നീ യുവ എന്‍ജിനീയര്‍മാരാണ് മേജറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വളരെ നാളെടുത്ത് തങ്ങള്‍ തയ്യാറാക്കിയ തിരക്കഥയാണ് മേജര്‍ ഇപ്പോള്‍ സിനിമയാക്കാന്‍ പോകുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ഞങ്ങള്‍ ഈ കഥയുമായി മേജറിനെ സമീപിച്ചിരുന്നു. അദ്ദേഹത്തെക്കൊണ്ട് ചിത്രം സംവിധാനം ചെയ്യിക്കാനായിരുന്നു ഞങ്ങളുടെ പദ്ധതി. പക്ഷേ അദ്ദേഹം തിരക്കാണെന്ന് പറഞ്ഞ് ഞങ്ങളെ തിരിച്ചയച്ചു. ഈ കഥയുടെ പകര്‍പ്പാണ് ഇപ്പോള്‍ അദ്ദേഹം മോഹന്‍ലാലിനെ വച്ച് സംവിധാനം ചെയ്യാന്‍ പോകുന്നത്. ഞങ്ങള്‍ ഈ കഥയുമായി ഇപ്പോള്‍ ജോഷിയെ സമീപിച്ചിരിക്കുകയാണ്, പൃഥ്വിരാജിനെ നായകനാക്കാനാണ് ഞങ്ങളുടെ പ്ലാന്‍-യുവാക്കള്‍ പറയുന്നു.
അതേസമയം താന്‍ യുവാക്കളുടെ കഥ മോഷ്ടിച്ചിട്ടില്ലെന്നും തന്റെ കഥയ്ക്ക് അവരുടെ കഥയുമായി സമാനതകളുണ്ടെങ്കില്‍ അത് യാദൃശ്ചികം മാത്രമാണെന്നുമാണ് മേജര്‍ രവി പറയുന്നത്.


Click it and Unblock the Notifications