»   » ജയസൂര്യയുടെ മകന്‍ സംവിധാനം ചെയ്ത ആ ഹ്രസ്വ ചിത്രം കോപ്പിയടി, ഇതാ തെളിവ്

ജയസൂര്യയുടെ മകന്‍ സംവിധാനം ചെയ്ത ആ ഹ്രസ്വ ചിത്രം കോപ്പിയടി, ഇതാ തെളിവ്

Posted By: Rohini
Subscribe to Filmibeat Malayalam

അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം മക്കള്‍ക്ക് ലഭിയ്ക്കും എന്ന് പറയുന്നത് സത്യമാണ്. എന്നാല്‍ ഇത്ര ചെറുപ്പത്തില്‍ തന്നെ ആ കഴിവ് പുറത്തെടുക്കും എന്ന് കരുതിയില്ല. നടന്‍ ജയസൂര്യയുടെ മകന്‍ അദൈ്വത് സ്വന്തമായി ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്തു. മാത്രമല്ല, ചിത്രത്തിന്റെ ചിത്രസംയോജനം നടത്തിയിരിയ്ക്കുന്നതും അദ്വെതാണ്.

ദുല്‍ഖര്‍ സല്‍മാനാണ് അദൈ്വതിന്റെ ഹ്രസ്വ ചിത്രം ലോഞ്ച് ചെയ്തത്. എന്നാല്‍ ആ പ്രഭയ്ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് ഇതാ സോഷ്യല്‍ മീഡിയയില്‍ ചില ആരോപണങ്ങള്‍. ഗുഡ് ഡേ എന്ന് പേരിട്ടിരിയ്ക്കുന്ന അദൈ്വതിന്റെ ഹ്രസ്വ ചിത്രം കോപ്പിയടിയാണത്രെ.

72 കെജി

ദുബായി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ 75 കെജി എന്ന ചിത്രവുമായി അദൈ്വതിന്റെ ഗുഡ് ഡേയ്ക്ക് സാമ്യതങ്ങള്‍ ഏറെയുണ്ട്. ഈ ചിത്രത്തിന്റെ തനി പകര്‍പ്പാണെന്നാണ് സോഷ്യല്‍ മീഡിയ എന്നാണ് ആരോപണം.

കഥാതന്തു

വഴിയരികില്‍ ഇരിക്കുന്ന ഭിക്ഷക്കാരന് അത്യാവശ്യം നല്ല സാമ്പത്തിക നിലയുള്ള കഥാ നായകന്‍ ഒരു വോയിങ് മിഷൈന്‍ (ഭാരം അളക്കുന്ന യന്ത്ര) വാങ്ങിക്കൊടുക്കുന്നതാണ് കഥാതന്തു. 72 കെജിയില്‍ നായകന്‍ ഒരു യവാവും, ഗുഡ് ഡേയില്‍ ഒരു ബാലനും ആണെന്ന വ്യത്യാസം മാത്രമേ ഇരു ചിത്രങ്ങളും തമ്മിലുള്ളൂ.

തമര്‍ പറയുന്നത്

തമര്‍ കെവി എന്നയാളാണ് 72 കെജി എന്ന ചിത്രം സംവിധാനം ചെയ്തത്. ഏകദേശം ഒരു വര്‍ഷം മുന്‍പ് തങ്ങള്‍ ചെയ്ത ചിത്രവുമായി ഗുഡ് ഡേയ്ക്ക് സാമ്യമുണ്ട് എന്ന് തമര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. പോസ്റ്റ് വായിക്കൂ..

ഇതാണ് 72

ഇതാണ് തമര്‍ സംവിധാനം ചെയ്ത, ദുബായി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ 75 കെജി എന്ന ചിത്രം

ഇത് അദൈ്വത് സംവിധാനം ചെയ്തത്

ഇതാണ് ജയസൂര്യയുടെ മരന്‍ അദൈ്വത് സംവിധാനം ചെയ്ത ഗുഡ് ഡേ എന്ന ചിത്രം. ഇരു ചിത്രങ്ങളും കണ്ട ശേഷം പ്രേക്ഷകര്‍ക്ക് വിലയിരുത്താം...

English summary
Controversy on Good Day by Advaith Jayasurya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam