കൂളിങ്ഗ്ലാസ് വച്ചാല്‍ ഫാഷനാണെന്ന് പറയുന്നവരാണ് മലയാളികള്‍: മമ്മൂട്ടി
മമ്മൂട്ടി കൂളിങ് ഗ്ലാസ് വയ്ക്കുന്നതിനെ കുറിച്ച് എല്ലാവര്‍ക്കും അഭിപ്രായമുണ്ട്. ചിലര്‍ അദ്ദേഹത്തിന്റെ ഈ സ്വഭാവത്തെ കളിയാക്കാതെയുമല്ല. മമ്മൂട്ടിയുണ്ടോ കൂളിങ് ഗ്ലാസുമുണ്ട് എന്നൊരു ചൊല്ലും ചിലര്‍ക്കിടയില്‍ നില്‍ക്കുന്നു. അതൊരു ഫാഷന്റെ ഭാഗമാണെന്നാണ് പലരുടെയും ധാരണ.
എന്നാല്‍ അങ്ങനെയല്ല. കൂളിങ് ഗ്ലാസ് വയ്ക്കുന്നത് കണ്ണിന്റെ സംരക്ഷണത്തിന് വേണ്ടിയാണ്. താന്‍ കണ്ണട വയ്ക്കുന്നതെന്തിനാണെന്ന് മുമ്പ് പലപ്പോഴും മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്. അറിയാത്തവരുണ്ടെങ്കില്‍ ഒരിക്കല്‍ കൂടെ കേട്ടോളൂ...

കൂളിങ് ഗ്ലാസ് വച്ചാല്‍ ഫാഷനാണെന്ന് പറയുന്നവരാണ് മലയാളികളെന്ന് മമ്മൂട്ടി പറയുന്നു. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ കാര്യം ആരും മനസ്സിലാക്കുന്നില്ലെന്നതാണ് സത്യം. ഒരിക്കലും ഫാഷന് വേണ്ടിയല്ല, കണ്ണിന്റെ സംരക്ഷണത്തിന് വേണ്ടിയാണ് കൂളിങ് ഗ്ലാസ്
കണ്ണുകളിലേക്ക് നേരിട്ട് ലൈറ്റടിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചു ഒരാര്‍ട്ടിസ്റ്റ്!. കണ്ണുകളിലൂടെയാണല്ലോ എല്ലാ വികാരങ്ങളും അറിയാന്‍ കഴിയുക. ഒന്ന് ഇമോഷനായാല്‍ പോലും കണ്ണുകളിലായിരിക്കും ആ ഭാവം നന്നായി തിരിച്ചറിയുക- മമ്മൂട്ടി പറഞ്ഞു.


Click it and Unblock the Notifications